Saturday, 27 October 2012

ലോകവീക്ഷണം.



സത്യം ക്ഷയിക്കുകയും അ സത്യം അടക്കി വാഴുകയും ചെയ്യുന്ന കാല ങ്ങളിൽ ദീനിനെ യഥാവിധം നിലനിര്ത്തു് വാനും നന്മ കല്പ്പി്ക്കുവാനും തിന്മ വിരോ ധിക്കുവാനും ഒരു വിഭാഗത്തെ അല്ലാഹുക ഈ ഭൂമിയുടെ പരപ്പിൽ നിലനിര്ത്തും .

അല്ലാഹു(സു)വിനെ കോലപ്പെടുത്തുകയും ഉപമിക്കുകയും അവൻ തനിക്ക്‌ സ്ഥിരപ്പെടുത്തിയ നാമവിശേഷണങ്ങളെ നിഷേധിക്കുകയും ചെയ്യുന്നതിൽ നിന്ന്‌ അല്ലാഹു(സു), തന്നെ  പരിശുദ്ധപ്പെടു ത്തിയിരിക്കുന്നു.

അവന്റെ വിശേഷണങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളുമായി സാദൃശ്യപ്പെടുത്തുകയോ ചെയ്യില്ല. കാരണം അല്ലാഹു(സു) ക്ക്‌ പേരൊത്തതോ, തുല്യനോ, സമാനമായവനോ ഇല്ല എന്നത് തന്നെ.

പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ്‌ അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം എത്രപരിശു ദ്ധൻ! ദൂതന്മാർക്ക്‌ സമാധാനം ലോകരക്ഷിതാവായ അല്ലാഹു വിനു സ്തുതി.

വിശുദ്ധക്വുർആൻ അല്ലാഹു(സു)യുടെ കലാമാകു ന്നു. അവനിൽ നിന്ന്‌ അവതീർണ്ണമാകുന്നു. അത്‌ സൃ ഷ്ടിയല്ല.‍ അവനിൽ നിന്ന്‌ തുടങ്ങി അവനിലേക്ക്‌ മട ങ്ങും. അവൻ അതുകൊണ്ട്‌ യഥാവിധം സംസാരിച്ചു.


ഖുര്‍ആന്‍ കാലത്തിന്റെ യൗവനമാണ്.

ജീവിതത്തെ പ്രത്യാശയോടെ വരവേല്‍ക്കുന്നവര്‍ക്കെല്ലാം, ഒളിഞ്ഞും തെളിഞ്ഞും പ്രാപഞ്ചീക ധൃഷ്ടാന്തങ്ങള്‍  ഉയര്‍ന്നുവരുന്നതിന്‍െറ ദൃശ്യങ്ങള്‍ കാണാവുന്നതാണ്. എന്നാല്‍, ഈ കാഴ്ചകള്‍ തുറന്നുകാണണമെങ്കില്‍ അഞ്ജതയുടെ ഇരുണ്ട ഗുഹാമുഖങ്ങളില്‍നിന്ന് ഒരാള്‍ പുറത്തുവന്നേ പറ്റൂ.

ഖുര്‍ആന്‍ പ്രയോഗത്തിന്റെ  തത്ത്വശാസ്ത്രം മാത്രമല്ല, തത്ത്വശാസ്ത്രത്തിന്‍െറ പ്രയോഗംകൂടിയാണ്.

പ്രയോഗത്തെ നിരന്തരം നവീകരിക്കുന്നതിന് പ്രചോദനം നല്‍കുന്നതിലൂടെയാണ്  നവീകരിക്കപ്പെടുന്നത്.

 സുതാര്യവും തുറന്നതും സര്‍ഗാത്മകവുമായ ദര്‍ശനമെന്നാല്‍, വിമോചനാത്മകമായ ലോകവീക്ഷണം എന്നാണ് അര്‍ഥം.


No comments:

Post a Comment