ഖുര്‍ആനിനെ അറിയുക,
ആ അറിവിലൂടെ സ്വയം തിരിച്ചറിയുക, ഈ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയാണ്
തന്റെ ദൗത്യമെന്ന് തിരിച്ചറിയുക,
മനസ്സിനെ നിയന്ത്രിക്കുകയെന്നത്, വിചാരങ്ങളുടെ കടിഞ്ഞാണ്സ്വന്തമാക്കുകയെന്നതാണ്.
അമിതവും അനാവശ്യവുമായ വിചാര വ്യാപാരങ്ങളാണ്, സ്വതസിദ്ധതയുടെ സാങ്കേതികത
പ്രാവര്ത്തികമാകാത്ത അവസ്ഥ സംജാതമാക്കുന്നത്.
നമ്മിലുള്ള സ്വാഭാവികത തിരിച്ചറിഞ്ഞുകഴിഞ്ഞാല്ആത്മവിശ്വാസം
സ്വമേധയാ ലഭിക്കും. മനസ്സിനെ സമര്ത്ഥമായ ഉപകരണമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്
മനസ്സിലാവുകയും ചെയ്യും.
വിചാരങ്ങളെ തളയ്ക്കാന്പഠിക്കുന്നതിനും, വിചാരങ്ങളുടെ യുക്തിസമര്ത്ഥത
വര്ദ്ധിപ്പിക്കുന്നതിനും, മനസ്സിന്റെ സാങ്കേതികതലങ്ങളെ ആര്ജ്ജവത്താക്കി നേട്ടങ്ങളും,
ശാന്തിയും ആനന്ദവും സ്വായത്തമാക്കുന്നതിനുമായി അനേകം പ്രാപഞ്ചീക ദൃഷ്ടാന്തങ്ങള്‍ ഖുര്‍ആനിലൂടെ
വിവരിക്കപ്പെട്ടിട്ടുണ്ട്.
മന:ക്ളേശങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കരുത്.
കാരണം,പോകുന്നിടത്തെല്ലാം ആ മനക്ളേശങ്ങളും നിങ്ങളോടൊപ്പം ഉണ്ഡാകും. പ്രശ്നങ്ങളെ
നിര്‍ഭയമായും നിഷ്കളങ്കമായും മനസ്സാക്ഷിയോടും കൂടി അഭിമുഖീകരിക്കാന്‍ പഠിക്കണം.
എപ്പോഴും നിങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കുക. എല്ലാവരും
നിങ്ങളുടെ സുഹൃത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലായെങ്കില്‍ പോലും തിരിച്ച് ഒന്നും
പ്രതീക്ഷിക്കാതെതന്നെ നിങ്ങള്‍ എല്ലാവരോടും സൗഹൃദം കാട്ടണം.
മുന്‍വിധിയോ ദുര്‍വിധിയോ അല്ല, മറിച്ച് നിങ്ങളുടെ തന്നെ തീര്‍പ്പാണ്
നിങ്ങളെ ദരിദ്രനോ ആധിപിടിച്ചവനോ ആക്കിമാറ്റുന്നത്.
നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പരിതപിക്കരുത്.
അതേപോലെ ഉത്കണ്ഠ ഉണ്ഡാവുകയുമരുത്.
ആകുലപ്പെടാന്‍ തയ്യറാകാതിരിക്കുകയും ശരിയായി പ്രയത്നിക്കുകയും
ചെയ്താല്‍ ശാന്തനായിരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും.
എല്ലാ കാര്യങ്ങളിലും പരിഭവപ്പെട്ടുകൊണ്ടിരിക്കല്‍ സമയത്തെയും ഊര്‍ജ്ജത്തെയും പാഴാക്കി
കളയുന്നു. അതിനു പകരം ക്രിയാത്മകമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സിനെ ഉപയോഗിക്കണം.
മടിയനെ മനുഷ്യനും ഈശ്വരനും കൈവെടിയും.
പണത്തിനെ നിങ്ങളുടെ വിജയത്തിന്റെ അളവുകോലാക്കരുത്.
മിക്കപ്പോഴും പണം അല്ലാ, പണമുണ്ഡാക്കാന്‍ പ്രയോഗിച്ച സര്‍ഗ്ഗശക്തിയാണ് സംതൃപ്തി തരുന്നത്.
No comments:
Post a Comment