Wednesday, 3 October 2012

തുറന്നിട്ട വാതിലുകള്



ഖുര്‍ആനുമായുള്ള ആഴമായ ബന്ധം സ്ഥാപിക്കുവാന്‍ ഏത്‌ വ്യക്തിക്ക്‌ സാധിക്കുന്നുവോ അയാളാണ്‌ ആത്മീയയാത്രയില്‍ വിജയം നേടുന്നത്‌.

എന്റെ വിശ്വാസം മാത്രമാണ് ശരി എന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്ന ഒരാള്‍ക്കും അല്ലാഹുവിന്റെ അനുഗ്രഹമായി നല്‍കിയ ഖുര്‍ആന്റെ തുറന്നിട്ട വാതിലുകളുള്ള വിശാലമായ മനസ്സിന്റെ ഉടമയാവാന്‍ സാധിക്കില്ല .

എന്റെ വിശ്വാസം മാത്രമാണ് ശരി എന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്ന വ്യക്തി അവന്റെ ചിന്തകള്‍ എന്നും കൂച്ചുവിലങ്ങ് ഇടപ്പെട്ടവയായിരിക്കും. ചിന്തകള്‍ സ്വതന്ത്രമാവുമ്പോള്‍ മനുഷ്യന്‍ സ്വതന്ത്രനാവും. സ്വതന്ത്രമായി ചിന്തിക്കുക. എല്ലാത്തിനെയും മനസ്സിലാക്കുക.  നല്ലതിനെ തിരിച്ചറിയുക.

ഒരു ചെറിയ കഥയുണ്ട്.ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു വെള്ളപ്പൊക്കം വന്നു. ഗ്രാമവാസികള്‍ എല്ലാം ഗ്രാമം വിട്ടു പോയിക്കൊണ്ടിരുന്നു. ആ ഗ്രാമത്തില്‍ വളരെ ദൈവ വിശ്വാസിയായിനടന്ന  ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹം മറ്റുള്ളവരോടൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. എന്നെ രക്ഷിക്കാന്‍ എന്‍റെ ദൈവം വരും , നിങ്ങള്‍ പൊയ്ക്കോള്ളൂ എന്ന് പറഞ്ഞുകൊണ്ട് അയാള്‍ ഗ്രാമത്തില്‍ തന്നെ നിന്നു. വെള്ളം ഉയരാന്‍ തുടങ്ങി. അദ്ധേഹം  ഒരു ഉയരമുള്ള തൂണില്‍ കയറി. അപ്പോള്‍ അതുവഴി രക്ഷാ പ്രവര്‍ത്തനത്തിനായി ഒരു ബോട്ട് വന്നു. അവര്‍ തങ്ങളുടെ കൂടെ വരാന്‍ അദ്ധെഹത്തോട് പറഞ്ഞു. അപ്പോഴും തന്നെ രക്ഷിക്കാന്‍ തന്‍റെ ദൈവം വരും എന്ന് പറഞ്ഞുകൊണ്ട് ആ മനുഷ്യന്‍  ആ തൂണില്‍ തന്നെ ഇരുന്നു. വെള്ളം വീണ്ടും ഉയര്‍ന്നു. രക്ഷാ പ്രവര്‍ത്തനവുമായി ഒരു ഹെലിക്കോപ്റ്റര്‍ വന്നു. അവരും അദ്ദേഹത്തെ വിളിച്ചു. പക്ഷേ അപ്പോഴും അവരോടു കൂടി പോകാന്‍ അയാള്‍  തയ്യാറായില്ല. ഒടുവില്‍ വെള്ളത്തില്‍ മുങ്ങി അയാള്‍ മരിച്ചു. മരണശേഷം ദൈവത്തിന്‍റെ അടുക്കല്‍ ചെന്ന അയാള്‍ വളരെ ദേഷ്യത്തോടെ ദൈവത്തോട് ചോദിച്ചു ” നിന്നെ വിശ്വസിച്ച എന്നെ നീ രക്ഷിക്കാന്‍ എന്തുകൊണ്ട് വന്നില്ല” ? ദൈവം പറഞ്ഞു ‘നിന്നെ രക്ഷിക്കാന്‍ ആദ്യം ഞാന്‍ ഒരു ബോട്ട് അയച്ചു, നീ അതില്‍ കയറിയില്ല. രണ്ടാമത് ഒരു ഹെലികോപ്റ്റര്‍ അയച്ചു. നീ അതിലും കയറിയില്ല.. സ്വതന്ത്രമായി ചിന്തിക്കുക. നല്ലതിനെ തിരിച്ചറിയുക. ഖുര്‍ആന്‍ സ്വീകരിക്കുക.

No comments:

Post a Comment