ഒരു വിജ്ഞാനത്തിന്റെയോ
അന്വേഷണത്തിന്റെയോ ഫലമായിട്ടല്ല ബഹുദൈവവിശ്വാസം . തികച്ചും ബുദ്ധിശൂന്യവും അര്‍ഥരഹിതവുമായ
ഒരു കാര്യം മാത്രം.
ഈ പ്രപഞ്ചം ഏകനായ ഒരു
സ്രഷ്‌ടാവിന്റെ പ്രവര്‍ത്തനമാണെന്നത് ഖുര്‍ആനിന്റെ പഠനം ഒരു
ചിന്തയുടെയും ബുദ്ധിയുടെയും താല്‌പര്യം ഉണര്‍ത്തുന്നു. പ്രപഞ്ചത്തിനു പിന്നിലെ താളപ്പൊരുത്തവും ഐക്യവും ഇത്
മനസ്സിലാക്കിത്തരുന്നു.
സൃഷ്‌ടിപ്രപഞ്ചത്തിനു
പിന്നില്‍ ഒന്നിലേറെ സ്രഷ്‌ടാക്കളെയോ നിയന്താക്കളെയോ സങ്കല്‌പിക്കുക എന്നത്
മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമല്ല. പ്രപഞ്ച സംവിധാനത്തോടും ഘടനയോടും
യോജിക്കുന്ന കാര്യവുമല്ല.
വ്യത്യസ്‌ത
രക്ഷാധികാരികളാണോ ഉത്തമം. അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ? ( ഖുര്‍ആന്‍ )
അവന് പുറമെ നിങ്ങള്‍
ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില
നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.
`നിങ്ങളില്‍ ആരാണ്
കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടി ` എന്ന ഖുര്‍ആന്റെ
സന്ദേശം , ജീവിതവിജയത്തിന്
നിദാനം ഐഹികജീവിതത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയെന്നതാണ്. ഇത്തരം
പ്രവര്‍ത്തനങ്ങളെല്ലാം ജീവിതത്തില്‍ മനുഷ്യന് ഉപകാരപ്പെടണമെങ്കില്‍ അത്
അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ടു മാത്രമായിരിക്കണമെന്നത് മനുഷ്യന്‍ വേര്‍തിരിച്ചു
മനസ്സിലാക്കേണ്ട കാര്യമാണ്.
കേവല ലൗകികമോ
ഭൗതികമോ ആയ താല്‌പര്യങ്ങള്‍ മാത്രം മുന്നില്‍
കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു
.
നീ പങ്കാളിയെ ചേര്‍ക്കുന്ന
പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്‌ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്‌ടക്കാരുടെ
കൂട്ടത്തില്‍ ആകുകയും ചെയ്യും'' എന്ന ഖുര്‍ആന്റെ പാഠം അവന്റെ തൃപ്‌തി മാത്രം
ഉദ്ദേശിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന്
വ്യക്തമാണ്.
സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും
മനുഷ്യോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും നിരന്തരം ചെയ്‌തുകൊണ്ടിരിക്കുന്ന ധാരാളം
ആളുകളുണ്ട്. അവരുടെ കര്‍മങ്ങളെല്ലാം ജീവിതത്തില്‍ പ്രതിഫലാര്‍ഹമായി മാറണമെങ്കില്‍
അവര്‍ ഏകദൈവ വിശ്വാസികളും ഏകദൈവാരാധകരുമായിരിക്കണമെന്നത്
കണിശതയുള്ള കാര്യമാണ്.
തന്റെയും
പ്രപഞ്ചത്തിന്റെയും സ്രഷ്‌ടാവിനെ കണ്ടെത്തുന്നതിലും അവന്റെ മുന്നില്‍ വണങ്ങുന്ന
കാര്യത്തിലും ഇന്ന് മഹാമനുഷ്യന്‍ ഇരുട്ടില്‍ തപ്പുകയാണ്. ആരാണ്
ദൈവം, ദൈവവുമായി നമ്മുടെ ബന്ധമെന്ത്, നാം ദൈവത്തോട് എങ്ങനെ കടപ്പെട്ടിരിക്കുന്നു
തുടങ്ങിയ കാര്യങ്ങളില്‍ മനുഷ്യന് എന്നും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. തനിക്കു
തോന്നിയതിനെയെല്ലാം വണങ്ങുക, പൂജാവിഗ്രഹങ്ങള്‍ യഥേഷ്‌ടം മാറ്റി വേറൊന്നു
സ്വീകരിക്കുക തുടങ്ങിയ പ്രവണതയ്‌ക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്.
No comments:
Post a Comment