Friday, 28 September 2012

പരസ്പര സംതൃപ്തി.



ഒരാളുടെ കൈവശമുള്ള വിഭവങ്ങള്‍ അല്ലാഹു അയാളെ ഏല്‍പിച്ച അനാമത്താണ്.

ഒരാളുടെ കൈവശമുള്ള വിഭവങ്ങള്‍ മറ്റൊരാള്‍ സ്വന്തമാക്കുന്നതിന് സ്വീകരിക്കുന്ന ഏത് വിനിമയരീതിയും പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടുള്ളതാവണം.

ആവശ്യക്കാര്‍ക്ക് അത് ലഭ്യമാക്കുന്ന പ്രക്രിയയാണ് വ്യാപാരം.

ഇടപാടില്‍ അര്‍ഹമായ പകരം ലഭിക്കാതെ വില്‍ക്കുന്നവന്‍ ഉപദ്രമേറ്റുവാങ്ങുന്നു.

അര്‍ഹമായ പകരം ലഭിക്കാതെ പണം കൊടുത്ത് വാങ്ങുന്നവന്‍ നഷ്ടമേറ്റുവാങ്ങുന്നു.

വാങ്ങുന്നവന് ബോധപൂര്‍വം നഷ്ടമുണ്ടാക്കുന്നത്അയാളെ ഉപദ്രവിക്കലാണ്.

ഇരുകക്ഷികളും പാരത്രിക മോക്ഷവും ദൈവപ്രീതിയും ലക്ഷ്യം വെച്ച്  എല്ലാ നിഷിദ്ധ ഇടപാടുകളും ഇല്ലാതാകും. ജീവിതത്തിലെ എല്ലാ മേഖലകളിലും പാലിക്കേണ്ട ഒരു സുപ്രധാന നിയമമാണ്. പരസ്പരം സംതൃപ്തി.

വിഭവങ്ങളുടെ വിനിമയത്തിന്റെ അടിസ്ഥാനം അവയുടെ പ്രയോജനമാണ്. വാങ്ങുന്നവന് പ്രയോജനപ്പെടാത്തത് വില്‍ക്കുന്നത് അയാളുടെ ധനം അപഹരിക്കുന്നതിന് തുല്യമാണ്.

വാങ്ങുന്നവന് പ്രയോജനപ്പെടാത്തത് വില്‍ക്കുന്നത് അയാളുടെ ധനം അപഹരിക്കുന്നതിന് തുല്യമാണ്. ഇവിടെ സംതൃപ്തി ഉണ്ടാവില്ല. മാത്രമല്ല, ശത്രുതയും വിദ്വേഷവും വെറുപ്പും വളരുകയും ചെയ്യും.

സാമ്പത്തിക ഇടപാടുകളില്‍ പകരം കൊതിക്കാതെ ചെയ്യുന്നവയുണ്ട്.വിശ്വാസി തന്റെ പാരത്രിക മോക്ഷവും ദൈവപ്രീതിയും ലക്ഷ്യം വെച്ച് ചെയ്യുന്ന ഇടപാടുകളാണവ.

സ്വയം നഷ്ടം ഏല്‍ക്കാനോ മറ്റുള്ളവര്‍ക്ക് നഷ്ടമേല്‍പിക്കാനോ പാടില്ല, ഉപദ്രവമേല്‍ക്കാനോ ഉപദ്രവിക്കാനോ പാടില്ല എന്നെല്ലാം വിവര്‍ത്തനം ചെയ്യാവുന്ന വിശാലമായ ആശയമുള്‍ക്കൊള്ളുന്നതാണ് ഈ വചനം.

'കര്‍മങ്ങള്‍ അവയുടെ പ്രചോദകമായ ഉദ്ദേശ്യമനുസരിച്ച് മാത്രമേ വിലയിരുത്തപ്പെടൂ'(ഇന്നമല്‍ അഅ്മാലു ബിന്നിയാത്ത്) എന്നത്.

ഇടപാടുകാര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യണം. തന്റെ വ്യാപാരത്തിലൂടെ സഹോദരങ്ങള്‍ക്ക് ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കണം, അവര്‍ നല്‍കുന്ന പണത്തിന് പകരം ലഭിക്കണം, സര്‍വോപരി അവര്‍ക്ക് സന്തോഷമുണ്ടാവണം എന്ന ഉദ്ദേശ്യത്തോടെ കച്ചവടം ചെയ്യുമ്പോള്‍ മാത്രമേ മഹത്തായ പ്രതിഫലം ലഭിക്കുന്ന കര്‍മമായി കച്ചവടം മാറുകയുള്ളൂ.

സദുദ്ദേശ്യത്തോടെ കച്ചവടത്തില്‍ ഏര്‍പ്പെടുക എന്നതാണ്. കച്ചവടം ഏറ്റവും വലിയ പുണ്യമാകുന്നതിനുള്ള ഉപാധി.

തനിക്കിഷ്ടപ്പെടുന്നത് സഹോദരന് ഇഷ്ടപ്പെടുവോളം ഒരാള്‍ സത്യവിശ്വാസിയാവുകയില്ല.'' തനിക്ക് നഷ്ടം വരുന്നതും താന്‍ കബളിപ്പിക്കപ്പെടുന്നതും ഒരാളും ഇഷ്ടപ്പെടുന്നില്ലല്ലോ.

പരസ്പര സംതൃപ്തിയോടെ മാത്രമേ കച്ചവടം പാടുള്ളൂ. മനസ്സംതൃപ്തിയോടു കൂടിയല്ലാതെ അയാളുടെ സ്വത്ത് അനുവദനീയമാവില്ല.

ഖുര്‍ആനിന്റെ വിധിവിലക്കുകള്‍ക്ക് കീഴിലല്ലാതെ ജീവിക്കുമ്പോള്‍ സ്വജീവിതത്തില്‍ പാലിക്കേണ്ട  മാര്‍ഗനിര്‍ദേശങ്ങള്‍ വിസ്മരിക്കുക സ്വാഭാവികമാണ്.

നിത്യജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കാന്‍ അവസരമില്ലാതാകുമ്പോള്‍ ഖുര്‍ആനിലെ ഉപദെശങ്ങളെല്ലാം വിസ്മൃതമാവും.

അനിസ്‌ലാമിക സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തികളുടെ  മനസ്സ് ഈ രംഗവും  ആരാധന തന്നെയാനെന്നം ഗീകരിച്ചുതരുന്നില്ല. ഈ വൈമുഖ്യത്തിന്റെ പ്രത്യാഘാതമാണ് ഇന്ന് സമുദായം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ.

വ്യക്തികളുടെ സമ്പാദ്യം പ്രളയ ജലം പോലെ െപട്ടെന്ന് അപ്രത്യക്ഷമാവുന്നു. സ്വപ്നത്തിലെന്ന പോലെ സമ്പന്നരും ധാനഢ്യരും വര്‍ധിക്കുന്നു. ശരീരമോ മനസ്സോ അധ്വാനിക്കാതെ പണക്കാരാകാനുള്ള മോഹം അതിരില്ലാതെ വളരുന്നു.

വിനഷ്ടമായ സാമൂഹിക സന്തുലിതത്വം അനേകം വിനാശങ്ങള്‍ വിതക്കുന്നു. അതിന്റെ ഇരകള്‍ പൊതുസമൂഹമാണ്, നിരപരാധികളാണ്.

മനുഷ്യ ജീവിതം സുഖകരവും സന്തോഷപ്രദവുമാക്കാന്‍ അനിവാര്യമായ ഒരു ഘടകമാണ് സമ്പത്ത്. ( ഭൂമി , ഭൂമിയില്‍ നിന്നുള്ള കൃഷി മറ്റു വിഭവങ്ങള്‍ , മനുഷ്യന്‍ മനുഷ്യന്റെ ആരോഗ്യം , ബുദ്ധി , സര്‍ഗശേഷി, മറ്റിതര കഴിവുകള്‍ . ) എവകളാണ്  യഥാര്‍ത്ത സമ്പത്ത് .

സൃഷ്ടിയില്‍ മനുഷ്യര്‍ തമ്മില്‍ തമ്മില്‍ അന്തരമുണ്ട്. ആരോഗ്യം, ശരീരബലം, മനോധൈര്യം, ബുദ്ധിശക്തി, കര്‍മശേഷി, പ്രകടന സാമര്‍ഥ്യം, വാസനകള്‍, വിരുതുകള്‍ തുടങ്ങി അനേകം ഘടകങ്ങളില്‍ മനുഷ്യര്‍ വ്യത്യസ്തരാണ്. സൗന്ദര്യം, സ്വഭാവ വൈശിഷ്ട്യം, ഇഛാശക്തി, ആജ്ഞാശക്തി തുടങ്ങിയ ഗുണങ്ങള്‍ എല്ലാവര്‍ക്കുമില്ല. മനുഷ്യ ജീവിതം സുഖകരവും സന്തോഷപ്രദവുമാക്കാന്‍ അനിവാര്യമായ ഒരു ഘടകമാണ് ഈ കഴിവുകള്‍ പരസ്പരം വിനിയോഗിക്കുക എന്നുള്ളത് .

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. ഇത് സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭ്യമായിരിക്കണം. ഈ ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ മനുഷ്യന്റെ ആഗ്രഹം അടുത്ത പടിയിലേക്കുകയറും. നല്ല ഭക്ഷണം, ഭംഗിയുള്ള വസ്ത്രം, സൗകര്യമുള്ള പാര്‍പ്പിടം എന്നേടത്തുനിന്ന് തുടങ്ങി, സഞ്ചരിക്കാന്‍ വാഹനം, വിശ്രമിക്കാനും വിനോദത്തിലേര്‍പ്പെടാനും സൗകര്യം, ആശയവിനിമയത്തിനുള്ള അവസരം... അങ്ങനെ അറിയാതെ അടുത്ത പടിയിലേക്ക് കയറുന്നു. സുഖദായകമായ ഈ ആവശ്യങ്ങളും കടന്ന് ആഢംബരത്തിലേക്കുയരുമ്പോള്‍ ആവശ്യങ്ങള്‍ അനന്തമാകുന്നു. എവിടെയാണ് നാം നമ്മുടെ പരിധി ലംഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് .

ഖുര്‍ആന്‍ സമൂഹത്തിന് ദോഷകരവും ദുഃഖ കാരണവുമാകാവുന്ന സകല വഴികളുമടച്ച് സുരക്ഷിതമായ ഒരു പാത തുറന്നുതരികയാണത്.

No comments:

Post a Comment