Monday 1 October 2012

പ്രാര്ത്ഥന.



ഇന്ന് ജനങ്ങളില്‍ ഭൂരിഭാഗവും സമ്പത്ത്, സമൃദ്ധി, ആരോഗ്യം, ദീര്‍ഘായുസ്സ്, ഉദ്യോഗലബ്ധി തുടങ്ങി ഭൌതിക സുഖൈശ്വര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാറുള്ളത്.

സമ്പത്ത് അധികമാകുമ്പോള്‍ മനുഷ്യന് അഹങ്കാരം വര്‍ദ്ധിക്കുവാനിടയുണ്ട്. അപ്പോള്‍ അയാള്‍ ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നതിനു പകരം തന്റെ സമ്പത്തില്‍ പ്രത്യാശ വച്ചേക്കാം.

നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും മാത്രവുമല്ല സമ്പന്നന്‍ ക്രമേണ ദൈവത്തെ വെല്ലുവിളിക്കാനും തുടങ്ങിയേക്കാം.

ഏതുവിധേനയും ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു.

പരിധിവിട്ട ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹം മാത്രം ലക്ഷ്യമായാല്‍ വ്യക്തികള്‍ വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌‌.

താന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം ആഹാരം തനിക്കു ആവശ്യമാണെന്നും അതിനു മുട്ടുണ്ടാവരുതെ എന്നുമുള്ള സത്യസന്ധമായ പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത കാപട്യമോ ആത്മവഞ്ചനയോ അല്ല.

അലസന്റെ പ്രാര്‍ത്ഥനയും കരച്ചിലും അള്ളാഹു പരിഗണിക്കില്ല , സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ അല്ലാഹുവും  സഹായിക്കില്ല. അതുകൊണ്ട് അല്ലാഹു കനിഞ്ഞേകിയ കഴിവുകള്‍ യഥാവിധി ശരിക്കും വിനിയോഗിക്കുക.

അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ അല്ലാഹുവിനെ  വിളിക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. ശരിയായ ഈശ്വരഭക്തന്‍ അദ്ധ്വാനിയുമായിരിക്കും.

1 comment:

  1. IP address Location
    117.201.140.124 PROMTE RIGHTS,PROHIBIT WRONGS AT OUR LEVEL TO THE EXTEND WHAT WE CAN India
    pmmali
    https://plus.google.com/u/0/
    http://pmmohamadalis.blogspot.in/

    Muhammed Mohamadaliഒരു കാലത്ത് മൌലവിമാർ ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു അത് വിഗ്രഹ ആരാധനയിലേക്ക് നയിക്കാമെന്നായിരിക്കാം അവരുടെ ഈ ചിന്ത ഗതി ഊട്ടി ഉറപ്പിക്കാൻ പ്രേരിപ്പിച്ചത്
    എന്നാൽ ഏത് വിഭാഗത്തിൽ പെട്ട നേതാവും ഫോട്ടോയും ,മറ്റും പരസ്യത്തിലും ദ്രിശ്യ മാധ്യമങ്ങളിലും കഴിയുന്നത്ര വന്നു കാണാൻ കഴിവെല്ലാം പയറ്റുന്ന കാഴ്ച്ചയല്ലേ കാണുന്നത്
    ഏത് കർമത്തിലും ഭക്തിയെക്കാൾ മുഴച്ചു നില്ക്കുന്നത് പ്രകടനപരതയാണ്
    മരിച്ചാലും മനുഷ്യർ തന്റെ ഓർമ നില നില്ക്കണം എന്ന് കരുതുന്നു എന്നല്ലേ മനസ്സിലാക്കുന്നത് മരിച്ചവന്നു സ്മാരകങ്ങൾ കൊണ്ടോ ,ഫോട്ടോകൾ പ്രതിമകൾ കല്ലറകൾ സ്മാരകങ്ങൾ സ്മാരക ശിലകൾ എന്നിവ കൊണ്ടെന്ത് ഗുണം?
    അവ വരും തലമുറക്ക് ഗുണത്തെക്കാൾ അധികം ദോഷമല്ലേ ചെയ്യുക ?
    പരിസ്ഥിതി പ്രശ്നങ്ങലല്ലെ ഉണ്ടാക്കുക എല്ലാം വിവെകപൂർണമായി ചെയ്യുന്ന കാലം ഉണ്ടാകുമോ ?

    ReplyDelete