Friday, 28 September 2012

സ്വന്തത്തെ ഒരുത്തമ പൗരനാക്കൂ.



50 മില്യണ്‍ ആള്‍ക്കാര്‍ ഒരു വിഡ്ഢിത്തത്തില്‍ വിശ്വസിച്ചാലും അത് വിഡ്ഢിത്തം തന്നെയാണ്.

ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും അനുഭവത്തില്‍ വരികയും ചെയ്യുമ്പോള്‍ അവന്‍  ദൈവത്തെ അപമാനിക്കാനാവില്ല. എന്തെന്നാല്‍ അങ്ങനെയൊന്നുണ്ടെന്ന് അവന്‍ വിശ്വസിക്കുകയല്ല , ഉറപ്പിക്കുകയാണ്. യഥാര്‍ത്ത ദൈവവിശ്വാസി ആക്രമിക്കുന്നത് ഒരു വ്യക്തിയേ അല്ല മറിച്ചൊരു അന്തമായ വിശ്വാസത്തെയാണ്. ഒരു സ്വത്വത്തെയല്ല ഒരു ആശയത്തെയാണ് ഒരു വസ്തുതയെ അല്ല മറിച്ച് ഒരു സങ്കല്‍പ്പത്തെയാണ്'.

യുക്തിഹീനമായ ആശങ്കളും പാപബോധവും ഭയവും മനസ്സിന്റെ സ്വതന്ത്രവ്യാപാരത്തെ തടസ്സപ്പെടുത്തുന്നു.

കര്മമില്ലാത്ത പ്രാര്‍ത്ഥന ഒരിക്കലും ഒന്നും കൊണ്ടുവന്നിട്ടില്ല. മന്ദബുദ്ധികള്‍ക്കും മതഭ്രാന്തര്‍ക്കും പ്രാകൃതര്‍ക്കും അലസര്‍ക്കും അത് ആശ്വാസം കൊണ്ടുവരുന്നുണ്ടാവാം.

ദൈവീക ദീന്‍  യാഥാര്‍ത്ഥ്യത്തിന്റെയും യുക്തിയുടേയും ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. അത് കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യമാണ്. ദൈവീക ദീന്‍  മാനവികതാബോധമാണ്. ഒരുപക്ഷെ വിശ്വാസ വൈകല്യമുള്ള മനസ്സുകള്‍ക്ക് ഒരിക്കലും ഗ്രഹിക്കാനാവാത്ത ബൗദ്ധിക സത്യസന്ധതയാണത്. ദൈവീക ദീന്‍  ഒരു പഴയ മതമല്ല; വരാനിരിക്കുന്ന മതവുമല്ലത്. സത്യത്തില്‍ ഒരിക്കലും അതൊരു മതമായിരുന്നിട്ടില്ല. ഒരര്‍ത്ഥത്തില്‍ ദൈവീക ദീനിന്റെ മഹത്വം അതിന്റെ ലാളിത്യം തന്നെയാണ്.

മനുഷ്യജ്ഞാനമാകുന്ന വൃക്ഷത്തിന്റെ ഒരു ചത്ത ശിഖരത്തിലിരിക്കുന്ന മൂങ്ങയാണ് പൌരോഹിത്യം ചമയുന്നവന്‍. അവിടെയിരുന്ന് ആ മൂങ്ങ അതേ പഴയ ചൂളമടിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിന് യാതൊരു മാറ്റവുമില്ല. ഒരിക്കലും പുരോഗതിക്ക് വേണ്ടി അതൊരു ചൂളമടിച്ചിട്ടില്ല.

ഒരു മനുഷ്യന്റെ ധാര്‍മ്മികബോധം സഹജമായ സഹതാപം, പരാനുകമ്പ, വിദ്യാഭ്യാസം, സാമൂഹബന്ധങ്ങള്‍, മറ്റ് ആവശ്യകതകള്‍ എന്നിവയെ ആധാരമാക്കി ഉരുവം കൊള്ളുന്നതായിരിക്കണം.

ശിക്ഷ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയും സമ്മാനം കാണിച്ച് കൊതിപ്പിച്ചും മാത്രമേ മനുഷ്യനെ നിയന്ത്രിക്കാനാവൂ എന്ന് വരുന്നത് പരമദയനീയമാണ്'.

ദൃശ്യമായ കാര്യങ്ങളില്‍പ്പോലും ധാരളം തെറ്റുകള്‍ വരുത്തിയിട്ടുള്ള പുരോഹിതനെ അദ്യശ്യമായ കാര്യങ്ങളില്‍ പറയുന്നതില്‍ വിശ്വസിക്കുന്നതെങ്ങനെ.

ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യമായി ചിന്തിക്കുന്നത് നരകത്തിലേക്കുള്ള ടിക്കറ്റ് നല്‍കുമെന്ന പ്രചരണം ശരിയാണങ്കില്‍ സ്വര്‍ഗ്ഗത്തിലെ ചര്‍ച്ചകള്‍ പരമബോറായിരിക്കുമെന്നുറപ്പാണ്'.

സമുദ്രപര്യവേഷകര്‍, ശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍ എന്നിവരെയൊക്കെ നോക്കുമ്പോള്‍ മനുഷ്യനാണ് സര്‍വജീവികളിലും വച്ച് ഏറ്റവും വിവേകശാലിയെന്ന് ഞാന്‍ കരുതാറുണ്ട്. പക്ഷെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത, ബുദ്ധി ഉപയോഗിക്കാത്തവരെയും കാണുമ്പോള്‍ മനുഷ്യനോളം നികൃഷ്ടമായ ഒരു ജീവിയില്ലെന്ന് തോന്നിപ്പോകുന്നു.

നിങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിച്ചാലും പൊലിഞ്ഞുപോകാത്തതെന്തോ അതാണ് യാഥാര്‍ത്ഥ്യം.

കേവല മതിവിശ്വാസകളായി ജീവിക്കുന്നവരെല്ലാം ഖുര്‍ആന്‍  വിഭാവനം ചെയ്യുന്ന കാര്യങ്ങളില്‍ വിശ്വാസമുള്ളവരല്ല. മറിച്ച് സ്വയം വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും.

അറിയാനാവാത്ത കാര്യങ്ങള്‍ അറിയാമെന്ന് നടിക്കുന്ന സ്വഭാവം അജ്ഞരായ ആളുകളുടെതാണ്.

സംശയിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന ദുരന്തം ഒന്നോര്‍ത്തുനോക്കൂ.

ഒരു ധൃടവിശ്വാസിയാകാന്‍ മാനസികസ്ഥൈര്യവും ഹൃദയ നൈര്‍മല്യവും അത്യാവശ്യമാണ്. ആയിരത്തില്‍ ഒരാള്‍ക്കേ അതുള്ളതായി നാം കാണുന്നുള്ളു.

ധനത്തെ  സത്യത്തെക്കാളുമധികം സ്‌നേഹിക്കുന്ന ഒരാള്‍ തുടര്‍ന്ന് സ്വന്തം ധനത്തെയും അല്ലാഹുവിനെക്കാള്‍ കൂടുതലായി സ്‌നേഹിക്കും. അവസാനം മറ്റെന്തിനേക്കാളുമുപരി അയാള്‍ തന്നെ തന്നെ സ്വയം സ്‌നേഹിച്ച് തുടങ്ങുന്നു.

കാപട്യം  മൂര്‍ച്ഛിക്കുമ്പോഴാണ് വിവേകമില്ലായ്മയും ക്രൂരതയും ഏറ്റവും കൂടിയ നിലയില്‍ അവരെ കാണാനാവുക.

സ്വന്തത്തെ  ഒരുത്തമ പൗരനാക്കൂ; അതോടെ ജീവിതത്തിലെ സര്‍വ പ്രശ്‌നവും തീര്‍ന്നു.

വിജ്ഞാനവര്‍ദ്ധനവിന് ആനുപാതികമായി വിശ്വാസം ക്ഷയിക്കുന്നു, ദൃഡബോധ്യം വര്‍ദ്ധിക്കുന്നു.

മനുഷ്യരാശിക്കെതിരെ ചൊരിയപ്പെട്ട ഒരേതരത്തിലുള്ള ഏറ്റവും കടുത്ത ശാപമാണ് അല്ലാഹുവിനോട് പങ്കു ചേര്‍ക്കല്‍ ( ശിര്‍ക്ക് ).

മനുഷ്യനെ നന്നാക്കുകയല്ല മറിച്ച് അവനെ കൂടുല്‍ അസ്വസ്ഥനും ആശങ്കാകുലനുമാക്കുകയുമാണ് എല്ലാ അന്തവിശ്വാസം  ചെയ്യുന്നത്.

കയ്യിലുള്ള ജീവിതത്തില്‍ നിരാശപൂണ്ട് അതിനപ്പുറമുള്ള മറ്റൊരു ജീവിതം സ്വപ്നം കണ്ട് ജീവിതസൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെയാകുന്നതാണ് ജീവിതത്തിനെതെരെയുള്ള ഏറ്റവും വലിയ വിഡ്ഢിത്തം.

വിശ്വസിക്കുന്നതാണ് ചിന്തിക്കുന്നതിനേക്കാള്‍ എളുപ്പം. അതിനാല്‍ വിശ്വാസികളുടെ എണ്ണം ചിന്തകരുടേതിനേക്കാള്‍ കൂടുതലായിരിക്കും.

മരണത്തെ കുറിച്ചാണ് എല്ലാവരും ഭയപ്പെടുന്നത്. അല്ലാതെ മരണത്തിന് ശേഷം എന്തു സംഭവിക്കുമെന്നോര്‍ത്തല്ല.

ഖുര്‍ആനിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്തോറും ബോധ്യപ്പെടുന്ന കാര്യമിതാണ്: മനുഷ്യന്‍ ഒരിക്കലും അല്ലാഹുവില്‍ നിന്നും അകലെയല്ല എന്നുള്ളത് .

ഭൂരിപക്ഷം വിശ്വസിച്ചതുകൊണ്ടോ വിശ്വസിക്കാതിരുന്നതുകൊണ്ടോ സത്യം സത്യമല്ലാതെയാകുന്നില്ല.

ഭൂരിപക്ഷം വിജയിക്കുമെന്ന് കണക്കുകൂട്ടി എപ്പോഴും അവരോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നത് കുടിലവും തരംതാണതുമായ മാനസികാവസ്ഥയുടെ തെളിവാണ്.

അവ്യക്തമായതിനെ വ്യക്തമായതുകൊണ്ട് വിശദീകരിക്കുന്നതാണ് യുക്തിസഹമായ സമീപനം.

ഖുര്‍ആനില്‍ നിന്നും നാം വിഭജിച്ച്  നില്‍ക്കുന്നു, അതേസമയം മനുഷ്യസഹജമായ ചോദനകള്‍ നമ്മെ ഒരുമിപ്പിച്ച് നിറുത്തുന്നു.

അന്ധവിശ്വാസം ദുര്‍ബലമനസ്‌ക്കരുടെ വിശ്വാസമാകുന്നു .

വസ്തുതകളുടെ യാതൊരുവിധ പിന്തുണയുമില്ലാത്ത ഒരുപിടി ഊഹാപോഹങ്ങളാണ്  മനുഷ്യനെ യാധാര്ത്യത്തില്‍ നിന്നും തെറ്റിക്കുന്നത്.

നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ കുറഞ്ഞത് മാതാ പിതാക്കളെയെങ്കിലും സ്നേഹിക്കൂ.

കഴിഞ്ഞകാല അത്ഭുതങ്ങളുടെ കാര്യം വളരെ രസകരമാണ്. അതില്‍ അന്ധമായി വിശ്വസിക്കുന്നവര്‍ക്കേ അത്തരം അനുഭവമുള്ളു.

ധൃടവിശ്വാസം  ഭാവിയെ കരുപ്പിടുവിക്കുന്നു. അന്ധവിശ്വാസമാകട്ടെ വര്‍ത്തമാനകാലത്തെ ദുഷിപ്പിപ്പിക്കുന്നു.

സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരി എപ്പോഴും അസാധാരണമായ ഭക്തി തനിക്കുണ്ടെന്ന് അഭിനയിക്കും.

No comments:

Post a Comment