Tuesday, 2 October 2012

ആര് ഭരിക്കണം.



ഇസ്‌ലാമിനെ സംബന്ധിച്ച്‌ വ്യക്തിയെ  ആര്‍ ഭരിക്കണം എന്നിടത്ത്‌ വ്യക്തിയുടെ  മനസ്സിനെ സത്യവിശ്വാസം ഭരിക്കണം' എന്നാണു മറുപടി. അവന്റെ ശരീരത്തെ ഏതു ഭരണകൂടം ഭരിക്കുന്നുവെന്നത്‌ രണ്ടാമത്തെ കാര്യമാണ്‌. കഴിയുന്നിടത്തോളം ശരീരത്തെയും മറ്റ്‌ ഭരണകൂടങ്ങള്‍ക്ക്‌ ഭരിക്കുവാന്‍ ഇട നല്‍കരുത്‌. ശരീരത്തെ മാത്രം ഇതര ഭരണകൂടങ്ങളില്‍ നിന്ന്‌ മോചിപ്പിച്ചിട്ട്‌ കാര്യമില്ല. കാരണം മനസ്സിന്റെ ശുദ്ധിയാണ്‌ ആദ്യം വേണ്ടത്‌.

വ്യക്തി ജീവിതത്തിലും കുടുംബരംഗത്തും സാമൂഹികരംഗത്തും അയല്‍ക്കാരോടുള്ള ബന്ധത്തിലും ഇതരമതസ്ഥരോടുള്ള ബന്ധത്തിലും മറ്റ്‌ ജീവികളോടുള്ള ബന്ധത്തിലുമൊക്കെ ഖുര്‍ആനിന്റെ മാര്‍ഗ്ഗദര്‍ശനം നടപ്പാക്കണം. അതു നടപ്പാക്കാത്തിടത്തോളം വമ്പിച്ച നഷ്ടം ഉണ്ടാകുക തന്നെ ചെയ്യും എന്ന് തന്നെയാണ് ഖുര്‍ആന്‍ മനുഷ്യനെ ഉത്ഭോധിപ്പിക്കുന്നത്‌.

No comments:

Post a Comment