'ഒരു വ്യക്തിയെ ആര്‍ ഭരിക്കണം അല്ലെങ്കില്‍
ഒരു വ്യക്തി ആരാല്‍ ഭരിക്കപ്പെടണം, ഒരു വ്യക്തി ഭരിക്കുകയും ഭരിക്കപ്പെടുകയും
ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഖുര്‍ആനും വ്യക്തിയും
എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അല്ലാഹുവിലുള്ള
വിശ്വാസമല്ലാതെ മറ്റൊന്നും ഒരു സത്യവിശ്വാസിയെ ഭരിച്ചുകൂടാ. സത്യവിശ്വാസിയുടെ ജീവിതത്തിലെ
ചെറുതും വലുതുമായ സകലവശങ്ങളേയും നിമിഷങ്ങളേയും - അല്ലാഹുവിലുള്ള വിശ്വാസം, അല്ലാഹുവിലുള്ള
വിധേയത്വം -ഭരിക്കണം. അതല്ലാത്ത യാതൊരു ചേതോവികാരവും അവനെ ഭരിച്ചുകൂടാ. അതില്‍ സംശയിക്കുന്ന
ഒരാള്‍ക്കും ഇസ്‌ലാമില്‍ സ്ഥാനവുമില്ല.
സാധാരണ രീതിയില്‍ 'രാഷ്ട്രം' എന്ന വാക്കുകൊണ്ട്
എന്താണ് ഉദ്ദേശിക്കപ്പെടുന്നത്? ചിലപ്പോള്‍ ഭൂമിശാസ്‌ത്രപരമായ ഒരതിര്‍ത്തിക്കുള്ളില്‍
ഒതുങ്ങി നില്‍ക്കുന്ന ഒരു ഭൂപ്രദേശം ആയിരിക്കാം. അല്ലെങ്കില്‍ വര്‍ഗ്ഗപരമായ അടിസ്ഥാനത്തില്‍
ഉള്ള ഒരു ജനവിഭാഗമായിരിക്കാം. 'രാഷ്ട്രം' എന്ന വാക്ക് ഏതര്‍ത്ഥത്തിലാണു ഉപയോഗിക്കപ്പെടുന്നതു
എന്നതിനെ സംബന്ധിച്ചിരിക്കുന്നു രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥം.
രാജാവ് ഭരിക്കുന്ന നാട്ടിലാണെങ്കില്‍
അവിടെ രാഷ്ട്രീയം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്ന ആശയം ഒരു പ്രസിഡന്റോ പ്രധാനമന്ത്രിയോ
ഭരിക്കുന്ന നാട്ടിലെ രാഷ്ട്രീയം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ നിന്നും
വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെ ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ ഇന്ന പ്രകാരമേ പ്രവര്‍ത്തിക്കാവൂ
എന്നു ശഠിക്കുന്ന ഒരു ഭരണാധികാരിയുടെ നാട്ടിലെ രാഷ്ട്രീയവുംവളരെ വിഭിന്നമായിരിക്കും.
ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ ഇന്ന പ്രകാരമേ
പ്രവര്‍ത്തിക്കാവൂ എന്നു ശഠിക്കുന്ന ഒരു ഭരണാധികാരിയുടെ നാട്ടിലെ രാഷ്ട്രീയ നിലപാട് ഒരു മനുഷ്യന്‍ കല്യാണം
കഴിക്കുന്നതും, കച്ചവടം ചെയ്യുന്നതും, പ്രസംഗിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം
അവരുടെ ദൃഷ്ടിയില്‍ രാഷ്ട്രീയമായിരിക്കും. അതൊക്കെ തന്റെ ഇഷ്ടത്തിനൊത്തേ നടക്കാവൂ എന്ന്
അവര്‍ ശാഠ്യം പിടിച്ചുവെന്ന് വന്നേക്കാം.
ജീവിതത്തില്‍ ഇന്ന പ്രകാരമേ പ്രവര്‍ത്തിക്കാവൂ
എന്ന് വാശിയില്ലാ ത്ത രാഷ്ട്രീയക്കാര്‍ക്ക് സര്കാരിനു കിട്ടേണ്ട വരുമാനം കിട്ടണം, ലഭിക്കേണ്ട അംഗീകാരം ലഭിക്കണം,
ജനങ്ങള്‍ അവരുടെ ജീവിതം എപ്രകാരം നയിച്ചാലും തരക്കേടില്ല എന്നു ചിന്തിക്കുന്ന നാട്ടിലെ
രാഷ്ട്രീയവും ഒരു സമ്പൂര്‍ണ്ണ ജനാധിപത്യമാണെങ്കില്‍, ഇന്നത്തെ ഗവര്‍മെന്റ് ഭരണകൂടം. ( പാശാത്യ മോടല്‍) ആ
നാട്ടിലെ ഒരു പൗരന്‍ ജീവിതത്തിന്റെ ഏതൊക്കെ രംഗങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍
ചെയ്താലും ഭരണകൂടത്തിനു പറയത്തക്ക വിരോധമൊന്നുമില്ല, ആ ഭരണകൂടത്തോട് അതിന്റെ വിദേശനയത്തിലും,
ആഭ്യന്തര നയത്തിലും ഏറെക്കുറെ യോജിച്ചാല്‍ മതി. ഉദാഹരണമായി ഒരാള്‍ വിവാഹം ചെയ്ത് മാന്യമായി
കുടുംബജീവിതം നയിച്ചാലും, വ്യഭിചരിച്ചാലും, പുരുഷനും പുരുഷനും തമ്മില്‍ വിവാഹം ചെയ്താലും,
ഭാര്യമാരെ പരസ്പരം കൈമാറുന്ന സമൂഹം സൃഷ്ടിച്ചു അതിനുള്ളില്‍ ജീവിച്ചാലും, ഹരേകൃഷ്ണ
പ്രസ്ഥാനക്കാരനോ, പ്രൊട്ടെസ്റ്റന്റോ, കത്തോലിക്കനോ , മുസ്ലിമാനോ ആയി ജീവിച്ചാലും, മറ്റേതുതരം ചിന്താധാരകള്‍ക്ക് പിന്നിലൂടെ
സഞ്ചരിച്ചാലും ഭരണകൂടം അതില്‍ ഇടപെടില്ല. എന്നാല്‍
അവിടത്തെ നികുതി സമ്പ്രദായം, ആഭ്യന്തരരംഗം, വിദേശരംഗം പോലുള്ള മേഖലകളില്‍ സര്‍ക്കാരിന്റെ
നയത്തിനെതിരായി നാട്ടുകാര്‍ നില്‍ക്കാന്‍ പാടില്ലെന്നേ ഭരണകൂടത്തിനു നിര്‍ബന്ധമുള്ളൂ.
മറ്റുകാര്യങ്ങളിലൊക്കെ ജനങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണവിടെ.
അവിടത്തെ രാഷ്ട്രീയ കാഴ്ച്ചപ്പാട് അതല്ലാത്തിടങ്ങളിലേക്കാള്‍ വ്യത്യസ്തമായിരിക്കും.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം
അവന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്തായിരിക്കണം എന്നത് ഭരിക്കുന്ന രാഷ്ട്രത്തിനു അല്ലെങ്കില്‍
ആ രാഷ്ട്രത്തിന്റെ കാഴ്ചപ്പാടിലെ രാഷ്ട്രീയത്തിനു ഈ സത്യവിശ്വാസിയുടെ ജീവിതത്തില്‍
എന്തൊക്കെ സ്വാധീനം ഉണ്ടായിരിക്കണമെന്ന് ആ രാഷ്ട്രവും രാഷ്ട്രീയവും ആഗ്രഹിക്കുന്നുണ്ടോ,
അതിന്റെ അടിസ്ഥാനത്തിലായിരിക്കും.
No comments:
Post a Comment