Wednesday 24 October 2012

ചിന്തിക്കുക, പ്രവര്ത്തിക്കുക.



വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്‍ പരസ്‌പരപൂരകങ്ങളായ ഗുണങ്ങളാണ്‌ വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവ.

മനുഷ്യരെല്ലാം വീക്ഷണങ്ങളിലും വിശ്വാസാചാരങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവരാണ്‌. എല്ലാ കാര്യങ്ങളിലും ഒരുപോലെയിരിക്കുന്ന രണ്ട്‌ വ്യക്തികളെ നമുക്ക്‌ കാണാന്‍കഴിയില്ല.

മനുഷ്യനില്‍ ഉണ്ടാവേണ്ട ഉത്‌കൃഷ്‌ട സ്വഭാവം വളര്‍ത്തിയെടുക്കുകയെന്നതാണ്‌ സൃഷ്‌ടി വൈവിധ്യത്തിന്റെ ലക്ഷ്യം.

വീക്ഷണവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണത്‌. ഭദ്രമായ സാമൂഹ്യബോധത്തിന്റെ ആദ്യപാഠം.

ബുദ്ധിസാമര്‍ഥ്യവും ചിന്താശേഷിയുമുള്ള പലരും മനുഷ്യരുമായുള്ള ഇടപെടലുകളില്‍ പരാജയപ്പെടുന്നത്‌ അവരുടെ സമീപനങ്ങളില്‍ വരുന്ന വീഴ്‌ചകൊണ്ടാണ്‌.

ഭദ്രമായ സാമൂഹ്യബോധം കൈവരിക്കാന്‍ ഓരോരുത്തരുടേയും സമീപനങ്ങളിലുണ്ടാകേണ്ട അവക്രമായ ശൈലിയാണ്‌ വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവ

വ്യക്തികള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ തലപൊക്കുന്നത്‌ വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവയുടെ അഭാവത്തിലാണ്‌.

വിശാലതയില്‍നിന്നാണ്‌ വ്യക്തമായ സമീപനരീതികള്‍ രൂപപ്പെടുന്നത്‌. കുടുസ്സായ മനസ്സുകൊണ്ട്‌ വിദൂരതയിലേക്ക്‌ നോക്കുക സാധ്യമല്ല.

നിങ്ങളില്‍ ആരും ഒരാളെ പറ്റിയും മുന്‍ധാരണയുണ്ടാക്കും വിധം പരസ്പരം സംസാരിക്കരുത്‌. തുറന്ന മനസ്സോടെ എല്ലാവരെയും സമീപിക്കാന്‍ ശ്രമിക്കുക.

വിശ്വാസവും പ്രവര്‍ത്തനവും സുതാര്യമാക്കുവാനും തുറന്നസമീപനശൈലി സഹായിക്കുന്നു.

ജനങ്ങള്‍ നമ്മെ ഏതുവിധത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടോ ആ രൂപത്തില്‍ അവരെ ഉള്‍ക്കൊള്ളുമ്പോഴാണ്‌ വ്യക്തിബന്ധങ്ങള്‍ ശക്തമാകുന്നത്‌.

ധൃതിപിടിച്ചു നടത്തുന്ന ഏതു കാര്യവും അബദ്ധത്തില്‍ കലാശിക്കും.

സാവകാശവും അവധാനതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌ ദൈവാനുഗ്രഹമാണെന്നും ധൃതിപിടിച്ചുള്ളവ പൈശാചികമാണെന്നും തിരിച്ചറിയെണ്ടാതാണ്.

ചിന്ത ക്രമീകരിക്കാനും കാര്യങ്ങളുടെ വരുംവരായ്‌കകള്‍ മുന്‍കൂട്ടി കാണാനും
സാവകാശവും അവധാനയുമുള്ളവര്‍ക്ക്‌ കഴിയും.

കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മിക്ക ദുരന്തങ്ങളും അവധാനതയോടെ യാഥാര്‍ഥ്യം മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടങ്ങളുടെ ഫലമായിരിക്കും.

അവധാനതയും നല്ല സമീപനങ്ങളും സ്വഭാവങ്ങളെ സംസ്‌കരിക്കുന്നതുപോലെ മിതവ്യയം സാമ്പത്തികരംഗത്തെയും സംസ്‌കരിക്കുന്നു.

വളരെ കുറഞ്ഞ സാമ്പത്തികശേഷിയില്‍ ജീവിക്കുന്നവര്‍ക്കും അവരുടെ പണത്തിന്‌ മൂല്യവും ഉപയുക്തതയും വര്‍ധിക്കുന്നത്‌ മിതവ്യയം ശീലിക്കുമ്പോഴാണ്‌.

അമിതവ്യയം പൊങ്ങച്ചപ്രകടനങ്ങള്‍ക്കും ദുരഭിമാനത്തിനുമായിരിക്കും; അവയാകട്ടെ സല്‍സ്വഭാവങ്ങളുടെ അന്തകനുമാണ്‌.

അവധാനത നഷ്‌ടപ്പെടുമ്പോള്‍ സ്വഭാവത്തിന്‌ സംഭവിക്കുന്നതിനേക്കാള്‍ അപകടകരമായിരിക്കും മിതവ്യയത്തിന്റെ അഭാവത്തില്‍ സാമ്പത്തികരംഗത്ത്‌ സംഭവിക്കുന്നത്‌.

ധൂര്‍ത്തിനെ പൈശാചികതയുടെ ഭാഗമായി ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. മനസ്സിനെ ബാധിക്കുന്ന പിശുക്കില്‍നിന്നു മുക്തിനേടലാണ്‌ വിജയത്തിനാവശ്യം.

എന്താണ് നമുക്കുള്ള കഴിവുകള്‍ എന്ന് തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കണം.

പഠിയ്ക്കാന്‍ കഴിയുന്നതെന്തും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.

എനിയ്ക്കിത് ചെയ്യുവാന്‍ പറ്റുമോ എന്നുള്ള ചിന്തമാറ്റി മനസ്സുകൊണ്ട് എനിയ്ക്കിത് ചെയ്യുവാന്‍ കഴിയും എന്നു ചിന്തിക്കുക.

ആശങ്കകള്‍ പരമാവധി ഒഴിവാക്കി പോസിറ്റീവ് ആയി (creative) ചിന്തിക്കുക, പ്രവര്‍ത്തിക്കുക.



അറിവുകള്‍ പ്രയോജനപ്പെടുത്തുക. അത് ജീവിതത്തില്‍ കൊണ്ടുവരിക.

ലളിത ജീവിതവും, സംസ്കാരവുമൊക്കെ സാധാരണക്കാരായവരെ തന്നിലേയ്ക്കടുപ്പിച്ചുവെങ്കില്‍ ആധൂനീക സ്വാര്‍ത്ഥ ജീവിതരീതികളും, സംസാര ശൈലിയും നമ്മില്‍ നിന്നും പലരെയും അകറ്റിക്കൊണ്ടിരിക്കുന്നു.

No comments:

Post a Comment