Wednesday 24 October 2012

ദുര്ഗന്ധം.



അനുസരണത്തെ ഇണയായി ചേര്‍ത്ത അറിവ് മാത്രമേ ആത്മീയ ജീവിതത്തിലേക്ക് കൊണ്ടുവരുന്നൂള്ളൂ. അനുസരണം കൂടാതെയുള്ള അറിവ് എന്തായാലും ആത്മീയമരണമേ കൊണ്ടു വരികയുള്ളൂ.

അറിവുണ്ടായിട്ട് അനുസരിക്കാതിരിക്കുന്നതിനും നല്ലത് അറിവ് ഇല്ലാതിരിക്കുന്നതാണ്.

അറിവിനെ നാം കഴിക്കുന്ന ആഹാരമായും അനുസരണത്തെ ദഹന പ്രക്രിയയായും ഉപമിക്കാം.

ഭക്ഷണം ദഹിച്ചു കഴിയുമ്പോഴാണ് നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. ചോറും കറികളും എല്ലും മാംസവുമായി മാറുന്നു. നമ്മുടെ ശരീരത്തില്‍ ഈ അത്ഭുതം എല്ലാ ദിവസവും നടക്കുന്നു. എന്നാല്‍ നാം കഴിച്ച ഭക്ഷണം ദഹിച്ചില്ലെങ്കില്‍ അത് നമ്മെ മരണത്തിലേക്ക് വരെ നയിക്കാം. കാരണം ദഹിക്കാത്ത ഭക്ഷണം നമ്മുടെ വയറ്റിനുള്ളില്‍ കിടന്ന് ചീഞ്ഞ് നമ്മെ അസുഖക്കാരാക്കുന്നു. നിങ്ങള്‍ ശര്‍ദ്ദിക്കുമ്പോള്‍ പുറത്തേക്കു വരുന്ന ഭക്ഷണാവിശിഷ്ടങ്ങള്‍ക്ക് ചീഞ്ഞ മണവും രുചിയുമാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നിങ്ങള്‍ ഭക്ഷിച്ചപ്പോള്‍ വളരെ രുചികരമായിരുന്ന ചിക്കന്‍ കറി ആയിരുന്നിരിക്കാം. എന്നാല്‍ ശര്‍ദ്ദിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു രുചിയായിരിക്കും ഉണ്ടാവുക. ഇത് തന്നെയാണ് അനുസരിക്കാതെ അറിവ് കൂട്ടിയാല്‍ സംഭവിക്കുന്നത്.

കൂടുതല്‍ അറിവുണ്ടായിരിക്കുകയും കുറച്ച് അനുസരിക്കുകയും ചെയ്യുന്നവരില്‍ നിന്നായിരിക്കും കൂടുതല്‍ ദുര്‍ഗന്ധം ഉണ്ടാവുക.


ഒരപരിചിത വ്യക്തിയുമായി നമുക്ക് യാതൊരിടപാടും നടത്തേണ്ടതായിട്ടില്ലാതിരിക്കെ അവന്‍റെ വിശ്വസ്തതയെ സംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും കല്‍പിക്കാതിരിക്കുക നമുക്ക് സാധ്യമായേക്കും. എന്നാല്‍, അതേ വ്യക്തിയുമായി നമുക്കിടപെടേണ്ടി വരുമ്പോള്‍ , വിശ്വാസ്യനെന്നോ വിശ്വാസ്യനല്ലെന്നോ ധരിച്ച് അവനുമായി ഇടപെടുവാന്‍ നാം നിര്‍ബന്ധിതരാകുന്നു. വിശ്വസ്തനെന്നോ അല്ലെന്നോ തെളിയാതിരിക്കുന്ന കാലത്തോളം  നമുക്കവനുമായി സംശയത്തോടുകൂടി ഇടപെടാമെന്നത് ശരി തന്നെ. പക്ഷേ, അവന്‍റെ വിശ്വസ്തതയില്‍ സംശയിച്ച് നാം നടത്തുന്ന ഇടപാട് ഫലത്തില്‍ വിശ്വസ്തതയെ നിഷേധിച്ച് നടത്തുന്ന ഇടപാടിന് തുല്യമായിരിക്കുമെന്ന് വ്യക്തമാണ്. അതിനാല്‍, നിഷേധത്തിനും സമ്മ തത്തിനുമിടക്കുള്ള സംശയാവസ്ഥ ഹൃദയത്തില്‍ മാത്രമേ നിലനില്‍ക്കു കയുള്ളൂ. കര്‍മനയം സംശയത്തില്‍ കെട്ടിപ്പടുക്കുക ഒരു വിധത്തിലും സാധ്യമല്ല. അതിനു സമ്മതമോ നിഷേധമോ രണ്ടിലൊന്ന് ഏതു നിലക്കും അനിവാര്യമാണ്.

ജീവിതപ്രശ്നമെന്നത് കേവലം ദാര്‍ശനിക പ്രശ്നമല്ല. നമ്മുടെ കര്‍മജീവിതവുമായി അതിന് അഭേദ്യബന്ധമുണ്ട്.

ഐഹികജീവിതം മാത്രമാണ് ജീവിതമെന്നും ഇതിനപ്പുറം മറ്റൊരു ജീവിതം ഇല്ലെന്നുമാണ്  ഒരു വ്യക്തി വിശ്വസിക്കുന്നതെങ്കില്‍ ആ വ്യക്തിയുടെ  ധാര്‍മികനയം ഒരു വിധത്തിലായിരിക്കും. മറിച്ച്, ഐഹിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്നും, ഐഹികജീവിതത്തിലെ സകല പ്രവര്‍ത്തനങ്ങളെക്കുറിച്ചും എനിക്കവിടെ ബോധ്യപ്പെടെണ്ടതുണ്ടെന്നും അവിടത്തെ നല്ലതോ തിയ്യതോ ആയ പരിണാമം ഇവിടത്തെ കര്‍മങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നുവെന്നുമാണ്  വിശ്വസിക്കുന്നതെങ്കില്‍ ഈ വ്യക്തിയുടെ ധാര്‍മിക നയം ആദ്യത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു വിധത്തിലായിരിക്കും.

മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ആദര്‍ശം നമ്മുടെ സദാചാര ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. മരണാനന്തര ജീവിതത്തിന്‍റെ നിഷേധമോ സമ്മതമോ ആണ്, കര്‍മരംഗത്ത് നമ്മുടെ ഓരോ കാല്‍വെപ്പിന്‍റെയും ഭാഗധേയം നിര്‍ണയിക്കുന്നത്.

ഇഹലോകജീ വിതത്തെ ആദ്യവും അന്ത്യവുമായി കണക്കാക്കി നാം പ്രവര്‍ത്തനരംഗങ്ങളിലിറങ്ങുന്പോള്‍ നമ്മുടെ കാലടികള്‍ ഒരു ഭാഗത്തേക്ക് ചലിച്ചുതു ടങ്ങും. മരണാനന്തര ജീവിതത്തെയും അവിടത്തെ അന്ത്യഫലത്തയും വീക്ഷിച്ചു പ്രവര്‍ത്തനമാരംഭിക്കുന്പോള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാഗത്തേക്കായിരിക്കും നമ്മുടെ കാലടികള്‍ നീങ്ങിത്തുടങ്ങുക.

മരണാനന്തര ജീവിതപ്രശ്നം കേവലം ചിന്താപരമോ തത്ത്വശാസ്ത്ര പരമോ ആയ ഒന്നല്ല, കര്‍മജീവിതത്തിന്‍റെ പ്രശ്നമാണ്.

ജീവിതത്തില്‍ സംശയത്തോടുകൂടി നാം കൈക്കൊള്ളുന്ന നയം നിഷേധത്തോടൊപ്പം കൈക്കൊള്ളുന്ന നയത്തിനു തുല്യമായിരിക്കും.

മരണാനന്തരം വല്ല ജീവിതവുമുണ്ടോ ഇല്ലേ എന്ന് നിര്‍ണയിക്കുവാന്‍ ഏതു നിലക്കും ഓരോ വ്യക്തികളും നിര്‍ബന്ധിതരാണ്. ഇക്കാര്യ ത്തില്‍ സാഹചര്യങ്ങള്‍  നമ്മെ സഹായിക്കുന്നില്ലെങ്കില്‍ നമുക്ക് ഖുര്‍ആനിലൂടെ ബുദ്ധിപരമായ തെളിവുകളുടെ സഹായം തേടേണ്ടിയിരിക്കുന്നു.

ബുദ്ധിപരമായ തെളിവുശേഖരണത്തിന് നമ്മുടെ പക്കലുള്ള കോപ്പുകളെന്തൊക്കെയാണ്? നമ്മുടെ മുന്പിലിരിക്കുന്നതിലൊന്ന് മനുഷ്യന്‍ തന്നെ; മറ്റൊന്ന് ഈ പ്രാപഞ്ചിക വ്യവസ്ഥയും.

മനുഷ്യന് സര്‍വോപരി മറ്റൊരസ്തിത്വം കൂടിയുണ്ട്; അതിന് നാം ധാര്‍മികാസ്ഥിത്വമെന്ന് പറയുന്നു. മനുഷ്യനില്‍ നന്മ-തിന്മകളുടെ ബോധമുണ്ട്; നന്മ-തിന്മകള്‍ വിവേചിച്ചറിയാനുള്ള ശക്തിയുണ്ട്; നല്ലതും ചീത്തയും ചെയ്യുവാനുള്ള സ്വാതന്ത്ര്യവുമുണ്ട്. നന്മക്ക് നല്ലതും തിന്മക്ക് തിയ്യതുമായ ഫലം വെളിപ്പെടണമെന്ന് മനുഷ്യന്റെ  പ്രകൃതി ആവശ്യപ്പെടുന്നു.

നീതി, അനീതി; സത്യം, അസത്യം; ദയ, നിര്‍ദയത്വം; കൃതജ്ഞത, കൃതഘ്ന ത; ഔദാര്യം, ലുബ്ധ്; വിശ്വസ്തത, വഞ്ചന തുടങ്ങിയ വിവിധ ഗുണങ്ങളെ അവന്‍ വേര്‍തിരിച്ചു മനസ്സിലാക്കുന്നു. പ്രസ്തുത ഗുണങ്ങള്‍ അവന്‍റെ കര്‍മ ജീവിതത്തില്‍ കാണപ്പെടുന്നു. ഇതെല്ലാം കേവലം ഭാവനാവസ്തുക്കളല്ല.

നല്ല ഗുണങ്ങള്‍ അവന്‍റെ കര്‍മ ജീവിതത്തില്‍ കാണപ്പെടുകയും ഇവയുടെ പ്രത്യാഘാതങ്ങള്‍, മനുഷ്യനാഗരികതയില്‍ പ്രതിഫലിക്കണമെന്നും മനുഷ്യപ്രകൃതി ശക്തിപൂര്‍വ്വം ആവശ്യ പ്പെടുന്നു, മനുഷ്യപ്രവര്‍ത്തനങ്ങളുടെ പ്രാകൃതികഫല ങ്ങളെന്നപോലെ ധാര്‍മികഫലങ്ങളും പ്രത്യക്ഷീഭവിക്കണമെന്ന്.

ഖുര്‍ ആന്‍ നമ്മോട് പറയുന്നു: നിങ്ങ ളുടെ ബുദ്ധിയും നിങ്ങളുടെ പ്രകൃതിയും ഏതൊന്നാവശ്യപ്പെടുന്നുവോ അത് വാസ്തവത്തില്‍ സംഭവിക്കുകതന്നെ ചെയ്യും.

ജനങ്ങള്‍  ശരിയെന്നു അറിഞ്ഞ കാര്യങ്ങള്‍ അനുസരിച്ചില്ല എന്നത് കൊണ്ട് തന്നെ ഇവകള്‍ അറിയുന്നുമില്ല .

No comments:

Post a Comment