Saturday, 31 August 2013

മുന്നുപാധികളില്ലാതെ.




ഭാഷണം/സംവദനം എന്തൊന്നാണോ ലക്ഷ്യം വെക്കുന്നത് അത് സാക്ഷാത്കൃതമാക്കുക എന്നതാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിത സംഘര്‍ഷങ്ങളെ വിപാടനം ചെയ്യുന്ന, വ്യക്തിയെ കര്‍മോന്‍മുഖമാക്കിത്തീര്‍ക്കുന്ന, ഉത്കൃഷ്ട സ്വഭാവ സവിശേഷതകള്‍ സ്വായത്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്ന, ജീവിത ഗന്ധിയായ ഒരു തലമാണ് സംവദനത്തിനുണ്ടാകേണ്ടത്. സത്യാന്വേഷണ പ്രേരകമായിരിക്കണമത്. എതിര്‍കക്ഷികളുമായി വിയോജിപ്പ് വര്‍ധിപ്പിക്കുന്നതോ അവരുടെ നീചതാല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ രീതിയില്‍ സംവദനങ്ങള്‍ അവസാനിക്കരുത്. ഇതിന് പരസ്പരസഹകരണത്തിന്റെയും ആശയവിനിമയനൈരന്തര്യത്തിന്റെതും ഋജുവും ലളിതവും സുവ്യക്തവുമായ സംവദനഭാഷ സ്വീകരിക്കണം. ഇതാണ് ഖുർആനിനോട് സംവദിക്കുമ്പോഴും, പാരായണം ചെയ്യുമ്പോഴും ഉണ്ടാകേണ്ടത്. ഇതിന്റെ നേര്‍ വിപരീതമാണ് ആര്‍ക്കും തനിക്കു തന്നെയും ഒട്ടും തന്നെ ഗുണപ്പെടാത്ത, ദോഷം മാത്രം ചെയ്യുന്ന, ലക്ഷ്യബോധമില്ലാത്ത പാരായണവും സംവദനവും.

യാതൊരു പ്രയോജനവും ചെയ്യാത്ത തര്ക്കകോലാഹല ത്തിനു വേണ്ടിയുള്ള ഖുർആൻ വായനയെ  നബി പ്രോത്സാഹിപ്പിച്ചില്ലെന്നുമാത്രമല്ല, അതിനെതിരെ ശക്തിയായി താക്കീതുചെയ്യുകയും വിലക്കുകയുമാണുണ്ടായത്. യാതൊരു ഗുണഫലവും ചെയ്യാത്ത നാവിട്ടടിക്കലിനെക്കാള്‍ ഉത്തമം വിവേകത്തിന്റെ മൗനമാണ്. തര്‍ക്കം അഹങ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 'ആര്‍ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നുവോ അവന്‍ നല്ലതുപറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ! എന്ന് നബി(സ) പറയാൻ കാരണം.


ഒരു വ്യക്തിയും സമൂഹത്തിന്റെ വിലയേറിയ സമയവും അധ്വാനവും കേവല തര്‍ക്കകോലാഹലങ്ങളില്‍ ചെലവഴിക്കപ്പെടുന്നത് നബി (സ) ആഗ്രഹിച്ചിട്ടുണ്ട്. ഓരോ ആളുകളുടെയും പരിശ്രമങ്ങള്‍ സദ്ഫലങ്ങളെ എത്തിച്ചുതരുന്നതാകണം. പ്രവാചക ചരിത്രത്തിലെ ഓരോ സംഭാഷണ/സംവദനങ്ങളും ദൈവിക ദൗത്യനിര്‍വഹണത്തില്‍ എത്രമാത്രം ഫലപ്രദമായിരുന്നു എന്ന് ഖുർആനിലൂടെ തന്നെ ഏവര്‍ക്കും മനസ്സിലാക്കാം.

എതൊരു വ്യക്തിക്കും തന്റെ സൃഷ്ടാവുമായി  അന്യോന്യമുള്ള ആശയവിനിമയത്തിന് ഫലപ്രദമായ മാര്‍ഗമാണ് ഖുർആനിനോടുള്ള സംഭാഷണങ്ങളും സംവദനങ്ങളും.

ഖുർആൻ മനുഷ്യന്റെ എല്ലാവിധത്തിലുമുള്ള വളര്ച്ച മുഖ്യലക്ഷ്യമായെടുത്ത് വ്യക്തി പരിപോഷണത്തിന് പ്രഥമസ്ഥാനം നല്കകുന്നു .

ഒരുവന് തന്റെ വ്യക്തിത്വ ബോധം ഉണരുന്നത്  മുതല് തന്റെ ജീവിതാവസാനം വരെ വ്യക്തി സംസ്കരണ തലം ബദ്ധശ്രദ്ധനായിരിക്കെണ്ടാതാകുന്നു .പണ്ഡിതന്മാരും പ്രബോധകരും ഈ പാത പിന്തുടര്ന്നവരായിരിരുന്നു  . എത്രതന്നെ നാഗരികതകള് മാറിവന്നിട്ടും ആത്മവിശുദ്ധിയും ഉന്നത സാംസ്കാരിക ചിന്താമണ്ഡലവും കൈമുതലായുള്ള വിശ്വാസീവ്യക്തിത്വങ്ങള് ഉണ്ടായത് അതുകൊണ്ടാണ്.

ഏതൊരാളും തന്റെ  ഹൃദയത്തിന്റെ ഭാഷയില് ഖുർആനിനോട് അവരുടെ സാംസ്കാരിക-വൈജ്ഞാനിക നിലവാരത്തിനനുസരിച്ചാണ് സംവദിക്കേണ്ടത് . ഖുർആന്റെ ഉപദേശനിര്ദേശങ്ങളില് വെറുപ്പോ വിരസതയോ ഉണടാക്കുന്നില എന്നത് അനുഭവവേധ്യമാണ് , അവിശ്വാസികൾക്ക്‌ മാത്രമേ വെറുപ്പും വിരസതയുമായി അനുഭവപ്പെടൂ. സന്ദര്ഭവും സാഹചര്യവുമനുസരിച്ച്  ഉപദേശങ്ങളും ശിക്ഷണങ്ങളും മാര്ഗദര്ശനങ്ങളും നല്കുകയാണ് ഖുർആൻ ചെയ്യുന്നത് . അത്തരം സന്ദര്ഭങ്ങളില് അവയ്ക്ക് വിശദീകരണങ്ങളും ഉപചോദ്യങ്ങളും അനുവദിക്കപ്പെട്ടിരുന്നു. തങ്ങളുടെ വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഖുർആനിൽ ആരായേണ്ടത് .

യുവാക്കളുടെ ആവേശം, നന്മയോടുള്ള താല്‍പര്യം, മാറ്റത്തിനുവേണ്ടിയുള്ള ഉത്കടമായ ആഗ്രഹം, സാഹസികത ഇവയോടൊക്കെ ഖുർആൻ രചനാത്മകമായി സംവദിക്കുന്നു.

ഓരോ യുവാവിനെയും അവന്റെ കഴിവുകള് തിരിച്ചറിഞ്ഞ് അതാത് മേഖലയില് ഉപയോഗപ്പെടുത്താൻ ഖുർആൻ നിർദേശിക്കുന്നു, തന്റെ തന്നെ കഴിവുകൾഎന്തെന്ന് നിങ്ങൾ ഖുർആനിനോട്  ആവശ്യപ്പെടുന്നുവെങ്കിൽ അപ്പോൾ ഖുർആനിലൂടെ ശരിയായ ശൈലിയെ വരച്ചുകാണിക്കുന്നു.

ഖുർആനിനോട് ആശയസംവദനത്തിന് തയ്യാറായി മുന്നോട്ടുവരുന്നുവെങ്കിൽ  തങ്ങളുടെ ഇപ്പോഴുള്ള വിശ്വാസത്തില് പിഴവുകളുണ്ടെന്ന് പതുക്കെയാണെങ്കിലും അംഗീകരിക്കാന് നിര്ബന്ധിതരായിതീരും . അതുവരെ തങ്ങള്ക്കു അപരിചിതമായിരുന്ന സത്യസന്ദേശത്തെ തങ്ങള്ക്ക് ബോധ്യം വരുന്നതാണ് . വൈകാതെ ഖുർആന്റെ കല്പ്പനകൾക്ക് കീഴില് അണിചേര്ന്നു നില്ക്കും .

ദൈവീക സന്ദേശങ്ങളെ ലവലേശം മാനിക്കാന് തയ്യാറാകാതെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക് ഖുർആൻ യാതൊരു വഴിയും കാണിക്കുന്നില്ല , അതിനാൽതന്നെ അവരവരുണ്ടാക്കിയ വഴികളിൽകൂടിയും സഞ്ചരിക്കാൻ അത്തരക്കാര്ക്ക് കഴിയില്ല .

എതൊരു വ്യക്തിയുടെയും  ജീവിത ദൗത്യം എന്നത് പരസ്പര സംഭാഷണത്തിന്റെയും ചര്ച്ചയുടെയും പാലത്തിലൂടെ ഇതര സമൂഹങ്ങളിലേക്ക് കടന്നുചെല്ലലാണ് എന്ന് ഖുർആൻ സുതരാം വ്യക്തമാക്കുന്നു. രാഷ്ട്രങ്ങള്ക്കും ജനതകള്ക്കുമിടയില് അപരസമൂഹത്തെയും വീക്ഷണങ്ങളെയും മാനിച്ചുകൊണ്ടുതന്നെ പൊതുതാല്പര്യങ്ങള്ക്കായി ഒന്നിക്കാന് സംഭാഷണങ്ങളും ചര്ച്ചകളും നടത്താൻ വഴിയൊരുക്കുകയാണ് ഖുർആൻ ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.


ആശയവിനിമയങ്ങളും സംവദനങ്ങളും ചര്‍ച്ചകളും ഖുര്‍ആന്‍ വരച്ചുകാണിച്ച ഏറ്റവും വലിയ നാഗരിക മൂല്യമാണ്. ഖുര്‍ആന്‍ അതിന്റെ അടിസ്ഥാനങ്ങളും അതിര്‍വരമ്പുകളും വ്യത്യസ്ത ശൈലികളും കാണിച്ചുതന്നിട്ടുണ്ട്.

ആശയവിനിമയങ്ങളും സംവദനങ്ങളും ചര്‍ച്ചകളും മുഖേനയാണ് അന്ധകാരത്തിലാണ്ടുകിടന്ന സമൂഹത്തെ ഖുർആൻ നന്മയിലേക്ക് വഴി നടത്തിച്ചത് . ഖുർആനുമായുള്ള  സംഭാഷണങ്ങളില് അനുവാചകര് സ്നേഹോഷ്മളതയും ആത്മാര്ത്ഥതയും അനുഭവിച്ചറിയുന്നു , അവരില് രൂഢമൂലമായ അനാരോഗ്യപ്രവണതകളെയും ആശാസ്യമല്ലാത്ത പെരുമാറ്റങ്ങളെയും കുറേശ്ശെ കുറേശ്ശെയായി പിഴുതു മാറ്റിക്കളയുന്നു . യാതൊരു മാനസിക ക്ലേശവും ഇക്കാര്യത്തില് അനുവാചകര് അനുഭവിക്കുന്നില്ല . മറിച്ചു  സംഭാഷണങ്ങള് ഫലവത്തും ഗുണപ്രദവുമാകണമെന്ന് സ്വയം സമ്മതിക്കുന്നു, അപ്പോൾ എവിടെ തുടങ്ങണമെന്നും എങ്ങനെ മുന്നോട്ടുപോകണമെന്നും എങ്ങനെ, എവിടെ അവസാനിപ്പിക്കണമെന്നും നല്ല നിശ്ചയമുണ്ടായിതീരുന്നു . ഖുർആനുമായി സംവദിക്കുന്ന വ്യക്തിയുടെ  ബൗദ്ധികനിലവാരത്തെ പൂര്ണമായും തിട്ടപ്പെടുത്തി അവര്ക്ക് സുവ്യക്തവും സുഗ്രാഹ്യവുമായ രീതിയില് കാര്യങ്ങളെ ബോധ്യപ്പെടുത്തുന്നു .  സംഭാഷണങ്ങളെയും ആശയഗതികളെയും രക്തവും മാംസവും നല്കി സമൂര്ത്തമാക്കി എന്നതാണ് ഏതൊരുവനും ഖുർആന്റെ ആശയവിനിമയങ്ങളെ മനുഷ്യനെ വിജയത്തിലെത്തിക്കുന്നത് . വലിയവരോട് ആദരബഹുമാനങ്ങളോടെയും കുട്ടികളോട് കാരുണ്യത്തോടെയും ഏറ്റവും നല്ല നാമധേയത്തിലും സംബോധന ചെയ്യുവാൻ അവൻ പ്രാപ്തനാകുന്നു, ഖുർആന്റെ വാക്കുകളെ ലവലേശം നീരസമോ, വെറുപ്പോ കൂടാതെ ശ്രവിച്ചു പ്രാവത്തീകമാകുന്നതിനാൽ തന്നെ ലോകത്തിന്റെ ഏതു കോണിലായാലും സത്യത്തോട് അനുകൂലമായി അനുയായികള് പ്രതികരിക്കുന്നു . തന്റെ അനുയായികളെ ഉത്തമ സമൂഹമാക്കിത്തീര്ത്ത ആശയസംവദനശൈലി ഖുർആനിനോട് നാം നടത്തിയ സംവദന ശൈലിയുടെ അടിസ്ഥാനത്തിലായിരിക്കും .

പരുഷമായ ബോധനം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മുന്നുപാധികളില്ലാതെ നിര്‍ഭയത്വം വാഗ്ദാനം ചെയ്തുകൊണ്ട് നബി ( സ ) നടത്തിയ സംഭാഷണങ്ങള്‍ വര്‍ത്തമാനലോകത്ത് ഏറ്റവും പ്രസക്തമായ സംവദനശൈലിയാണ്.



ഗൗരവ ചിന്ത.



വ്യക്തികതമ്മിലുള്ള മാനസിക അകലം കുറച്ചുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ മാര്ഗമാണ് ഖു മാധ്യമമാക്കിയുള്ള സംഭാഷണങ്ങളും സംവദനങ്ങളും.

മാനസിക അകലം കുറച്ചുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ മാര്ഗമാണ് പരസ്പര സംഭാഷണങ്ങളും സംവദനങ്ങളും. മനുഷ്യനുള്ള ഏറ്റവും  ഉദാത്തമായ ഗുണമാണിത്.

സംഭാഷണങ്ങളും സംവദനങ്ങളും ഖുർആൻ മുന്നില് നിർത്തികൊണ്ടാനെങ്കിൽ വിമര്ശനങ്ങളെ ഉള്ക്കൊള്ളാനും അപരനെ ബഹുമാനിക്കാനും ആദരിക്കാനും അത് വഴിയൊരുക്കുന്നു. കടുത്ത അഭിപ്രായവ്യത്യാസങ്ങളെപ്പോലും അത് സഹിഷ്ണുതയോടെ  സ്വാഗതം ചെയ്യുന്നു. തങ്ങളുടെ വാദഗതികളെയും നിലപാടുകളെയും കീറിമുറിച്ച് ചര്ച്ചചെയ്യാനും ശരിയായ വസ്തുതയെന്തെന്ന് മനസ്സിലാക്കി തെറ്റുധാരണകളൊഴിവാക്കാനും സാധിക്കും. അപരനെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാടും പകയും വിദ്വേഷവും അവിശ്വാസവും അകറ്റിനിര്ത്തപ്പെടും. തികച്ചും സമാധാനപൂര്ണവും ധനാത്മകവുമായ ചിന്താമണ്ഡലത്തിന്റെ അന്തരീക്ഷം അതുവഴി സംജാതമാകും.

ശരിയായ അറിവുകളുടെ പിന്ബലത്തോടെ മാത്രമേ ക്രിയാത്മക സംഭാഷണം സാധ്യമാകുകയുള്ളൂ.

യഥാര്ത്ഥ മാനുഷികതയെപ്പറ്റിയുള്ള കാഴ്ചപ്പാട് രൂപപ്പെടണമെങ്കില്ഒരുവന് ആദ്യമായി ഖുർആനുമായി സംഭാഷണം ആവശ്യമാണ്.

ഖുർആനുമായി സംഭാഷണത്തിന് സന്നദ്ധനല്ല എന്ന് ഒരാള്പറയുമ്പോള്അതിന്റെ അര്ഥം സൂക്ഷ്മവും സര്വാംഗീകൃതവുമായ പരിപക്വവിജ്ഞാനത്തിന്റെ സകലകവാടങ്ങളെയും താന്കൊട്ടിയടച്ചുവെച്ചിരിക്കുന്നുവെന്നാണ്. ക്രമേണ അയാള്സങ്കുചിത മനസ്കനായിത്തീരുന്നു

ഓരോ വ്യക്തിയിലും ഏതൊരു ചിന്തയുടെയും പ്രസക്തി, പ്രാമാണികത, അതിജീവനം തുടങ്ങിയവയൊക്കെ മാറ്റുരക്കപ്പെടുന്നത് സംവദനങ്ങളിലൂടെയാണെന്ന്. അഭിപ്രായ വ്യത്യാസങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്തുകൊണ്ട് ഒരു നല്ല അന്തരീക്ഷത്തില്ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്സംവദനം ആവശ്യമാണ്.

ഗൗരവ ചിന്തയുടെ വ്യക്തിത്വങ്ങള്ക്ക് അവസാന എല്ലാവരില്നിന്നുമകന്ന് ഒറ്റപ്പെട്ട് ഒരു മൂലയിലൊതുങ്ങി ജീവിതത്തില്നിന്നു തന്നെ നിഷ്ക്രമിക്കാന്കഴിയില്ല.

പ്രാഥമിക വിവരങ്ങളെ, അടിസ്ഥാന യാഥാര്ത്ഥ്യങ്ങളുടെ പിന്ബലത്തോടെ പരിപോഷിപ്പിച്ച സംഭാഷണങ്ങള്വഴി സഹവര്ത്തിത്വത്തോടെ കഴിയാന്‍ വഴിയൊരുക്കുമ്പോള്‍, പരസ്പര ഏറ്റുമുട്ടല്ക്രമേണ നാശ മടയുകയാണ് ചെയ്യുക .

എതിര്പക്ഷത്തെ നിശിതമായി നിഷേധിക്കുമ്പോള്സ്വപക്ഷത്തിന്റെ നിര്മാര്ജ്ജനത്തിലേക്കതു സ്വയം വഴിതുറക്കുന്നു.

തെളിവുകള്പിന്ബലം നല്കുന്നുണ്ടെങ്കില്എന്തിനെയും ഏതിനെയും സംബന്ധിച്ച് ചിന്തിക്കാനും പറയാനും അത് സ്വാതന്ത്ര്യം നല്കിയിരിക്കുന്നു.

അപരന്റെ മേല്അടിച്ചേല്പിക്കലില്ലാതെ ആശയത്തിലേക്ക് വഴിനടത്തുകയാണ് യഥാർത്ഥ സംവദനം ചെയ്യുന്നത്. ആശയത്തെ കൈമാറി അതിനെ സംബന്ധിച്ച് എന്തുനിലപാട് കൈകൊള്ളണമെന്ന ചിന്താസ്വാതന്ത്ര്യം അത് വകവെച്ചു നല്കുന്നു.

ഖുര്ആനിക തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി പ്രവാചകന്മുപ്പത്തിമൂന്ന് വര്ഷത്തോളം ബഹുദൈവത്വത്തെപ്പറ്റി സംവദിച്ചു. ഒട്ടനേകം ചോദ്യങ്ങളുയര്ത്തിവിട്ടു. അജ്ഞാനാന്ധകാരത്തെയും സങ്കുചിത മനസ്ഥിതിയെയും വെല്ലുവിളിച്ചു. സദ്വികാരങ്ങളുടെയും സദ്വചനങ്ങളുടെയും അകമ്പടിയോടെ ഏവരെയും ആകര്ഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമാറ് സംശയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ചര്ച്ചയുടെയും വേദികള്തുറന്നിട്ടു.
വിശ്വാസിസമൂഹത്തെ വ്യക്തിത്വ-മാനസിക ശിക്ഷണങ്ങളിലൂടെ ഘട്ടം ഘട്ടമായി ആത്മസംസ്കരണം നടത്തിക്കൊണ്ട്  ശാന്തസംവദനം അനിവാര്യമാണ്.

ജീവിത സംഘര്ഷങ്ങളെ വിപാടനം ചെയ്യുന്ന, വ്യക്തിയെ കര്മോന്മുഖമാക്കിത്തീര്ക്കുന്ന, ഉത്കൃഷ്ട സ്വഭാവ സവിശേഷതകള്സ്വായത്തമാക്കാനുള്ള പ്രവര്ത്തനങ്ങള്ക്ക് രൂപം കൊടുക്കുന്ന, ജീവിത ഗന്ധിയായ ഒരു തലമാണ് ഖു ജീവിതത്തി പകത്തുമ്പോ നേടിയെടുക്കുന്നത്.

സ്വജീവിതം സത്യാന്വേഷണ പ്രേരകമായിരിക്കണമത്.