Thursday 18 October 2012

താഗൂത്ത്.



ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ എല്ലാ താല്‍പര്യങ്ങളും

താഴെ പറയപ്പെടുന്ന രണ്ട് കാര്യങ്ങളിലും ഉള്‍പെട്ടിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ കുറേകൂടി വിശദീകരണമാണ് അത് എന്നും പറയാം. അല്ലാഹുവിന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് പറയുന്നത്രയും പ്രധാനമാണ് ത്വാഗൂത്തിനെ വെടിയുക എന്നതും. രണ്ടും ഒപ്പം നടക്കേണ്ടതാണ്. രണ്ടും അഭിവാജ്യമാണ്.



മുഴുവന്‍ പ്രവാചകന്‍മാരുടെയും സന്ദേശത്തിന്റെ സത്ത് ഈ രണ്ട് കാര്യങ്ങളിലാണ്. ഒന്ന്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക. രണ്ട് ത്വാഗൂത്തിനെ വെടിയുക. ത്വാഗൂത്തിനെ വെടിയുകയെന്ന് പറയുമ്പോള്‍ അതിനെ നിഷേധിച്ചുതള്ളുക എന്നുകൂടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ഇബാദത്തിന് ആരാധന എന്ന് അര്‍ഥം പറഞ്ഞ് ശീലിച്ച പോലെ ത്വാഗൂത്തിന് പിശാച് എന്നും മാത്രമേ അര്‍ഥം പറയൂ എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഇബാദത്തിന്റെ എല്ലാ ഇനങ്ങളും ആരാധനയില്‍ ഒതുക്കാന്‍ പാടുപെടുന്നത് പോലെ ത്വാഗൂത്തുമായി പരാമര്‍ശിച്ചതൊക്കെ പിശാചായും പൈശാചികമായും വ്യാഖ്യാനിക്കുന്നു. ഇത്തരം ദുര്‍വ്യാഖ്യാനത്തിനൊക്കെ ഒരൊറ്റ കാരണമേ ഉള്ളൂ. ഞാന്‍ എന്ന ബോധത്തിന് അപ്പുറം കടക്കാന്‍ തയ്യാറല്ല എന്ന അഹങ്കാരമാണ്  .

ത്വാഗൂത്തിന്റെ അര്‍ഥത്തില്‍ വ്യാഖ്യാതാക്കള്‍ വിവിധ അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ പറഞ്ഞു പിശാച്, ആഭിചാരകന്‍, ജ്യോത്സ്യന്‍ എന്നീ മൂന്ന് അഭിപ്രായങ്ങള്‍ ഉള്ളതോടൊപ്പം തന്നെ (അല്ലാഹുവിനെതിരെ അതിക്രമനയം കൈകൊള്ളുകയും അങ്ങനെ അല്ലാഹുവിനെ വിട്ടു ഇബാദത്ത് ചെയ്യപ്പെടുകയും ചെയ്യുന്ന സകലതുമാണ് ത്വാഗൂത്ത് . അതായത് ഈ വര്‍ത്തമാനകാലത്തില്‍ മനുഷ്യര്‍ യഥാര്‍ത്തത്തില്‍ ആരാധിക്കുന്നത് , നാണയം , ഇന്ധനം , വൈധ്യുധി , കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ , സര്‍ക്കാര്‍ നിയമിത നീതിപീടങ്ങള്‍ എന്നിവയെയാണ് .ഇബാദത്ത് ചെയ്യപ്പെടുന്നത് ആ ത്വാഗൂത്തിന്റെ നിര്‍ബന്ധം കൊണ്ടാവട്ടേ, ഇബാദത്ത് ചെയ്യുന്നവന്റെ ഇഷ്ടത്തോടുകൂടിയാവട്ടെ, ഇബാദത്ത് ചെയ്യപ്പെടുന്ന വസ്തു മനുഷ്യനാകട്ടെ, പിശാചാകട്ടെ, വിഗ്രഹമകട്ടെ, ബിംബമാകട്ടെ, മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതുമാകട്ടെ  അതിരുകവിഞ്ഞ പ്രവര്‍ത്തികളും , അനുസരണവും വിധേയത്വവും , കാണിക്കുന്നത്  എല്ലാം ത്വാഗൂത്തുകള്‍ തന്നെ.) ചുരുക്കിപ്പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ക്ക് വിധിലഭിക്കാന്‍ ജനങ്ങള്‍ സമീപിക്കുന്ന, അവരുടെ കാര്യത്തെ നിയന്ത്രിക്കുന്ന മനുഷ്യരുപത്തിലുള്ള പിശാചാണ് താഗൂത്ത്.

ഖുര്‍ആനില്‍ നിന്നും പ്രവാചകന്‍ അനുവര്‍ത്തിച്ചതല്ലാത്ത നിഷിദ്ധത്തിലേക്ക് വിധിയും തേടിപ്പൊകുന്ന എല്ലാവരെയും താഗൂത്ത് ആയി ഗണിക്കപ്പെടുന്നു. എന്ന് വെച്ചാല്‍ പ്രവാചകന്‍ ഖുര്‍ആന്‍ വിശ്ദീകരിച്ചതിനെ വിട്ട് തെറ്റായ വിധികള്‍ നല്‍കുന്നവരാണ് താഗൂത്ത്.

ഏതൊന്നില്‍ വിശ്വസിക്കലും അതിന് ഇബാദത്ത് ചെയ്യലും കടുത്ത വഴികേടിനും സത്യത്തില്‍നിന്ന് തെറ്റിപ്പോകുന്നതിനും കാരണമാകുന്നുവോ അതാണ് ത്വാഗൂത്ത്. ഇബാദത്ത് ചെയ്യപ്പെടുന്നത് ഏതെങ്കിലും സൃഷ്ടിയോ അനുകരിക്കപ്പെടുന്ന നേതാവോ, പിന്തുടരപ്പെടുന്ന ദേഹേഛയോ ആയിക്കൊള്ളട്ടെ. ഇതെല്ലാം താഗൂത്തിന്റെ ഗണത്തില്‍ പെടുന്നതാണ് .

'മനുഷ്യന്‍ അടിമയെന്ന തന്റെ സാക്ഷാല്‍ പരിധി വിട്ടുകടക്കുന്നവരെല്ലാം താഗൂത്താകുന്നു. അത് ആരാധന ചെയ്യപ്പെടുന്ന ആചാര അനുഷ്ടാനങ്ങള്‍, പിന്തുടരപ്പെടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നേതാവാകട്ടെ, അനുസരിക്കപ്പെടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിയമിത നീതിപീഡങ്ങളാകട്ടെ രാജ്യ സുരക്ഷാ സൈനീകരാകട്ടെ. അപ്പോള്‍ ഏത് ജനതയുടെയെും ത്വാഗൂത്ത് അല്ലാഹുവിനെയും റസൂലിനെയും വിട്ട് അവര്‍ വിധിയും തേടി ചെല്ലുന്ന വിധികര്‍ത്താവ്, അല്ലെങ്കില്‍ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ആരാധ്യന്‍, അതുമല്ലെങ്കില്‍ അല്ലാഹുവിങ്കള്‍ നിന്നുള്ള രേഖയൊന്നുമില്ലാതെ അവര്‍ പിന്‍പറ്റുന്ന നാണയം , ഇന്ധനം , വൈധ്യുധി, അങ്ങനെയുമല്ലെങ്കില്‍ അല്ലാഹുവിനുള്ള അനുസരണമാണ് എന്ന് തെളിഞ്ഞിട്ടില്ലാത്തതിനാല്‍ അവര്‍ അനുസരിക്കുന്ന യജമാനന്‍, ഇതെല്ലാമാണ് ലോകത്തെ ത്വാഗൂത്തുകള്‍.  ഇവയെയും ഇവയോടുള്ള ജനങ്ങളുടെ സമീപനത്തെയും പറ്റി ശരിക്കുചിന്തിച്ചാല്‍ ജനങ്ങളധിക പേരും അല്ലാഹുവിനുള്ള ഇബാദത്തില്‍ നിന്ന് താഗൂത്തിനുള്ള ഇബാദത്തിലേക്കും അല്ലാഹുവിനുള്ള അനുസരണത്തിന് പകരം ത്വാഗൂത്തിനുള്ള അനുസരമത്തിലേക്കും തിരിഞ്ഞുകളഞ്ഞതായി നിനക്ക് കാണാന്‍ കഴിയുന്നതാണ്' ത്വാഗൂത്തിന് ഇത്രയും വിപുലമായ അര്‍ഥമുള്ളതുകൊണ്ട് തന്നെയാണ് പ്രവാചകന്‍മാരുടെ പ്രഥമ പ്രഖ്യാപനം അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്നതായി മാറിയത്. ഇബാദത്ത് അതിന്റെ വിപുലമായ അര്‍ഥത്തില്‍ പരിഗണിച്ചാല്‍ സ്വാഭാവികമായും ത്വഗൂത്ത് എന്നതിനെ 'പിശാചി'ല്‍ (അതിന്റെ അര്‍ഥം ത്വാഗൂത്തിന്റെ മേല്‍ പറയപ്പെട്ട അര്‍ഥങ്ങളൊക്കെ ചേര്‍ത്ത് വിപുലപ്പെടുത്തിയിട്ടില്ലെങ്കില്‍) ഒതുക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍ അല്ലാഹുവിന്റെ മനുഷ്യന്‍ അടിമയെന്ന അവസ്ഥ അതിലംഘിച്ചു അല്ലാഹുവിനെതിരില്‍ അതിക്രമ നയം കൈക്കൊള്ളുകയും സ്വയം  ദിവ്യത്വമോ യജമാനത്വമോ നടിച്ചു അതുനടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ സംഘടനകളും, വ്യക്തികളും, മനുഷ്യന്‍ കണ്ടെത്തിയ വതുക്കളാകട്ടെ , മനുഷ്യന്റെ സങ്കല്പ്പങ്ങളാകട്ടെ , മനുഷ്യന്റെ ഊഹങ്ങളാകട്ടെ, ധാരണകലാകട്ടെ താഗൂത്ത് എന്ന വിവക്ഷയില്‍ പെടുന്നു.

No comments:

Post a Comment