Sunday, 21 October 2012

അറിവ് കരുത്താണ്.



അറിവ്‌ സമൂഹത്തിലെ ദുര്‍ബലവിഭാഗള്‍ക്ക്‌ പങ്കുവക്കുന്നതിലൂടെ പൗരനെ ശാക്തീകരിക്കുകയാണ്‌ പണ്ഡിതരുടെ  ലക്ഷ്യം.

മനുഷ്യന്‍ ഒരു വസ്തുവിന്നുവേണ്ടി പ്രാര്‍ഥിക്കണമെങ്കില്‍ സ്വാഭാവികമായും അതിനെക്കുറിച്ചുള്ള ആശയും ആവേശവും അവന്റെ ഹൃദയത്തില്‍ അടിയുറച്ചിരിക്കണം.

ഖുര്‍ആന്‍ പാരായണം ചെയ്യാനാരംഭിക്കുന്ന ഓരോ മനുഷ്യനും അല്ലാഹു പഠിപ്പിച്ച ഫാതിഹ. ഫാതിഹ ഗ്രന്ഥത്തിന്റെ പ്രാരംഭമായി വെച്ചതിന്റെ ഉദ്ദേശ്യം, യഥാര്‍ഥത്തില്‍ ഈ ഗ്രന്ഥം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ലോകനിയന്താവോട് ഈ പ്രാര്‍ഥന ചെയ്യണമെന്നാണ്.

ഖുര്‍ആന്‍ സന്മാര്‍ഗം കണ്ടെത്തുവാനായി സത്യാന്വേഷണ മനഃസ്ഥിതിയോടെ പാരായണം ചെയ്യണമെന്നും ജ്ഞാനത്തിന്റെ ഉറവിടം ലോകനിയന്താവാണെന്ന് ഗ്രഹിച്ചും അതിനാല്‍ അവനോട് മാര്‍ഗദര്‍ശനത്തിന്നപേക്ഷിച്ചും പാരായണം ആരംഭിക്കണമെന്നും നാം മനസ്സിലാക്കുക ..

പ്രാര്‍ഥിക്കുന്നത് ആരോടാണോ അവന്റെ അധികാരവലയത്തിലാണ് ഉദ്ദിഷ്ട വസ്തു ഉള്ളതെന്ന ബോധം അവന്നുണ്ടായിരിക്കുകയും വേണം.

ഖുര്‍ആനും `സുറത്തുല്‍ ഫാത്തിഹ`യുമായുള്ള യഥാര്‍ഥ ബന്ധം ഒരു ഗ്രന്ഥവും അതിന്റെ മുഖവുരയുമായുള്ള ബന്ധമല്ല; പ്രത്യുത, പ്രാര്‍ഥനയും പ്രത്യുത്തരവും തമ്മിലുള്ള ബന്ധമാണ്. `സൂറത്തുല്‍ ഫാതിഹ` അടിമയുടെ ഭാഗത്തുനിന്ന് അല്ലാഹുവോടുള്ള പ്രാര്‍ഥന; ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രത്യുത്തരവും. `നാഥാ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും` എന്ന് അടിമ പ്രാര്‍ഥിക്കുന്നു. അതിന്നുത്തരമായി `നീ എന്നില്‍നിന്ന് അര്‍ഥിക്കുന്ന സന്മാര്‍ഗമിതാ` എന്ന നിലക്ക് അവന്റെ മുമ്പില്‍ മുഴുവന്‍ ഖുര്‍ആനും അല്ലാഹു അവതരിപ്പിക്കുന്നു.

No comments:

Post a Comment