Tuesday, 25 September 2012

’ശരിയായ തീരുമാനം’



ഓരോരുത്തരുടെ മനസ്സിലും ഓരോ ലോകമുണ്ട്. ഓരോരുത്തരും സ്വായത്തമാക്കുന്ന വിവരങ്ങളെ ആധാരമാക്കിയാണ് മനസ്സിനകത്ത് അവരവര്‍ സ്വന്തമായി ലോകം സൃഷ്ടിക്കുന്നത്. മനുഷ്യമനസ്സ് മനോലോകം കെട്ടിപ്പടുക്കുന്നത്.

പരീക്ഷണങ്ങളിലൂടെ വസ്തുനിഷ്ഠമായി പഠിക്കേണ്ട ഒരു പ്രകൃതിശാസ്ത്രമാണ് വിശുദ്ധ ഖുര്‍ആന്‍

ജീവിതം ഒരു മാനേജ്‌മെന്റ് ആണ് എന്ന് അറിയാത്തവരില്ല.അതൊരു തയ്യാറെടുപ്പാണ്. ഒന്നോ രണ്ടോ ദിവസങ്ങളല്ല, ജീവിതാന്ത്യംവരെ അത് തുടരുന്നു. മല്ലടിച്ചും പടവെട്ടിയും നേടേണ്ടതാണ് ജീവിതം എന്നാണ് പൊതുവെയുള്ള ധാരണ. ആണോ? ഉറക്കം തൂങ്ങികള്‍ക്ക് ജീവിതംമുണ്ടാകില്ല.. ജീവിതത്തിലുടവനീളം ഉണര്‍വുവേണം. സദാ ജാഗ്രത പാലിക്കണം. ഉണര്‍വാണു ജീവിതം. വിലയിരുത്തലും വിലപേശലുമില്ല. അനുഭവങ്ങളില്‍നിന്ന് നേടുന്ന പക്വതയും അടിയുറച്ച വിശ്വാസവുമാണ് അവിടെ പ്രധാനം. അപ്പോഴേ വെളിച്ചമുണ്ടാകൂ..

എത്രതന്നെ പ്രതികൂലമായ സാഹചര്യത്തെയും അനുകൂലമാക്കാന്‍ സന്നദ്ധമായ മനസ്സിനു കഴിയും.

ഒരാളിന്റെ ചിന്തകളും പ്രവൃത്തികളുമാണ് അയാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതെന്ന് നമുക്കറിയാം. ചിന്തകളുടെ ഉറവിടം മനസ്സാണെന്ന കാര്യവും നമുക്ക് ബോധ്യമുണ്ട്. പക്ഷേ, ഇത്രയും പ്രാധാന്യമേറിയ ഈ പ്രതിഭാസത്തിന്റെ ഭൗതികാടിസ്ഥാനം മസ്തിഷ്‌കം മാത്രമാണോ, അത് ശാരീരികമാണോ അതോ മാനസികമാണോ? അഥവാ അത് ശീരരത്തെയും മനസ്സിനെയും അതിജീവിക്കുന്ന ഒന്നാണോ? അതിനെ സംരക്ഷിക്കുന്നത് മസ്തിഷ്‌കമാണോ? മസ്തിഷ്‌കം നിയന്ത്രിക്കുന്ന ആരെങ്കിലും ഉണ്ടോ?”

ഓരോ മനുഷ്യനും മറ്റേതൊരു മനുഷ്യനില്‍നിന്നും വ്യത്യസ്തനാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യക്തിസവിശേഷതകളുണ്ട്. ഉയര്‍ന്ന മുല്യബോധമുള്ള മനുഷ്യനെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

’ശരിയായ തീരുമാനം’ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും എടുക്കുന്ന തീരുമാനങ്ങളും ശരിയാണോ, ആരോഗ്യകരങ്ങളാണോ എന്നതിനെ അനുസരിച്ചിരിക്കും നമ്മുടെ ജീവിതവിജയവും. ശരിയായ തീരുമാനങ്ങള്‍ക്കു മുന്‍പ് തെറ്റായ തീരുമാനങ്ങളുണ്ടായേകാം. അതു തികച്ചും സ്വാഭാവികം. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്.

ഏതൊരു പ്രശ്‌നവും, പരിഹാരംകൂടാതെ ഒരു പ്രശ്‌നവും സൃഷ്ടിക്കപ്പെടുന്നില്ല.

ഖുര്‍ആന്‍ നമുക്ക് ആശയങ്ങള്‍ പകര്‍ന്നു  തരുന്നു. അവ ശ്രദ്ധിക്കാനും നടപ്പാക്കാനും മനഃസ്ഥിതി വേണമെന്നു മാത്രം.

വ്യക്തിത്വത്തെ ഉടച്ചുവാര്‍ക്കുക എന്നത് അവനവന്റേതായ തീരുമാനത്തില്‍ സംഭവിക്കുന്ന ആന്തരികമായ രൂപപരിണാമമാണ്.

ഏതൊരു കാര്യത്തിലും ആത്മവിശ്വാസത്തോടെയുള്ള സമീപനം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. ഏതൊരു വ്യക്തിയുടെയും ദൈനംദിനപ്രവൃത്തികളെയും വിജയ-പരാജയങ്ങളെയും സ്വാധീനിക്കുന്നത് അവയോടുള്ള സമീപനമാണ്.

ഒരു മാറ്റവും കൂടാതെ പഴയത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരെ മടുപ്പും മുഷിപ്പും കീഴ്‌പ്പെടുത്താന്‍ സാധ്യതയേറെ. പുതിയ പാതകള്‍ പണിഞ്ഞുണ്ടാക്കാന്‍ നമ്മില്‍ മിക്കവര്‍ക്കും കഴിയില്ലായിരിക്കാം. പക്ഷേ, നമുക്ക് തീര്‍ത്തും അപരിചിതമായ വഴിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ നല്കുന്ന പാഠങ്ങള്‍ താത്പര്യപൂര്‍വം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടില്ല.


ഏതു പ്രതിസന്ധിയില്‍ അകപ്പെട്ടാലും അതിനെക്കുറിച്ചു തുറന്നു സംസാരിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുവാനും കഴിയുന്ന ഒന്നായി ഖുര്‍ആനെ നമുക്ക് കണ്ടെത്താന്‍ കഴിയണം. ഇവിടയാണ് വിശുദ്ധ ഖുര്‍ആന്‍ നമുക്ക് കൈത്താങ്ങാകുന്നത്.

കസ്തൂരി കൈയ്യിലിരുന്നിട്ടും സുഗന്ധമെവിടെ എന്നന്വേഷിച്ചുനടക്കുന്ന കസ്തൂരിമാനിനെപ്പോലെയാണ് നമ്മള്‍, അമൂല്യരത്‌നങ്ങള്‍ കൈയ്യില്‍വച്ച് നമ്മള്‍ കാക്കപ്പൊന്ന് തേടി നടക്കുന്നു. 

ഖുര്‍ആന്‍ കേവലം ഒരു വ്യക്തിക്കോ ഒരു കാലത്തിനോ ഒരു സമൂഹ്ത്തിനോ വേണ്ടി മാത്രമുള്ള പ്രചോദനചിന്തകളല്ല, മറിച്ച് മനുഷ്യരാശി ഉള്ളതകാലത്തോളം അവര്‍ക്കു വേണ്ട നിലനില്‍പ്പിന്റെ മന്ത്രങ്ങളടങ്ങിയ അപൂര്‍വനിധിയാണ്.

ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും, ഇനി ഉണ്ടാകാന്‍ പോകുന്ന എല്ലാ പ്രതിസ്ന്ധികള്‍ക്കുമുള്ള ഉള്ള ഉത്തരം വിശുദ്ധ ഖുര്‍ആനില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് , പക്ഷേ അത് ജനങ്ങളില്‍ എത്തുന്നില്ല. അത് തേടിപ്പോകാനുള്ള സമയവും സന്ദര്‍ഭവും ക്ഷമയും ആധുനിക മനുഷ്യനില്ല.

No comments:

Post a Comment