ഒരു വശത്ത് നാം അല്ലാഹുവിലും പരലോകത്തിലും ദിവ്യസന്ദേശത്തിലും പ്രവാചകത്വത്തിലും
വിശ്വസിക്കുന്നു എന്ന് പറയുക. മറുവശത്ത് ഭൗതികത്വ ലഹരി തലക്കുകയറി മനുഷ്യനെ അല്ലാഹുവില്‍
നിന്ന് വിദൂരപ്പെടുത്തുന്നതും പരലോകത്തെ വിസ്‌മരിപ്പിച്ചുകളയുന്നതും ഭൗതികസേവനത്തില്‍
ലയിപ്പിക്കുന്നതുമായ ചില വസ്തുക്കളും സംഭവങ്ങളുമാണ് , നാണയം , വൈത്യുധി , ഇന്ധനം ,
സംസ്ഥാന സര്‍ക്കാര്‍ , കേന്ദ്ര ഗവര്‍ന്മെന്റ് , മറ്റിതര നിയമനിര്‍മാണ പാലകര്‍, എന്നിവര്‍ക്കായി
വ്യക്തികള്‍ അവരുടെ ബുദ്ധി ആരോഘ്യം സമ്പത്ത് സര്‍ഗശെഷികള്‍ അനുസരണം വിധേയത്വം മുതലായവ
അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് . ചുരുക്കത്തില്‍ മനുഷ്യര്‍ മനുഷ്യരോടും പ്രകൃതിയോടും
കടുത്ത വൈരിയായിരിക്കുന്നു .
മനുഷ്യനെ അല്ലാഹുവിന്നുള്ള സര്‍വാര്‍പ്പണത്തില്‍ നിന്ന് തെറ്റിക്കുന്ന
ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ.
താഗൂത്ത് എന്നാല്‍ ദൈവേതരശക്തികള്‍
എന്നാണര്‍ഥം. ദൈവമല്ലാത്ത ആരുടെയും പരമാധികാരത്തിന് നിരുപാധികം വഴങ്ങാന്‍ വിശ്വാസിക്ക്
പാടില്ല.
വര്‍ത്തമാനകാല ജനജീവിതത്തില്‍ നുഴഞ്ഞുകയറിയ ജാഹിലിയ്യത്തുകളെയും ബിദ്‌അത്തുകളെയും
തൂത്തുമാറ്റി തല്‍സ്ഥാനത്ത് ഖുര്‍ആനിനെ പ്രവാചകന്‍ മുഹമ്മദ് നബി (സ ) എങ്ങനെയാണോ
സ്വജീവിതത്തിലൂടെ വിവരിച്ചുതന്നത് , ആ ഖുര്‍ആന്‍ നാമും ജീവിതത്തില്‍ പ്രായോഗീകമാക്കുകയല്ലാതെ
മറ്റുവഴികളിലൂടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് വ്യക്തി ജീവിതത്തെയും പ്രകൃതിയെയും
നശിപ്പിക്കുക എന്നതല്ലാതെ ഒരു സമുദ്ധാരണം ഉണ്ടാകുകയില്ല .
യഥാര്‍ഥ സത്യങ്ങളെ തള്ളിമാറ്റി തദ്‌സ്ഥാനം കൈയേറുന്ന കൃത്രിമ അസത്യങ്ങളാണ്ബിദ്‌അത്ത്.
താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടതാണ് - ബിംബങ്ങള്‍- ദൈവേതര
ഭരണകൂടങ്ങള്‍, അദൈവിക കോടതികള്‍, നിഷിദ്ധമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എല്ലാം തന്നെ.''
എന്നതുപോലെത്തന്നെയാണ് , അനാചാരമായ അനുഷ്ട്ടാനങ്ങള്‍ , നാണയം , ഇന്ധനം , വൈധ്യുധി
, നിയമനിര്‍മാണസഭ , കേന്ദ്ര സംസ്ഥാന സര്കാരുകള്‍ , ഇവകലോടുള്ള അതിരുവിട്ട എല്ലാ സമീപനങ്ങളും
അവക്കുള്ള വിധേയത്വവും ആരാധനയുമാണ് . അത് മനസ്സിലാകണമെങ്കില്‍ ഖുര്‍ആന്‍ യേഥാവിധി സ്വജീവിതത്തില്‍
പ്രായോഗീക വല്കരിക്കുംബോള്‍ ബോധ്യപ്പെടുന്ന്താണ് .
ഖുര്‍ആനില്‍ താഗൂത്തിനെ കൈവെടിയണമെന്നു പറഞ്ഞതിന്റെ അര്‍ഥം അവനുള്ള
ഇബാദത്തുപേഷിക്കണമെന്നാണ്‌അതായത് താഗൂത്തിനുള്ള അടിമത്തവും അനുസരണവും ഒഴിവാക്കണമെന്ന്.
ഒരാളുടെ ആദര്‍ശം സത്യമാണെങ്കില്‍
മറ്റൊരു ദീനില്‍ നിന്നു കൊണ്ട് അദ്ധേഹത്തിനു സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ ഒരാള്‍ക്ക്
ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍
ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍നീട്ടി ഉറങ്ങുകയും ചെയ്യുന്നത്.
അല്ലാഹുവിനെ മാത്രം ഇബാദത്തു ചെയ്യുക, താഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി
നിയുക്തരായ എല്ലാ പ്രവാചകന്‍മാരും അവര്‍ ജനിച്ചുവളര്‍ന്ന സമൂഹത്തിലും രാഷ്‌ട്രത്തിലും
നിലവിലിരുന്ന നിയമവ്യവസ്ഥകളും ചട്ടങ്ങളും , അല്ലാഹുവിന്റെ കല്‌പനകള്‍ക്കും ഇസ്‌ലാമിന്റെ
അധ്യാപനങ്ങള്‍ക്കും വിരുദ്ധമായ താണെങ്കില്‍ ഒരു കാലത്തും ഒരു പ്രവാചകനും അനുസരിച്ചിട്ടില്ല.
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരല്ലാത്ത
നിയമങ്ങള്‍ അനുസരിക്കുന്നത് തെറ്റാണെന്നവാദം ആര്‍ക്കും ഇല്ലതാനും.
അല്ലാഹുവിന്റെ പരമാധികാരമേ
അംഗീകരിക്കാതെ, പകരം അവന്റെ സൃഷ്ടികളുടെ പരമാധികാരത്തില്‍ വിധേയത്വം അര്‍പ്പിച്ചാല്‍
അത് ശിര്‍ക്ക് തന്നെയാണ്.
No comments:
Post a Comment