Monday, 1 October 2012

സ്നേഹത്തിന്റെ ആഴം.



ജീവിതത്തിന്റെ എല്ലാ മേഖലകളിലും നീതിപാലിക്കുക എന്നത്‌  അതിപ്രധാനമായ കാര്യമാണ്‌.

ആളുകളെ കളെക്കൊണ്ട്‌ അമിതമായി ജോലിചെയ്യിക്കാന്‍ പാടില്ല. ശാരീരികമായും മാനസികമായും ഉള്ള വിശ്രമം ലഭിക്കേണ്ടത്‌ അവരുടെ അവകാശമാണ്‌.

ഒരാളുടെ കീഴിലുള്ള തൊഴിലാളികളോടും അധികാരികളുടെ കീഴിലുള്ള ജനങ്ങളോടും മനുഷ്യത്വപരമായി പെരുമാറണമെന്ന്‌ ഖുര്‍ആനികാധ്യാപനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്‌. അവരോട്‌ നന്നായി പെരുമാറുകയും അവര്‍ക്കു ചെയ്യാന്‍ കഴിയുന്നതിനപ്പുറമുള്ള ജോലികള്‍ അവര്‍ക്കുമേല്‍ വെച്ചുകെട്ടാതിരിക്കുകയും വേണം. അവര്‍ക്കു അപകര്‍ഷത തോന്നാതിരിക്കും വിധം കാരുണ്യത്തോടെ അവരോടിടപെടണം.

സീനിയോറിറ്റിയല്ല, ജോലിയിലെ കാര്യക്ഷമതയാകുന്നു ഏതൊരു ജോലിക്കും അനുയോജ്യനായ ആളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.

അല്ലാഹുവിനോട്  ഉത്തരം പറയേണ്ടവരാണ്‌ തൊഴിലുടമയും തൊഴിലാളിയും എന്നതിനാല്‍ ഇരുവരും തങ്ങളുടെ ബാധ്യതകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. 

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നു ദൈവത്തിനു മാത്രമേ അവകാശപ്പെടാനാകൂ. “ഞാനാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന്” ഒരു മനുഷ്യന്‍ പറയുകയാണെങ്കില്‍ ആ പ്രസ്താവന തെറ്റായിരിക്കും. കാരണം, ദൈവമൊഴികെ ആര്‍ക്കും അങ്ങനെ അവകാശപ്പെടാനാകില്ല. അങ്ങനെ ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കാര്യങ്ങള്‍ ആരെങ്കിലും  അവകാശപ്പെട്ടു എങ്കില്‍ അതിനര്‍ത്ഥം അയാള്‍  താന്‍തന്നെ ദൈവമാണെന്ന് അവകാശപ്പെട്ടു എന്നത്രേ.

ഏതാനും അടിസ്‌ഥാന തത്ത്വങ്ങൾ അംഗീകരിക്കാതെ ഒരു വിഷയവും വിശകലനം ചെയ്യാനാവില്ല, അതുകൊണ്ട്‌; ദൈവത്തോട്‌ അടുക്കുക എന്നതാണ്‌ ആത്മീയത. അല്ലാഹു എല്ലാ വിപരീതങ്ങൾക്കും അതീതനായിരിക്കണം.

അഹം – എനിക്ക് മാത്രം - ആത്മാവിന്റെ ശത്രുവാണ്‌. ഈ അടിത്തറയിൽ നില ഉറയ്‌ക്കുന്നവർക്ക്‌ ഇനി മുകളിലേയ്‌ക്ക്‌ കയറാം. എന്താണ്‌ നന്മ. എന്താണ്‌ നന്മയല്ലാത്തത്‌ എന്നത്‌ വ്യക്തിപരമായ കാഴ്‌ച്ചപ്പാടനുസരിച്ചുള്ള വിലയിരുത്തലാണ്‌. രണ്ടു തരത്തിലുള്ള മനുഷ്യരുണ്ട്‌. ബൌധീകതയിലേക്ക് മാത്രം  നോക്കുന്നവരും ആത്മീയതയിലെക്കും അതായത് അഭൌധീകതയില്‍  നോക്കുന്നവരും. ആദ്യത്തെ കൂട്ടർക്ക്‌ അംഗീകാരമാണാവശ്യം. അവർ വളരെയെളുപ്പം ഭൂരിപക്ഷാഭിപ്രായത്തിനു വഴങ്ങും. ഇവർക്ക്‌ നന്മതിന്മകൾ എന്നത്‌ തങ്ങളുടെ ബാഹ്യലോകത്ത്‌ എന്ത്‌ സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാര്യങ്ങളുടെ അന്തഃസത്തയിൽ അവർക്ക്‌ താല്‌പര്യമില്ല. സ്വന്തം സുസ്‌ഥിതിയാണവർക്ക്‌ നന്മ. മറ്റെല്ലാം തിന്മയും. മറിച്ച്‌, പരലോകത്തിലേയ്‌ക്ക്‌ ( മരണാനന്തര ജീവിതത്തില്‍ ) ഉള്കാഴ്‌ചയുള്ളവർക്ക്‌ പ്രധാനം വ്യക്തതയും ശാന്തിയുമാണ്‌. വ്യക്തതക്ക്‌ തടസ്സം വരുത്തുന്നത്‌ അവർ തിന്മയായി കാണുന്നു. അന്യരുടെ അംഗീകാരത്തിന്‌ ഇവിടെ പ്രസക്തിയില്ല. അതുകൊണ്ട്‌, ശരിയല്ലെന്ന്‌ തോന്നുന്നവയെ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നത്‌ ഇത്തരക്കാരാണ്‌, അവരുടെ മാനസികഗുണം ഭൌധീകതയില്‍ മാത്രമുള്ള വിരക്തിയാണ്‌. എന്ത്‌ സംഭവിച്ചാലും അതിന്‌ മുകളിൽ നില്‌ക്കാനാവുമെന്ന മനോധൈര്യം അതൊടൊത്തു പോകുന്നതാണ്‌.

അതുകവിഞ്ഞ വിരക്തി അഹന്തക്കൊരു മൂടുപടമായിത്തീരാം. ദൈവം, ആത്മീയത എന്നീ ആശയങ്ങളിൽ നിരസിക്കലല്ല, ഉൾക്കൊള്ളലാണ്‌ ഉണ്ടാവുക. സകലതിനെയും ആശ്ലേഷിക്കുന്ന സമഗ്രതയാണ്‌ തഖ്‌വ.

പരിഹാസമാണ്‌ തഖ്‌വക്ക്‌ വന്നുഭവിക്കാവുന്ന മറ്റൊരപകടം. പരിഹാസം ആന്തരികശൂന്യതയുടെ ലക്ഷണമാണ്‌. യഥാർത്ഥ സുകൃതം, ഭൗതികമായ മൂടുപടങ്ങൾക്ക്‌ പിന്നിലും നന്മയുണ്ടെന്ന തിരിച്ചറിവാണ്‌.

ബാഹ്യമായ പ്രതിഫലനങ്ങൾ പ്രകടനങ്ങള്‍ വേഗം തെറ്റിദ്ധരിപ്പിക്കും. ഉദഃ- ഉൾക്കാഴ്‌ചയുള്ള ധനികനും പരിത്യാഗിയായി ജീവിക്കാനാകുമെന്ന്‌ എത്രപേര്‌ അംഗീകരിക്കുന്നുണ്ട്‌? കർമ്മനിരതയും ആന്തരികാന്വേഷണത്തിനു വിഘാതമാകണമെന്നില്ല. അതേസമയം, ഏകാന്തവാസിയായ സന്യാസി സ്വാർത്ഥനും ദുരാഗ്രഹിയുമായിക്കൂടെന്നില്ല. ഇവിടെയൊക്കെ ശരിയായ മാനദണ്ഡം ഒരാളുടെ വിശ്വസ്‌തത ആന്തരികഫലത്തോടാണോ ബാഹ്യഫലത്തോടാണോ എന്നതാണ്‌.

തഖ്‌വയിലധിഷ്ടിതമായ ഒരു വ്യക്തിയുടെ  കാഴ്‌ചപ്പാട്‌ ശരി, തെറ്റ്‌ എന്നിവക്കതീതമാണ്‌. അത്തരമൊരു മാനസികാവസ്‌ഥയിൽ ചെന്നെത്തുക ശരാശരി മനുഷ്യനുള്ളതല്ല. കാരണം, വേദനാജനകമായ സത്യങ്ങളെ ഒഴിവാക്കാനാണ്‌ അധികമാളുകളും അവരുടെ സമയത്തിലധികവും ചെലവിടുന്നത്‌. സത്യമെന്തോ, അതിനെ, അത്‌ നോവിക്കുന്നതായാലും, നിഷ്‌പക്ഷമായി സ്വാഗതം ചെയ്യാനാകുക എന്നതാണ്‌ ആത്മീയ ഉൾക്കാഴ്‌ചയുടെ പൊരുൾ.

അല്ലാഹു എല്ലാം നന്നായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു, ആകസ്‌മിക സംഭവങ്ങൾ കൂടുതലുന്നതനായ അലാഹുവിന്റെ ജ്ഞാനത്താൽ നിയന്ത്രിക്കപ്പെടുന്നു, ക്രമരഹിതമായ അവസ്‌ഥയെന്നത്‌ നമ്മുടെ മിഥ്യാധാരണയാണ്‌. സംഭവങ്ങൾക്ക്‌, നാം കാണാത്ത പൂർണമായ ക്രമമുണ്ട്‌, കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല, ഈ ആശയങ്ങളെല്ലാം ഓരോന്നായും ഒരുവന്റെ സാമാന്യഭാവമായിത്തീരുക എന്നതാണ്‌ ദൈവാവബോധമെന്നു ധൃടമായ ബോധ്യം അഥവാ ( യകീന്‍ ) എന്ന് പറയുന്നത്‌.

അല്ലാഹുവിനെ  രീതിശാസ്‌ത്രത്തിലൂടെ ( സങ്കല്‍പ്പ ഭാവനകളിലൂടെ )കണ്ടെത്താനാവില്ല. കളങ്കമില്ലാത്ത ശുദ്ധ മനസ്സിനുടമയായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, അതൊരു സാന്നിധ്യമാണ്‌; ആ സാന്നിധ്യം ആ വ്യക്തില്‍ സംഭവിക്കുന്നത്‌ അദ്ദേഹം  പോലുമറിയാതെയായിരിക്കും. അതുണ്ടായിക്കഴിഞ്ഞവർ ഉച്ചരിക്കുന്ന ഏത്‌ വാക്കിനും ഏറ്റം മഹത്വമാർന്ന ഒരർഥം കൈവരും. അവർക്ക്‌ ഒരില പഴുത്തുവീഴുന്നത്‌, പൂർണതയുടെ പ്രകടനമായി കാണാനാവും. അനിവാര്യതകളിൽ, പ്രശ്‌നങ്ങൾക്ക്‌ പകരം, അവർ ഉത്തരങ്ങൾ കണ്ടെത്തിത്തുടങ്ങും. അവിടെവരെ എത്താത്തവർക്ക്‌, ഇതൊക്കെ വ്യർത്ഥഭാഷയാണ്‌.

മനുഷ്യചേതനയുടേതായി വ്യക്തിശരീരങ്ങളെ സ്വാധീനിക്കുന്ന മനസ്സിന്റെ ഒരു സാധാരണ മണ്ഡലവും അതിനതീതമായ സാർവലൗകികമായ മനസ്സിന്റെ ഒരു മണ്ഡലവുമുണ്ട്‌. വ്യക്തിത്വം ആദ്യത്തേതിനോടും ഈ പ്രപഞ്ചം മൊത്തത്തിൽ രണ്ടാമത്തേതിനോടും ബന്ധപ്പെട്ടിരിക്കുന്നു.
വ്യത്യസ്‌തനായി, വേർതിരിഞ്ഞു നില്‌ക്കുന്നയാളാണ്‌ വ്യക്തി.
ഖുര്‍ആനിന്റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ചല്ലാത്ത നമ്മുടേത്‌ എന്നു നാം അഭിമാനിക്കുന്ന വ്യക്തിത്വം ഒരു പുറംപൂച്ചാണ്‌. വ്യക്തിപരമായ സ്വത്വം അവനവന്റെ ചെറിയ ലോകത്തിന്റെ സൗകര്യാർത്ഥം ഓരോരുത്തരും നിർമിക്കുന്ന ഒരാശയം മാത്രമാണ്‌.

നിരന്തരമായ ഈശ്വാവബോധത്തിൽ എത്താത്തവർക്ക്‌ ഇത്‌ യുക്തിവൈരുദ്ധ്യം തന്നെയാണ്‌. എന്നാൽ ഈ വൈരുദ്ധ്യം നമ്മുടെ മനസ്സിലാണെന്ന്‌ പറയാനാണ്‌ ‘വ്യാമോഹം’ എന്ന പദം സൃഷ്‌ടിക്കപ്പെട്ടത്‌. അതായത്‌, അനുഭവപ്രപഞ്ചത്തെ ആത്മത്തിന്റെ ഭാഗമല്ലാതെ, അതിൽ നിന്ന്‌ വ്യത്യസ്‌തമായി കരുതുന്ന മനസ്സിന്റെ അവസ്‌ഥയെയാണ്‌ ‘വ്യാമോഹം’ കൊണ്ട്‌ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്‌.

മനുഷ്യബന്ധങ്ങളിൽ ഓരോ ഇടപെടലിലും നമ്മൾ ഓരോരോ മുഖംമൂടികൾ ധരിക്കുന്നുണ്ട്‌. എത്ര കിണഞ്ഞു പരിശ്രമിച്ചാലും എല്ലാവരോടും ഒരേപോലെ പെരുമാറാൻ കഴിയുന്നവർ വിരളമാണ്‌; അത്രമാത്രം സത്യസന്ധതയും സ്വാവബോധവും ഉള്ളവർ ഇല്ലെന്നു തീർത്തു പറയാനാവില്ലെങ്കിലും, അനുദിനജീവിതത്തിൽ, നൂറിൽ തൊണ്ണൂറ്റി ഒൻപതു പേരും സ്വന്തമായ മുഖം ഇല്ലാത്തവരാണ്‌.

ആരോടിടപെടുന്നു എന്നതിനനുസരിച്ച്‌, നാം മുഖാവരണം മാറ്റുന്നു. സ്വന്തം മുഖം മറച്ചുവെച്ചുള്ള ഒരൊളിച്ചുകളിയാണത്‌. ഇതേ ഒളിച്ചുകളി തന്നെ അല്ലാഹുവിന്റെ മുമ്പിലും നടത്താൻവേണ്ടിയാണ്‌ താന്‍ വിശ്വാസിയാണെന്ന് അഭിമാനിക്കുകയും അവ ബോധ്യപ്പെടാന്‍ ശ്രമിക്കാതെ കേവലമായ ആചാരപരമായ ഭാവപ്രകടങ്ങള്‍ നടത്തി സായൂജ്യമടയുന്നത് .

എല്ലാ മുഖാവരണങ്ങളും ഉപേക്ഷിച്ച്‌, അല്ലാഹുവിന്റെ സമീപസ്തനാകുന്നതിനാണ്‌ ധ്യാന ( ഇഹുതികാഫ് ) മെന്നു പറയുന്നത്‌.

ധിക്കാരമനുവര്‍ത്തിക്കുകയും സത്യത്തെ കരുതിക്കൂട്ടി നിഷേധിക്കുകയും അന്ത്യനിമിഷംവരെ അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് ആരുതന്നെ ആയിരുന്നാലും അവരുടെ നില പുനരുത്ഥാനനാളില്‍ അവര്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല. എന്നതായിരിക്കും.

സത്യത്തിനെതിരില്‍ മിഥ്യയുടെ വാഹകര്‍ക്ക് പലവിധ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. അവരെല്ലാം ഐഹിക മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്ത് നരകത്തിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. അവരുടെ പിന്‍ഗാമികളും ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് അതേ താവളത്തിലേക്ക് തന്നെ സഞ്ചരിക്കുകയാണ്. 

ഉച്ചത്തില്‍ ഉള്ള ശബ്ദം കേട്ട് ഒരു വയസ്സുപോലും പ്രായമില്ലാത്ത കുഞ്ഞുങ്ങള്‍പോലും ഭയപ്പെടുന്നത് കണ്ടിട്ടില്ലേ , ഭയം എന്താണ് എന്നോ, ദൈവം എന്താണ് എന്നോ, പിശാച് എന്താണ് എന്നോ, ബോംബ് എന്താണ് എന്നോ ഒന്നും അറിഞ്ഞുകൂടാത്ത പിഞ്ചു കുഞ്ഞുങ്ങള്‍.പിന്നെ എന്തുകൊണ്ടാണ് അവര്‍ പേടിക്കുന്നത്? അത് ഭയം  വികാരം മനുഷ്യനില്‍ ജന്മനാ ഉള്ളത് കൊണ്ടാണ്. ഈ ഭയമാണ് ഇന്ന് നിലനില്‍ക്കുന്ന ദൈവം എന്ന ആശയത്തിന്‍റെ അടിസ്ഥാനം.പ്രകൃതി ശക്തിയായും പ്രകൃതിയുടെ സൃഷ്ടാവായ ദൈവമായുമൊക്കെ ആരാധിക്കുന്ന ദൈവത്തെ അവന്റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തികുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ ശിക്ഷകളെ താങ്ങാനാവത്തതാണ് എന്നുള്ള ഭയമാണ് മനുഷ്യന്‍ അവന്റെ ശിക്ഷകളെ ഭയപ്പെടുന്നതിനും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവനായി ആരാധിക്കുന്നതിനും കാരണവും ഇത് തന്നെ.

യഥാര്‍ത്ത ദൈവം - അല്ലാഹു - ആരാധിക്കപ്പെടേണ്ടവനാണ് എന്നും , ശിക്ഷകള്‍ വിധിക്കാന്‍ ശേഷിയുള്ളവനാണ് എന്നും, നമ്മുടെ സംരക്ഷകനാണ് എന്നും ഖുര്‍ആന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു,

ആരാധിക്കപ്പെടേണ്ടവന്‍ ശിക്ഷവിധിക്കുന്നവന്‍ എന്നിങ്ങനെയുള്ള അല്പം അകല്‍ച്ച പാലിക്കുന്ന ഒരു ബന്ധത്തില്‍ നിന്നും ബഹുമാനിക്കപ്പെടേണ്ടവന്‍ , നേര്‍വഴി കാട്ടുന്നവന്‍ എന്ന നിലയിലേക്ക് കുറേക്കൂടി നാം അവന്റെ സമീപസ്തനാകെണ്ടാതാണ്.

നാം അകമഴിഞ്ഞു സ്നേഹിക്കുന്നവര്‍ നമ്മെ വേദനിപ്പിക്കുമ്പോള്‍ പോലും അവരെ വെറുക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴാണ് അത്തരം ഒരു സ്നേഹം ഉണ്ട് എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയുന്നത്.  

അല്ലാഹു  ഒരിക്കലും നമ്മില്‍  നിന്നും  ഒന്നും ആഗ്രഹിക്കുന്നില്ല. നമുക്ക് അവനോടുള്ള സ്നേഹ സൌഹൃദങ്ങളേക്കാള്‍ വളരെ വലുതാണ്‌ അവനു നമ്മടോടുള്ള സ്നേഹം. അല്ലാഹു ഒരിക്കലും നമ്മെ  വെറുക്കില്ല എന്നുമാത്രമല്ല. നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍പോലും ആ സ്നേഹത്തിന് മുന്നില്‍ അലിഞ്ഞു ഇല്ലാതായിപ്പോകും. ഈ തരത്തിലുള്ള സ്നേഹമാണ് അല്ലാഹുവിനു അവന്റെ സൃഷ്ട്ടികളോടുള്ള സ്നേഹം എന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് നാം മറ്റുള്ളവരെ സ്നേഹിക്കുന്നു എന്ന് പറയുന്നതിന്റെ പൊള്ളത്തരം ബോധ്യപ്പെടുകയുള്ളൂ


മാതാപിതാക്കളുടെ സ്നേഹത്തിന് ഒരു പ്രത്യേകതയുണ്ട്. അവര്‍ ഒരിക്കലും നിങ്ങളില്‍ നിന്നും  ഒന്നും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് വേണ്ടി എന്തു ത്യാഗവും സാഹിക്കും. സൌഹൃദങ്ങളേക്കാള്‍ വളരെ വലുതാണ്‌ മാതാപിതാക്കളുടെ സ്നേഹം. ആ സ്നേഹം ഒരിക്കലും നിങ്ങളെ വെറുക്കില്ല. നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍പോലും ആ സ്നേഹത്തിന് മുന്നില്‍ ചിലപ്പോള്‍ അലിഞ്ഞു ഇല്ലാതായിപ്പോകും. അല്ലാഹുവിനു അവന്റെ സൃഷ്ട്ടിക

ളോടുള്ള സ്നേഹമാണ് മാതാപിതാക്കല്‍ക്ക് മക്കളോടുള്ള സ്നേഹം എന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് മാതാപിതാക്കളുടെ മഹത്വം നാം മനസ്സിലാക്കുന്നത്.


തന്നെ സ്നേഹിക്കുന്നവരെ അല്ലെങ്കില്‍ അവരുടെ സ്നേഹത്തിന്റെ ആഴം തിരിച്ചരിയുമ്പോഴാണ് അവരെയും നാം അതുപോലെ സ്നേഹിക്കാന്‍ തുടങ്ങുന്നത്.

No comments:

Post a Comment