Saturday, 20 October 2012

കൂട്ടായ്മയുടെ വിജയം.



വിശ്വാസികളുടെ നേതാവ് ഖുര്‍ആന്‍ ആകട്ടെ .

ഏതൊരു കൂട്ടായ്മയുടെയും ഗതി നിര്‍ണ്ണിയിക്കുന്നതും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതും ആരാണ്? സംശയമില്ല, നേതൃത്വം. യോഗ്യതയുള്ളൊരു നേതൃത്വത്തിന്റെ പിന്നില്‍ അനുയായികള്‍ അണിനിരക്കുമ്പോഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്.

പൊതുജനം ,  എല്ലാവര്‍ക്കും ദിശാബോധമുണ്ടായിക്കൊള്ളണമെന്നില്ല. മുന്നില്‍ നില്‍ക്കുന്നവര്‍ യോഗ്യരാണെന്നു കാണുമ്പോള്‍ ദിശനിര്‍ണ്ണയം പൊതുജനം അവരെ ഏല്‍പിക്കുകയാണ്.

യോഗ്യരായ നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരു കൂട്ടായ്മ വിജയിക്കുന്നതിനെ ആസ്പദിച്ചാണ് ആ കൂട്ടായ്മയുടെ വിജയം നിലകൊള്ളുന്നത്.

നേതൃഗുണം വെറും പ്രകൃതിയും ജന്മലഭ്യവുമല്ല. ആര്‍ജ്ജിക്കേണ്ടതു കൂടിയാണ്.

നേതൃത്തിനുണ്ടാവേണ്ട ഏറ്റവും വലിയ യോഗ്യത വിഷ്വന്‍ ആണ്.

അനുയായികളുടെ കഴിവിനെ എപ്പോഴും സംശയിക്കുന്ന നേതാവിന്റെ സംഘടനയില്‍ പുതിയ നേതാക്കളുണ്ടാവില്ല.


ഏകപക്ഷീയമായ കല്‍പനകള്‍ കൊടുക്കുകയല്ല, അനുയായിയെ കേള്‍ക്കുകയും അവനോടൊന്നിച്ച് തീരുമാനിക്കുകയും, തീരുമാനം നേതാവും നീതനും ഒരുമിച്ചു നടപ്പില്‍വരുത്തുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ പ്രവര്‍ത്തനരീതി.

അച്ചടക്കവും അനുസരണവും അനുയായിയെ പഠിപ്പിക്കണം. പക്ഷെ, അച്ചടക്കത്തിന്റെയും അനുസരണയുടെയും പേരില്‍ ചിന്താ സ്വാതന്ത്യ്രം നിഷേധിക്കാവതല്ല.

സ്വാതന്ത്യ്രമില്ലാത്തവന് സംഭാവനകളര്‍പ്പിക്കാനാവില്ല. സ്വാതതന്ത്യ്രമില്ലെന്ന് തോന്നിയാല്‍ ബുദ്ധിയുള്ള അനുയായി ഉള്‍വലിയും.


വിഡ്ഢിയായ അനുയായി, നേതാവിന് തലയാട്ടിക്കൊണ്ടിരിക്കും.

അനുയായികളുടെ തലയാട്ടലിനെ അച്ചടക്കമായി അനുഭവിച്ച് സായൂജ്യമടയുന്ന നേതാവ് സംഘടനയെ നശിപ്പിക്കും.

ഏകശിലാ ചിന്തയല്ല, ചിന്താവൈവിധ്യങ്ങളെ മാറ്റുരച്ച് രൂപപ്പെട്ടുവരുന്ന കടഞ്ഞെടുത്ത ചിന്തയാണ് അത്യാവശ്യം.

നേതാക്കളെക്കുറിച്ച് പരദൂഷണം പറയുന്ന അനുയായികളല്ല, അവരുടെ മുഖത്തുനോക്കി നിരൂപണം നടത്തുന്ന അനുയായികളാണ് നല്ല നേതാക്കളെ സൃഷ്ടിക്കുന്നത്.

അനുയായികളോട് ഏറ്റവുമധികം കൂടിയാലോചിച്ചിരുന്ന നായകനായിരുന്നൂ നബി(സ)


താങ്കള്‍ -നേതാവ് -കാര്യങ്ങള്‍ അവരുമായി -അനുയായികള്‍ –കൂടിയാലോചിക്കുക. (ഖുര്‍ആന്‍)

കൂടിയാലോചന ഒരലങ്കാരമല്ല, അനിവാര്യതയാണ്.

സംഘടന, ലക്ഷ്യമല്ല മാര്‍ഗ്ഗം മാത്രമാണ്. ഇസ്ലാം എന്ന ലക്ഷ്യത്തെ നിര്‍വ്വഹിക്കാനുള്ള മാര്‍ഗ്ഗം. അതൊരിക്കലും ഒരു വിഗ്രഹമായിക്കൂടാ.

No comments:

Post a Comment