ഓര്‍ത്തുനോക്കൂ!
നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത് നാം അവഗണിച്ചുതള്ളുന്ന
ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും.
വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ വിശദമായ ഇടപെടലാണ് ഖുര്‍ആന്‍ നടത്തുന്നത്.
പ്രവാചകത്വത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അടുത്തവരും അകന്നവരുമായ
ശിഷ്യസമൂഹത്തില്‍ ഓരോരുത്ത ര്‍ക്കും നേരിട്ട്
ഭോധ്യപ്പെടുന്ന രീതിയില്‍ സ്വജീവിതത്തെ മാത്രുകയാക്കിയിരുന്നു പ്രവാചകന്‍.
വ്യക്തിയെ സംസ്‌കരിച്ചു കൊണ്ട ല്ലാതെ സമൂഹത്തെ സ്ഥായിയായി മാറ്റിപ്പണിയുക
സുസാധ്യമല്ല എന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നു .
വ്യക്തിയുടെ ഉള്ളും പുറവും ഒരുപോലെ സ്പര്‍ശിക്കുന്നവയാണ് വ്യക്തി ജീവിതവുമായി
ബന്ധപ്പെട്ട നബിയുടെ പ്രവര്‍ത്തനങ്ങള്‍ .
സല്‍സ്വഭാവമാണ് നന്മ. ചെയ്യുമ്പോള്‍ മനഃസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നതും
ആളുകള്‍ അറിയുന്നത് നിങ്ങള്‍ ഇഷ്ടപ്പെടാത്തതുമായ പ്രവൃത്തിയാണ് തിന്മ. മനസ്സാക്ഷിയാണ്
നന്മ തിന്മകളുടെ വിധി കര്‍ത്താവ് എന്നു പ്രവാചകന്‍ പഠിപ്പിക്കുന്നു്.
അല്ലാഹു നോക്കുന്നത് നിങ്ങളുടെ രൂപത്തിലേക്കോ സമ്പത്തിലേക്കോ അല്ല,
നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ്.
ആന്തരിക വിശുദ്ധിക്ക് അനിവാര്യമായ സദ്ഗുണങ്ങള്‍ ഖുര്‍ആന്‍ കൃത്യമായി
വിവരിക്കുന്നു. എന്തെല്ലാമെന്നാല്‍ വിനയം, സത്യസന്ധത, സഹനം, വിശ്വസ്തത, സ്‌നേഹം, ദയാവായ്പ്,
കാരുണ്യം, ലജ്ജ, സൂക്ഷ്മത, വിട്ടുവീഴ്ച, സഹകരണ മനോഭാവം, വിജ്ഞാന തൃഷ്ണ, കൃതജ്ഞത, സംതൃപ്തി,
ആത്മാ ര്‍ഥത, ഉദ്ദേശ്യശുദ്ധി, നന്മയോട് ആഭിമുഖ്യം, ദൈവശിക്ഷയോടുള്ള ഭയം തുടങ്ങിയ സാത്വിക ഭാവങ്ങള്‍ വ്യക്തിമനസില്‍ വളര്‍ത്തിയെടുത്തു
കൊണ്ടല്ലാതെ ആന്തരിക വിശുദ്ധിക്ക് അടിത്തറ പാകുന്നത് മണല്‍ത്തിട്ടയില്‍ ഉറപ്പുള്ള സൌധം
പണിയുന്നത് പോലെയാണ് .
ജനങ്ങളില്‍ എന്നോട് ഏററവും അടുത്തവര്‍ സൂക്ഷ്മതയുള്ളവരാണ് എന്ന് ഖുര്‍ആന്‍
അവര്‍ ആരായിരുന്നാലും എവിടെയായിരുന്നാലും.
സത്യസന്ധത മനഃശാന്തിയും കള്ളം സന്ദേഹവും ആണ് ഉണ്ടാക്കുക.
സത്യസന്ധത നന്മയി ലേക്കും നന്മ സ്വര്‍ഗത്തിലേക്കും അതായത് (സമാധാനം
) നയിക്കുന്നു.
നിങ്ങള്‍ ഉധേശിക്കുന്ന കാലത്തേക്കുള്ള കരുതിവെക്കല്‍ ( സംബാധിച്ചു കൂട്ടല്‍
) ഒഴിവാക്കുക .എങ്കില്‍ പക്ഷികള്‍ക്ക് ആഹാരം നല്‍കുന്നത്‌പോലെ അവന്‍ നിങ്ങള്‍ക്ക് ആഹാരം
നല്‍കും. അവ രാവിലെ ഒഴിഞ്ഞ വയറുമായി പുറപ്പെടുകയും സന്ധ്യാനേരത്ത് നിറഞ്ഞ വയറുമായി
തിരിച്ചുവരികയും ചെയ്യുന്നു.
അവനവന് ഇഷ്ടപ്പെടുന്നത് സ്വസഹോദരനും ഇഷ്ടപ്പെടുന്നതുവരെ വിശ്വാസികളാവുകയില്ല.
എന്നാല്‍ വിശ്വാസം അവകാശപ്പെടുന്നു എന്നുമാത്രമാണ് ചെയ്യുന്നത് .
കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ്. ഓരോരുത്തനും അവന്‍ ഉദ്ദേശിച്ചത്
നേടുന്നു. അതായത് അലാഹു ഉദ്ധേശിച്ചത് പ്രവര്‍ത്തിച്ചാല്‍ അല്ലാഹു ഉദ്ധെഷിക്കുന്ന ഫലം
ലഭിക്കും .
ഏററവും ശ്രേഷ്ഠമായ ആരാധന ജ്ഞാനമാര്ജിക്കലാണ് .
ദാനം ധനത്തെ കുറക്കുകയില്ല. യഥാര്‍ത്തത്തിലുള്ള ദാനം ( ഒരുവന്‍ മറ്റൊരുവന്
ആവശ്യമുള്ള ഒരു കാര്യം ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ആവശ്യാനുസരണം നല്‍കുന്നതിനാണ് )
വിട്ടുവീഴ്ച അന്തസ്സ് വര്‍ദ്ധിപ്പിക്കുകയല്ലാതെ ചെയ്യില്ല. അല്ലാഹു വിനു വിനയം കാണിക്കുന്നവനെ
അല്ലാഹു ഉയര്‍ത്താതിരിക്കുകയില്ല.
ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കുകയില്ല. എന്ന്
പറഞ്ഞാല്‍ ജനങ്ങളോട് കരുണയില്ലാത്തവന് അള്ളാഹു കരുണ നല്‍കിയിട്ടില്ല എന്നാണു .
അല്ലാഹു സൗമ്യനാണ്. അവന്‍ സൗമ്യത ഇഷ്ടപ്പെടുന്നു. സൗമ്യത എല്ലാററിനെയും
സുന്ദരമാക്കും. സൗമ്യതയുടെ അഭാവം മനുഷ്യനെ അവന്റെ സ്വഭാവവും രൂപവും വിരൂപവുമാക്കും.
ഖുര്‍ആനിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ട വ്യക്തിയുടെ ആന്തരിക സത്തയെ
അകന്മഷവും തെളിച്ചമുള്ളതുമാക്കുന്നവയാണ്.
അകം ശുദ്ധമായ വ്യക്തിയുടെ ബാഹ്യചേഷ്ടകളും അതിനനുസരിച്ചായിരിക്കും .
മനസില്‍ സത് വികാരങ്ങളെ കരുപ്പിടിപ്പിക്കുന്നതിന്റെ ഭാഗം തന്നെയാണ്
ദുശ്ചിന്തകളെയും ദുര്‍വികാരങ്ങളെയും ദൂരീകരിക്കുക എന്നത്.
അസൂയ, കാപട്യം, പിശുക്ക്, പ്രകടനപരത, അഹങ്കാരം, പരുഷത, സ്ഥിരചിത്തതയില്ലായ്മ,
കൃതഘ്‌നത, കോപം തുടങ്ങിയ നിഷേധ മനോവൃത്തികളെ ബോധപൂര്‍വ്വം ഉപേക്ഷിക്കാന്‍ ഖുര്‍ആനിലൂടെ
ശക്തമായ പ്രേരണ നല്‍കുന്നു.
അസൂയയെ സൂക്ഷിക്കുക. തീ വിറകിനെയെന്നപോലെ അസൂയ നന്‍മയെ തിന്നുതീര്‍ക്കും.
അസൂയയും വിദ്വേഷവും ദീനിനെ മുണ്ഡനം ചെയ്യും.
പിശുക്കും ദുഃസ്വഭാവവും സത്യവിശ്വാസിയില്‍ സമ്മേളിക്കുകയില്ല.
ശമിക്കാതെ നില്‍കുന്ന
കോപം പൈശാചികമാണ്.
നിന്റെ സഹോദരന്‍ നിന്നെ വിശ്വസിക്കുന്ന കാര്യത്തില്‍ നീ അവനോട് കളവു
പറയുന്നത് കടുത്ത വഞ്ചനയാകുന്നു.
മനസില്‍ അണുവോളം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.
അതായത് അല്ലാഹുവിന്റെ സാമീപ്യത്തിനു അര്‍ഹനല്ല എന്നാണു .
നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏററവും ഭയക്കുന്നത് ചെറിയ ശിര്‍ക്കിനെയാണ്.
പ്രകടന പരതയാണത്. പങ്കുചേര്‍ക്കല്‍ ( നാണയം , ആചാരങ്ങള്‍ , സ്ത്രോത്രങ്ങള്‍ മുതലായവയ്ക്ക്
മനുഷ്യന്‍ കല്പിച്ചു നല്‍കിയിട്ടുള്ള മഹത്വവും ദൈവീകതയും )
പ്രകടന പരതയുടെ ലക്ഷണങ്ങള്‍ മൂന്നാണ്. ജനങ്ങളോടൊപ്പമാവുമ്പോള്‍ ഉന്മേഷം
കാണിക്കുക. തനിച്ചാവുമ്പോള്‍ അലസനാവുക. സകല കാര്യങ്ങളിലും ജനങ്ങളുടെ പ്രശംസ ആഗ്രഹിക്കുക
ഒരു വ്യക്തി അവന്റെ വിശ്വാസം അവനു ധൃടഭോധ്യമാകുന്മ്ബോള്‍ അവന്റെ
പേരു മുതല്‍ വസ്ത്രധാരണം, ആഹാരശീലങ്ങള്‍, നടത്തം, യാത്ര, സംഭാഷണ മര്യാദകള്‍, പരസ്പരബന്ധങ്ങള്‍,
അവകാശങ്ങള്‍, ആരോഗ്യ പരിപാലനം തുടങ്ങി വിസര്‍ജന മര്യാദകള്‍ വരെ ഇസ്ലാമീക സമൂഹത്തില്‍ പരാമര്‍ശിക്കപ്പെടുന്ന
ജീവിത ചിട്ടകള്‍ സ്വാഭാവീകമായി മുന്നോട്ടു പോകുക എന്നത് . കൂടാതെ മര്യാദയോടെയേ
സംസാരിക്കാവൂ, ചീത്ത വാക്കും അശ്ലീലവും പറയരുത്, സുസ്‌മേരവദനനായി വേണം മററുള്ളവരെ അഭിമുഖീകരിക്കാന്‍,
ഹസ്തദാനത്തോടെ അഭിവാദ്യം ചെയ്യണം, ശരീരം ശുചിയാക്കി നിലനിര്‍ത്തണം, ഭംഗിയായി വസ്ത്രം
ധരിക്കുകയും മുടി ചീകിയൊതുക്കുകയും വേണം, പരിഹാസവും അരുത് തുടങ്ങി ജീവിതത്തിന്റെ ഓരോ
ചലനങ്ങളും.
ദുഷിച്ചുപറയലും പെരുപ്പിച്ചു പറയലും കാപട്യത്തിന്റെ ശാഖകളാകുന്നു.
സംസ്കാര രൂപീകരണത്തില്‍ അടിസ്ഥാന പ്രാധാന്യമുള്ള തുടക്കമാണ് കുടുംബം.
പരസ്പരം സ്നേഹിച്ചും സേവിച്ചും ഉത്തമ ജീവിതം നയിക്കുകയും കുടുംബം പുലര്‍ത്തുകയും
വേണമെന്ന് ഖുര്‍ആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.
കെട്ടുറപ്പുള്ള സമൂഹം എന്ന ആശയം ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നുണ്ട്
.
ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ പരസ്പരം ബലം കൊടുക്കുന്നതുപോലെയാണ്
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്.
സത്യവിശ്വാസികളുടെ കൂട്ടം ഒരൊറ്റ വ്യക്തിയെപ്പോലെയാണ്.
പരസ്പരം അഭിവാദ്യം ചെയ്യുക, പുഞ്ചിരിക്കുക, സുഖവിവരങ്ങള്‍ അന്വേഷിക്കുക,
വിരുന്നിനു ക്ഷണിക്കുക, ഉള്ള വിഭവങ്ങള്‍ പങ്കിടുക, രോഗിയായാല്‍ സന്ദര്ശിഉക്കുകയും സാന്ത്വനിപ്പിക്കുകയും
ചെയ്യുക, ദാനം ചെയ്തും കടം കൊടുത്തും സഹായിക്കുക, നല്ല ഉപദേശങ്ങള്‍ നല്കുനക, അന്യോന്യം
ചതിക്കാതിരിക്കുക, അഭിമാനം സംരക്ഷിക്കുക, പ്രാര്ഥയനയില്‍ ഉള്പ്പെമടുത്തുക, ഗുണകാംക്ഷ
നിലനിര്ത്തു ക എന്നിങ്ങനെ ഒട്ടേറെ സാമൂഹിക മര്യാദകള്‍ ഖുര്‍ആന്‍ യഥാവിധി മനസ്സിലാക്കുന്നതിന്റെ
അനിവാര്യ ഗുണങ്ങളാകുന്നു. അയല്പക്ക ബന്ധവും ആതിഥ്യ മര്യാദയും ഇവയില്‍ പെടുന്നു.
ഖുര്‍ആനിനെ നേതാവക്കുന്നവനാണ് സമൂഹത്തിന്റെ പൊതു താല്പിര്യങ്ങള്ക്ക്
മുന്ഗാണന നല്കു്ക, നേതൃത്വത്തെ അനുസരിക്കുക, സമൂഹത്തിന്റെ ഭാഗമായി നില്ക്കു ക, നന്മ
അനുശാസിക്കുകയും തിന്മ തടയുകയും ചെയ്യുക, വിഭവങ്ങള്‍ ദരിദ്രരുമായി പങ്കുവെക്കുക, അവസര
സമത്വം ഉറപ്പാക്കുക, തുടങ്ങിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരായിരിക്കും . സത്യസന്ധമായ
വ്യാപാരം, പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടുള്ള ഇടപാടുകള്‍, കൂട്ടായെടുത്ത തീരുമാനങ്ങള്‍
അംഗീകരിക്കല്‍ തുടങ്ങി അന്താരാഷ്ട്ര ബനധങ്ങളും യുദ്ധനിയമങ്ങളും വരെ സമൂഹ രൂപീകരണവുമായി
ബന്ധപ്പെട്ട് ഇവര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നവരായിരിക്കും .
No comments:
Post a Comment