പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും
മറികടക്കാവുന്നവിധം മനോബലമുള്ളവനാണ് ഖുര്‍ആന്‍ പ്രഖ്യാപനം ചെയ്യുന്ന പ്രബുദ്ധ പുരുഷന്‍. അത്തരമൊരു പ്രബുദ്ധ പുരുഷനായിരുന്നു
മുഹമ്മദ് നബി. അതിനാലാണ് നബിതിരുമേനി പറഞ്ഞത്: ''നിങ്ങളില്‍ വെച്ചേറ്റവും ശക്തനായവന്‍
ദേഷ്യം വരുമ്പോള്‍ തന്റെ ശരീരത്തെ കീഴടക്കുന്നവനാണ്, നിങ്ങളില്‍ വെച്ചേറ്റവും ക്ഷമയുള്ളവന്‍
പ്രതികാരം ചെയ്യാന്‍ കഴിവുള്ളപ്പോള്‍ മാപ്പു നല്‍കുന്നവനാണ്.''
ആകാശത്തേക്കാള്‍ ഉയര്‍ന്നതാണ് ഖുര്‍ആനിലെ ഓരോ വാചകങ്ങളും ആയത്തുകളും .
കടലിനേക്കാള്‍ ആഴമേറിയതുമാണ്. ഭൂമിയെക്കാള്‍ ക്ഷമയുള്ളതും അഗ്നിയെക്കാള്‍ പരിശുദ്ധമായതുമാണ്
അല്ലാഹുവിന്റെ വിധിവിലക്കുകള്‍.
No comments:
Post a Comment