Sunday, 2 September 2012

ഉടമ്പടി.


ഇസ്‌ലാമിലെ നീതി സങ്കല്‍പം രണ്ട് വ്യക്തികള്‍ക്കിടയിലോ സമൂഹം, ഭരണകൂടം, രാജാവ്-പ്രജ ദ്വന്തങ്ങള്‍ക്കിടയിലോ മാത്രം ഇടപെടുന്ന ഒന്നല്ല.

അല്ലാഹു അനുവദിക്കുന്ന  സ്വാതന്ത്ര്യമെന്നാല്‍ അതിനോട് തന്നെ നീതി ചെയ്യാനുള്ള അധികാരം. ശരീരത്തിനും മനസ്സിനും മേല്‍ തന്റെ ആധിപത്യവും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരവും അത് ഉറപ്പിക്കുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ നിര്‍ണിത, ശരിയായ ഇടത്തിലായിരിക്കുക എന്നതാണ് നീതി.

നീതിമാന്‍  ആയിരിക്കുകഅതായത് നീതിയിലായിരുക്കുക എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ചുള്ള അവസ്ഥയല്ല മറിച്ച് അയാളെത്തന്നെ അപേക്ഷിച്ചുള്ള അവസ്ഥയാണ്.

നീതി എന്നത്  വ്യക്തിക്കും സത്തക്കുമിടയില്‍ നിലനില്‍ക്കുന്ന, ശരിയായി തുലനം ചെയ്യപ്പെട്ട ബന്ധങ്ങളിലെക്കുള്ള വഴിയാണത്. രണ്ടാമതായാണ് വ്യക്തി-സമൂഹം-ഭരണകൂടം തുടങ്ങിയ ദ്വന്തങ്ങള്‍ കടന്നു വരുന്നത്.

ന്യായവും അന്യായവും തുടങ്ങുന്നതും ഒടുങ്ങുന്നതും സത്തയില്‍ തന്നെയത്രെ. ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു:’ഒരാള്‍ തെറ്റു ചെയ്യുക വഴി തന്നോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.

യഥാര്‍ത്ഥ  മനുഷ്യനേ വിവേകിയായ ആത്മാവാകാനാവൂ.

വെറും കേവല മനുഷ്യനായിരിക്കെ ഒരാള്‍ തന്നിലെ മൃഗീയ സത്ത പ്രകടമാക്കുകയും ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുകയും ഒരുവേള ദൈവത്തെ നിഷേധിക്കുകയും വഴി ആത്മാവും ദൈവവുമായുള്ള ഉടമ്പടിയെ നിരാകരിക്കുകയാണ്.

ഇസ്‌ലാമില്‍ അനീതി ബാധിക്കുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും സത്തയും തമ്മിലുള്ള ബന്ധത്തെയാണ്.

ആത്യന്തികമായി “അന്യായം”  മനുഷ്യനും തന്റെ ആത്മാവും തമ്മിലുള്ള ബന്ധത്തെയാണ് ബാധിക്കുന്നത്. ഇസ്‌ലാമിന്റെ ആത്മീയ ദര്‍ശനം പ്രകാരം ഒരാള്‍ ദൈവത്തെ നിഷേധിക്കുന്നത്, മറ്റൊരാളോട് അന്യായം പ്രവര്‍ത്തിക്കുന്നത് എല്ലാം ആത്മവഞ്ചനയാണ്.

അല്ലാഹുവിനെ വിശ്വസിക്കുന്ന കാര്യത്തില്‍ ( തൌഹീദ് ) അന്യായം/അക്രമം അര്‍ത്ഥയമാക്കുന്നത് ഒന്നിനെ അതിന്റെതല്ലാത്ത സ്ഥാനത്ത് പ്രതിഷ്ഠിക്കലാണ്, മാറ്റി സ്ഥാപിക്കലാണ്, ദുരുപയോഗം ചെയ്യലാണ്, പരിധി ലംഘിക്കലാണ്, ശരിയായ പാതയില്‍ നിന്നുള്ള വ്യതിയാനമാണ്, സത്യമെന്തെന്നറിഞ്ഞിട്ടും കളവു പറയലാണ്.

ആത്മവഞ്ചനയിലൂടെ ഒരാള്‍ തന്റെ സത്തയെ ദുരുപയോഗം ചെയ്യുന്നു,

ജ്ഞാനത്തിന്റെ കാര്യത്തിലും മനുഷ്യന്‍ അതിനോട് നീതി പുലര്‍ത്തേ ണ്ടതുണ്ട്.
ക്രമരഹിതമായ അറിവും അതിനായുള്ള അന്വേഷണവും നയിക്കുന്നത് തന്നോട് തന്നെയുള്ള അക്രമത്തിലേക്കായിരിക്കും.

‘സത്തക്ക്’ സ്വന്തത്തിനു തന്നെ  പ്രയോജനപ്പെടുന്ന തരത്തില്‍ മുന്‍ഗണനാക്രമങ്ങള്‍ തിരിച്ചറിയുക. ചുരുക്കിപ്പറഞ്ഞാല്‍ വ്യക്തിയില്‍ സന്തുലിതത്വം നിലനിര്‍ത്തുന്ന തരത്തില്‍ ജ്ഞാനത്തെ ക്രമീകരിക്കുക. ഏത് ജ്ഞാനത്തെ എവിടെ, എങ്ങനെയാണ് സ്ഥാപിക്കേണ്ടത് എന്നറിയുന്നതാണ് യുക്തി.

കരാര്‍ ലംഘിക്കുന്ന ഒരാള്‍ തനിക്കുതന്നെ വലിയ ദുരന്തം വരുത്തിവെക്കുകയാണ് എന്ന പോലെ അക്രമം പ്രവര്‍ത്തിക്കുക വഴി ദൈവത്തെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നയാള്‍ ദൈവവുമായുള്ള ഉടമ്പടി ലംഘിക്കുന്നതിലൂടെ തന്നോട് തന്നെ അന്യായം പ്രവര്‍ത്തിക്കുകയാണ്.

No comments:

Post a Comment