Monday, 1 October 2012

കപട വിശ്വാസികള്ക്ക് ഇരട്ടത്താപ്പുണ്ട്.



എല്ലാ കപട വിശ്വാസികളും  തങ്ങളുടെ ദൈവ സങ്കല്‍പ്പങ്ങളാണ് ശരി എന്ന മിഥ്യാ ധാരണ വെച്ച് പുലര്‍ത്തുന്നു. അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു.  അവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഒരിക്കലും അവര്‍ക്ക് കണ്ടെത്താന്‍ ആവുന്നില്ല. എന്നാല്‍ ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തലുകളെ തങ്ങളുടെ വിശ്വാസങ്ങളെ വിശ്വാസ യോഗ്യമാക്കാന്‍ വേണ്ടി അവര്‍ വളച്ചോടിക്കുന്നു. കപട വിശ്വാസികള്‍ക്ക് ഒരു ഇരട്ടത്താപ്പുണ്ട്. എന്നെ സൃഷ്ട്ടിച്ച ദൈവം ഞാന്‍ ആരാധനാലയത്തില്‍ പോകാതെ, അവനെ ആരാധിക്കാതെയിരുന്നാല്‍ അവന്‍ എന്നോടു കോപിക്കുമോ എന്ന് ചോദിച്ചാല്‍ അവര്‍ മറുപടി പറയും ” കോപിക്കും”
എന്നെ നിസ്വാര്‍ഥം സ്നേഹിക്കുന്ന എന്‍റെ സൃഷ്ടാവ് എന്നോടു എന്തിനാണ് കോപിക്കുന്നത് എന്ന് ചോദിച്ചാല്‍ അവര്‍ പറയും ” കോപിക്കില്ല”
എന്തുകാര്യങ്ങളിലും അവര്‍ക്ക് ഈ നയമാണ്. ദുഷ്ടനായ ഒരാള്‍ മരിച്ചാല്‍ അവര്‍ പറയും ” അവനെ ദൈവം ശിക്ഷിച്ചു”
അതേസമയം നല്ലവനായ ഒരാള്‍ മരിച്ചാല്‍ ” അയാളെ ദൈവം തന്‍റെ അടുക്കലേയ്ക്ക് ( സ്വര്‍ഗ്ഗത്തിലേയ്ക്ക്) നേരത്തേ വിളിച്ചു”
ഇവിടെ മരണം എന്ന ശാശ്വത സത്യത്തെ മരണാനതര ജീവിതം എന്ന മിഥ്യ കൊണ്ട് രണ്ടായി താരം തിരിക്കുകയാണ് അവര്‍. ദൈവം തന്നെ സ്നേഹിക്കുന്നവരെ തന്‍റെ അടുത്തേയ്ക്ക് വേഗം വിളിക്കുവാനും അവര്‍ക്ക് ശിക്ഷ വിധിക്കാനുമായി മരണത്തെ എന്തിന് ഉപയോഗിക്കണം. അങ്ങിനെയെങ്കില്‍ ജനനത്തോടെ മരിക്കുന്ന എത്ര പിഞ്ചു കുഞ്ഞുങ്ങളുണ്ട്. ഈ ഭൂമിയില്‍ ഒരു തെറ്റും ചെയ്യാത്തവര്‍. അവരുടെ ജീവന്‍ എടുത്തു തന്‍റെ അടുത്തേയ്ക്ക് തിരിച്ചു വിളിക്കുന്നതിനായിരുന്നു എങ്കില്‍ എന്തിനായിരുന്നു അവന്‍റെ വരവും കാത്തിരുന്ന അവന്‍റെ മാതാപിതാക്കളെ,ആ കുടുംബാംഗങ്ങളെ  വേദനിപ്പിക്കുന്നതിന് വേണ്ടി അവനെ ഈ ഭൂമിയിലെയ്ക്കയച്ചത്. ചിലര്‍ പറയും ഇതൊക്കെ അവരുടെ ” വിധി”ചിലര്‍പ്പറയും ” ഇതൊക്കെ ദൈവത്തിന്‍റെ പരീക്ഷണങ്ങള്‍”
കപട വിശ്വാസികളോട് നിങ്ങള്‍ ഇതെപ്പറ്റി ചോദിച്ചാല്‍ ” അത് അങ്ങിനെയാണ്” എന്ന രൂപത്തിലുള്ള ഉത്തരങ്ങള്‍ നല്കി അവര്‍ നമ്മുടെ വായടപ്പിച്ചു കളയും.

No comments:

Post a Comment