Monday, 22 October 2012

എന്തു നല്കാനാവും.



മനുഷ്യകുലത്തിന്റെ പിതാമഹനായ ഇബ്രാഹിം നബിയുടെ ത്യാഗ മനോഭാവവും അല്ലാഹുവിന്റെ കരുണയും ഇഴുകിച്ചേരുന്ന നിറഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭമാണ് ഈദുല്‍ അസ്ഹാ.

'എന്തുകിട്ടു'മെന്ന ചോദ്യമുണര്‍ത്താനാണല്ലോ ഭൗതികജീവിതവീക്ഷണം മനുഷ്യനെ എപ്പോഴും പ്രേരിപ്പിക്കുക. എന്നാല്‍, 'എന്തു നല്‍കാനാവും' എന്ന ചിന്തയും ചോദ്യവുമാണ് എപ്പോഴും വിശ്വാസികളിലുണര്‍ത്തുക.


ബലി പെരുന്നാള് ആഘോഷിക്കുന്പോള്, അത് കേവലമൊരു ആഘോഷമല്ലെന്നും ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്തെന്നുമുള്ള കാര്യങ്ങളെ കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. കാരണവുമുണ്ട്, കൂടുതല് ചിന്തിക്കുന്പോള് ബോധ്യപ്പെടുന്ന പല യാഥാര്ഥ്യങ്ങളും പലര്ക്കും അത്ര രുചിക്കുന്നതായിക്കൊള്ളണമെന്നില്ല. എന്നാലും ചില കാര്യങ്ങള് പറയുന്നു.

'പ്രയാസപ്പെട്ടതെന്തും' ജീവിതത്തിലൂടെ മറുപടി നല്‍കാനുള്ള പ്രചോദനമാണ് ബലി സൃഷ്ടിക്കുന്നത്.

തനിക്കേറ്റം പ്രിയപ്പെട്ടതുള്‍പ്പെടെ എന്തും ദൈവത്തിനു സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം പ്രവാചകന്റെ ത്യാഗപൂര്‍ണമായ പ്രവൃത്തിയുടെ പ്രതീകാത്മകമായ പ്രവര്‍ത്തനമാണ് ബലി.

ബലി നല്‍കുന്നതിലൂടെ _ സമര്‍പ്പണത്തിലൂടെ _   തനിക്കേറ്റം ഇഷ്ടപ്പെട്ടതുള്‍പ്പെടെ ആവശ്യമായതൊക്കെ നല്‍കാന്‍ ഒരുക്കമാണെന്നതിന്റെ പ്രതിജ്ഞയും പ്രഖ്യാപനവുമാണത്. പണമോ പദവിയോ പ്രതാപമോ പ്രശസ്തിയോ പെണ്ണോ പൊന്നോ കുലമോ കുടുംബമോ അന്തസ്സോ അധികാരമോ ഒന്നും തന്നെ ദൈവഹിതത്തിനെതിരായ ജീവിതത്തിനു കാരണമാവില്ലെന്ന ദൃഢവിശ്വാസത്തിന്റെ പ്രകാശനം കൂടി അതിലുണ്ട്.

സര്‍വപ്രധാനമെന്ന് കരുതുന്നവയുടെ സമര്‍പ്പണമാണ് ഏവര്‍ക്കും ഏറെ പ്രയാസകരം. താനതിനൊരുക്കമാണെന്ന് വിശ്വാസി ബലിയിലൂടെ വിളംബരം ചെയ്യുന്നു. പ്രത്യക്ഷത്തില്‍ അതൊരു ജീവന്‍ ഹനിക്കലാണ്. എന്നാല്‍, അതിന്റെ ആന്തരാര്‍ഥം അതിമഹത്തരമത്രെ. പ്രപഞ്ചനാഥന്റെ പ്രീതിക്കായി ഏറെ പ്രിയംകരമായതൊക്കെ കൊടുക്കാനും പ്രയാസകരമായത് ചെയ്യാനും തയ്യാറാണെന്ന പ്രതിജ്ഞയും അതുള്‍ക്കൊള്ളുന്നു. അതിനാലാണ് ഖുര്‍ആന്‍ അതിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞത്: 'അവയുടെ മാംസമോ രക്തമോ ദൈവത്തെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ അര്‍പ്പണബോധമാകുന്നു.  ( ഒരു മൃഗത്തെ ബലി ചെയ്യുന്നത് പ്രതീകാത്മകം മാത്രമാണ് .)

വിശ്വാസികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സമൂഹത്തിനു പൊതുവിലും അവരിലെ അഗതികള്‍ക്കും അശരണര്‍ക്കും വിശേഷിച്ചും ഗുണം ചെയ്യുന്നവയാണ്. ബലിയും അവ്വിധം തന്നെ. അല്ലാഹു ആജ്ഞാപിക്കുന്നു: 'അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിക്കുക. പ്രയാസപ്പെടുന്ന ആവശ്യക്കാരെ ആഹരിപ്പിക്കുകയും ചെയ്യുക.

സന്തോഷത്തിന്റെ സന്ദര്‍ഭങ്ങളിലെല്ലാം ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായി അവന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക്; അവരിലെ പാവങ്ങള്‍ക്ക് കൂടി അന്നദാനം നടത്തുന്നത് നല്ലതല്ല എന്ന് പറയുന്നവര്‍ ആരാണ്. ആഹാരപദാര്‍ഥങ്ങളില്‍ ഏറ്റം പോഷകാംശമുള്ളതും ഉത്തമവുംഭക്ഷണം നല്‍കുന്നതില്‍ ഉദാരമതികളായ വിശ്വാസികള്‍ നിഷ്‌കര്‍ഷത പുലര്‍ത്തുകയും ചെയ്യുന്നു.

ഇബ്രാംഹിം നബി തന്റെ പ്രിയ പുത്രനെ ബലി നല്‍കാന്‍ തയാറാകുന്നത് മഹത്തായ ത്യാഗത്തിന്റെ പ്രതീകവത്കരണമാണ്. സ്‌നേഹത്തിന്റെ ചോര ഞരമ്പുകളെ ഹൃദയത്തില്‍ നിന്നു പറിച്ചെടുത്തുകൊണ്ടായാലും അല്ലാഹുവിന്റെ കല്‍പ്പനയെ അനുസരിക്കാന്‍ തയാറായ ഇബ്രാഹിം നബിയുടെ തീരുമാനം ലോകോത്തരമായ ഒരു ത്യാഗപ്രവര്‍ത്തിയുടെ നിദര്‍ശനമാകുമ്പോള്‍, അതിനെ തടയുന്ന അല്ലാഹുവാകട്ടെ കരുണയുടെ മഹാ പ്രവാഹമായി മാറുകയാണ്.
ഹൃദയം കീറിമുറിക്കപ്പെടുമ്പോഴും സ്രഷ്ടാവിന്റെ കല്‍പ്പനയ്ക്ക് കീഴടങ്ങുന്ന ഇബ്രാഹിം നബിയുടെ ത്യാഗമനസ്സിനു മേല്‍ അല്ലാഹു കാരുണ്യത്തിന്റെ കുളിര്‍മഴ പെയ്യിച്ചു. ഇബ്രാഹിം നബിയും കൊറ്റനാടും മുസ്ലിങ്ങളുടെ പ്രാര്‍ഥനകളില്‍ നിരന്തരമായി അനുസ്മരിക്കപ്പെടുന്ന ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകങ്ങളാണ്.

ത്യാഗസ്മരണയാണ് ബക്രീദിലെ പരമപ്രധാനമായ അംശം.

സ്വന്തം രക്തത്തെയും ദൈവത്തിനു മുന്‍പില്‍ ബലിയര്‍പ്പിക്കുക. അതാണ് ഇബ്രാഹിം നബി ചെയ്തത്. ദൈവം തന്ന സ്വപുത്രനെപ്പോലും തിരിച്ചുനല്‍കാനുള്ള ചങ്കുറപ്പ്. മനുഷ്യന്റെ പരിത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പ്രതീകമായി നിലനില്‍ക്കുന്ന 'കഅ്ബ'യെ സാക്ഷി നിര്‍ത്തിയുള്ള ബലിതര്‍പ്പണം! അതാണ് ഹജ്ജ് കര്‍മം.

മര്‍ദ്ദിതന്റെ പ്രാര്‍ഥനയെ പേടിക്കുക. അല്ലാഹുവിനും അവനുമിടയില്‍ യാതൊരു മറയുമില്ല.


മനുഷ്യരോടു നന്ദി കാണിക്കാത്തവന്‍ ദൈവത്തോടു നന്ദി കാണിക്കാത്തവനാണ്’.



മുഹമ്മദ് നബി ( സ ) ഹജ്ജ് അനുഷ്ഠിച്ചുകൊണ്ട് മക്കയില്‍ നടത്തിയ പ്രസംഗം ഇവിടെ വളരെ പ്രസക്തമാണ്.  ‘ഈ മാസം പരിശുദ്ധമായിരിക്കുന്നതുപോലെ, ഈ ഭൂമി പവിത്രമായിരിക്കുന്നതുപോലെ ദൈവം നിങ്ങളെല്ലാവരുടെയും ജീവനും മുതലും പരിശുദ്ധമാക്കിച്ചെയ്തിരിക്കുന്നു. ആരുടെയെങ്കിലും ജീവനോ മുതലോ എടുത്തു കളയുകയോ അരുടെയെങ്കിലും മാനം അപകടത്തിലാക്കുകയോ ചെയ്യുന്നത് ഈ ദിനത്തിന്റെയും ഈ മാസത്തിന്റെയും ഈ ഭൂമിയുടെയും പവിത്രതയെ ഭഞ്ജിക്കുന്നതുപോലെതന്നെ അന്യായവും തെറ്റുമായിരിക്കും. ഞാന്‍ ഇന്ന് നിങ്ങളോടു കല്പിക്കുന്നതൊന്നും ഇന്നേക്കുമാത്രമുള്ളതല്ല. എക്കാലത്തേക്കും വേണ്ടിയുള്ളതാകുന്നു. നിങ്ങള്‍ ഈ ലോകം വിട്ടുപിരിയുകയും നിങ്ങളുടെ സ്രഷ്ടാവിനെ മറുലോകത്തില്‍ പ്രാപിക്കുകയും ചെയ്യുന്നതുവരെ ഇത് ഓര്‍മ വയ്ക്കുകയും ഇതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാകുന്നു. പ്രവാചകന്റെ ഈ വചനങ്ങളനുസരിക്കാത്തവരാരും യഥാര്‍ത്ഥ ജീവിതത്തിനവകാശികളല്ല. ലോകമാകമാനം മതപരമായും വംശീയമായുമുള്ള വേര്‍തിരിവുകളും കലഹങ്ങളും കൊടുമ്പിരിക്കൊള്ളുന്ന ഇക്കാലത്ത് നബി തിരുമേനിയുടെ ഹജ്ജ് പ്രസംഗത്തിലെ ഐക്യ സന്ദേശം ഏവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.



സത്യം കണ്ടെത്താനുള്ള മനസ്സിന്റെ ത്വരയാണ് സംശയം. ക്രൂശിക്കപ്പെടുമെന്ന ഭീതി കാരണം നാം നമ്മുടെ സംശയങ്ങള് പലപ്പോഴും പ്രകടിപ്പിക്കാറില്ല. ഫലമോ, മരണം വരെ നാം സംശയാലുക്കളായി തുടരുന്നു.


ഈദ്, സത്യവിശ്വാസികളുടെ ആഘോഷമാണ്. അല്ലാഹുവിലേക്കു മടങ്ങാനാഗ്രഹിക്കുന്ന, അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന സത്യവിശ്വാസികള്, അല്ലാഹുവിലേക്കുള്ള അടുപ്പത്തിന്റെ അനര്ഘനിമിഷങ്ങളെ ആഘോഷിക്കുന്നതിനെയാണ് ഈദ് എന്നു പറയുന്നത്. അഥവാ, മടങ്ങിച്ചേരുന്നതിന്റെ ആനന്ദം- അതാണ് ഈദ്. ഓരോ സത്യവിശ്വാസിയും അല്ലാഹുവിലേക്ക് മടങ്ങിച്ചേരുന്ന ആ നിമിഷങ്ങളെയാണ് ഈദിലൂടെ നാം ആഘോഷിക്കുന്നത്.


അല്ലാഹുവിനോടുള്ള സ്നേഹമായിരിക്കണം ഒരു സത്യവിശ്വാസിയുടെ ജിവിതയാത്രയിലെ പഥേയം.

അല്ലാഹുവിന്റെ ഖലീല് എന്ന സ്ഥാനം കൊണ്ട് ആദരിക്കപ്പെടുന്നതിനു അല്ലാഹു പറയുന്നു, “നിങ്ങള്ക്ക് അല്ലാഹുവിനെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാര്ഗ്ഗത്തില് ജിഹാദ് ചെയ്യുന്നതിനെക്കാളും പ്രിയം നിങ്ങളുടെ മാതാപിതാക്കളോടോ, മക്കളോടോ, സഹോദരങ്ങളോടോ, ഭാര്യമാരോടോ, കുടുംബങ്ങളോടോ, നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ ധനത്തോടോ, നഷ്ടം ഭയക്കുന്ന കച്ചവടമോ, നിങ്ങളിഷ്ടപ്പെടുന്ന നിങ്ങളുടെ വീടോ ആണെങ്കില് നിങ്ങള് കാത്തിരുന്നു കൊള്ളുക. അല്ലാഹു അവന്റെ വിധിയുമായി വരുന്നതു വരെ. അല്ലാഹു തെമ്മാടികളുടെ സമൂഹത്തെ ഒരിക്കലും നേര്മാര്ഗ്ഗത്തിലേക്ക് നയിക്കുകയില്ല. ( ഖുര്‍ആന്‍ )
ഹജ്ജ് അറഫയാണ്.


മനുഷ്യന്‍ ഭൌതീക ജീവിതത്തിലെ എല്ലാ ബന്ധങ്ങളെയും അല്ലാഹുവിന്റെ സാമീപ്യത്തിനു വേണ്ടി വിച്ഛേദിക്കുകയും സമര്‍പ്പിക്കുകയും ചെയ്യുക , ഭക്ഷണം , ധനം , സ്വന്തം താല്‍പര്യങ്ങളില്‍ മാത്രം മുഴുകള്‍ തുടങ്ങി എല്ലാ ബന്ധങ്ങളും ഇതില്‍ പെടുന്നു . അവയെല്ലാം അല്ലാഹുവിനു വേണ്ടി ത്യജിക്കുക എന്നതാണ് ഹജ്ജ് എന്നതിന്റെ കാതലായ വശം . ത്യാഗാര്‍പ്പണത്തിന്റെ ഉത്തമ മാതൃകയായി ഇബ്രാഹിം നബിയെ ഖുര്‍ആന്‍ എടുത്തു കാട്ടുന്നു , ആ അര്‍പ്പണത്തിന്റെ  മഹത്വത്തിലേക്ക് ക്ഷണിക്കുന്നതാണ്  ബലി പെരുന്നാള്‍ .

No comments:

Post a Comment