Sunday, 16 September 2012

സന്തോഷം.



ഒരാളെപ്പോലെ അയാള്‍ മാത്രമേ ഉള്ളൂ എന്ന് ആദ്യം മനസ്സിലാക്കുക.
ഖുര്‍ആനിനെ  അറിയുക, ആ അറിവിലൂടെ സ്വയം തിരിച്ചറിയുക, ഈ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിയുക,

വേദത്തെക്കുറിച്ചുള്ള _ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ _ അറിവില്ലായ്മയാണ് സമൂഹത്തില്‍ കാണപ്പെടുന്ന അധര്‍മ്മ പ്രവൃത്തികള്‍ക്ക് കാരണം.
ഖുര്‍ആനിലൂടെ അള്ളാഹു നല്‍കിയ  അറിവുകള്‍ ലഭിക്കുമ്പോള്‍ വ്യക്തികള്‍ നല്ലൊരു സമൂഹം സൃഷ്ടിക്കയാണ് ചെയ്യുക.

വഞ്ചന എന്ന കലയില്‍ മാസ്ററര്‍ ബിരുദം മനുഷ്യനൊഴികെ വേറെ ആര്‍ക്കും ഉണ്ടാകാനിടയില്ല. അതുകൊണ്ട് ഒരു മനുഷ്യന്‍ എങ്ങിനെ ചിന്തിക്കും, എന്താണവന്റെ മനസ്സില്‍, അവനെങ്ങനെ പെരുമാറും എന്നറിയേണ്ടത് മനുഷ്യന്റെ തന്നെ ഒരാവശ്യമായി മാറണം.

ഇടവേളകളില്‍ നമ്മള്‍ സൃഷ്ടിക്കുന്ന ചില നിമിഷങ്ങളാണ് സന്തോഷം. ചുരുക്കത്തില്‍ ദു:ഖം ഇല്ലാതിരിക്കുന്ന അവസ്ഥ എന്ന് പറയാം.

നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ സന്തോഷം കണ്ടത്താന്‍ കഴിയണം. സന്തോഷം ഉള്ള സ്ഥലത്തേക്ക് ജീവിതം പറിച്ചുനടുകയല്ല വേണ്ടത്. നാം താമസിക്കുന്നതെവിടേയോ അവിടെയാണ് സ്വര്‍ഗം.

ഒരു വ്യക്തി മറ്റുള്ളവരില്‍നിന്ന് എങ്ങിനെ വ്യത്യസ്തന്‍ ആകുന്നുവോ അതാണ് ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം.

അവനവന്റെ സ്ഥാനത്ത് നിന്നുകൊണ്ട് എത്ര ചെയ്യാന്‍ കഴിയും എന്നു നോക്കുക. അതിനുശേഷം മതി അങ്ങിനെ ആയിരുന്നെങ്കില്‍ ഇങ്ങിനെ ചെയ്തേനേ എന്ന് പറയുന്നത്.

നമ്മുടെ കടമകള്‍ നിറവേറ്റുക. അതിനുവേണ്ടി ശ്രമിക്കുക.

മറ്റുള്ളവര്‍ നമ്മോടു ചെയ്യുമ്പോള്‍ ഇഷ്ടമാകാത്ത ഒരു പ്രവൃത്തിയും നാം മറ്റുള്ളവരോടു ചെയ്യരുത്.

പ്രസംഗിക്കുന്ന നാവുകളേക്കാള്‍, പ്രാര്‍ത്ഥിക്കുന്ന ചുണ്ടുകളേക്കാള്‍,  പ്രവര്‍ത്തിക്കുന്ന കരങ്ങളാണ് മഹത്തരം''

പുസ്തകത്തിലെ അറിവുമാത്രമല്ല ഇന്നാവശ്യം. പിന്നെയോ കണ്ടറിവും കൊണ്ടറിവും കൂടി വേണം. അല്ലെങ്കില്‍ ജീവിതംതന്നെ അപകടത്തില്‍ പെടും.

ജ്ഞാനമെന്നാല്‍ സൈദ്ധാന്തികമായ അറിവും ജീവിത അനുഭവങ്ങളും ഈശ്വരാനുഗ്രഹവും ഒന്നിക്കുന്നതാണ്.


ഭൂമിയില്‍ വന്നതല്ലെ ജീവിച്ചതിന് തെളിവായി  എന്തെങ്കിലും അവശേഷിപ്പിച്ചിട്ട് പോകൂ.

No comments:

Post a Comment