Sunday, 21 October 2012

വാര്ധക്യം.



അണു കുടുംബം എന്ന സങ്കല്‍പം ആധുനീക പാശ്ചാത്യ നിര്‍മിതമാണ്.

അംഗങ്ങളും ബന്ധുക്കളുമുള്ള വിശാലമായ കുടുംബസങ്കല്‍പമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. മാതാപിതാക്കളിലും മക്കളിലുമൊതുങ്ങുന്നതല്ല അതിന്റെ വ്യാപ്തി. സഹോദരി സഹോദരന്മാരിലേക്കും അമ്മാവന്മാരിലേക്കുമെല്ലാം ആ കുടുംബവേരുകള്‍ ആഴ്ന്നിറങ്ങുന്നു.

മാതാപിതാക്കള്‍ക്ക് ചെയ്യുന്ന സേവനം ദൈവമാര്‍ഗത്തിലുള്ള പലായനത്തെക്കാളും ജിഹാദിനേക്കാളും ഉത്തമമായാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്.

അല്ലാഹുവിന്റെ എകത്വത്തിലുള്ള വിശ്വാസ കര്‍മങ്ങള്‍ക്ക് ശേഷം മാതാപിതാക്കളോടുള്ള സംതൃപ്ത ബന്ധമാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പുണ്യകര്‍മങ്ങളില്‍ മഹത്തരമായിട്ടുള്ളത്.

സ്വന്തം ജീവിതത്തോടും ശരീരത്തോടും നിരന്തരം കലഹിക്കുന്ന പ്രായമാണ് വാര്‍ധക്യം.

മനസ്സിന്റെ ആഗ്രഹങ്ങളോട് ശരീരം വഴങ്ങാത്ത കാലം കൂടിയാണ് വാര്‍ധക്യം.

രണ്ടു കാലില്‍ സ്വതന്ത്രനായി നടന്ന നിരാശ്രയജീവിതത്തില്‍നിന്ന് ഊന്നുവടിയെന്ന മൂന്നാം കാലിന്റെ സഹായം തേടേണ്ടിവരുന്ന പരാശ്രിതഘട്ടം വാര്‍ധക്യം തേടുന്നു.

പരിഗണനയുടെ നനവും ആദരവിന്റെ സുഗന്ധവുമാണ് ചുളിവു വീണ വാര്‍ധക്യത്തിന്റെ മുഖങ്ങള്‍ പ്രതീക്ഷിക്കുന്നത്.

വാര്‍ധക്യത്തിന്റെ മുഖത്ത് വീഴുന്ന ചുളിവുകള്‍ ജീവിതാഴങ്ങളുടെ ചരിത്രഭൂപടമാണ്.

പുതിയ ചെറുപ്പത്തിനും വളരുന്ന ബാല്യത്തിനും ദിശാബോധം നിര്‍ണയിക്കാന്‍ ജീവിക്കുന്ന ചരിത്ര പാഠപുസ്തകങ്ങളെ - പ്രായമായ മാതാ പിതാക്കള്‍  -വീട്ടിനകത്തെ ഇരുണ്ട പൊടിപിടിച്ച ഇടങ്ങളില്‍നിന്ന് അവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം.

സംരക്ഷിക്കപ്പെടുന്ന അതിനുമപ്പുറം ആദരിക്കപ്പെടുന്ന വാര്‍ധക്യത്തിന് സമൂഹത്തിന് ഒട്ടേറെ കാര്യങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയും. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ കാര്യമായൊന്നും ചെയ്യാനില്ലാതെ വിശ്രമജീവിതം നയിക്കുകയാണ് വേണ്ടതെന്ന വൃദ്ധരടക്കമുള്ള സമൂഹത്തിന്റെ ചിന്താഗതി അതിനാദ്യം മാറേണ്ടതുണ്ട്.

No comments:

Post a Comment