ഇന്ന് ലോകം ആധുനീക കാലഘട്ടത്തില്‍ എത്തിനില്‍കുമ്പോള്‍ ആധുനീക ജനസമൂഹത്തില്‍
ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും
മനുഷ്യര്‍ തന്നെ ചമച്ചുണ്ടാക്കിയ ചില കേവല മാത്രമായ മതാചാര മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട
ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് ഒരുവന്‍ കരുത്ത് നേടെണ്ടാതാണ് . തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മനുഷ്യ
നിര്‍മിത മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ
കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലേക്ക് തന്റെതായ ഒരു കാഴ്ച വേണം. വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ
അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക് ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ
ഹൃദയവും വേണം. അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.
അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും
ആയ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാകുന്നതിനുള്ള മാര്‍ഗ്ഗ ദര്‍ശനമാണ്
ഖുര്‍ആന്‍.
ഒരുവന്റെ
വിശ്വാസ പ്രമാണത്തെ സംബന്ധിച്ചിടത്തോളം ഉറച്ച ബോധ്യം ഉണ്ടാകേണ്ടതാണ് സ്വന്തം ആധര്ഷത്തില്‍ ഉറച്ചുനില്‍ക്കുന്ന
വ്യക്തിയെ മറ്റുള്ളവര്‍ അഹംഭാവമുള്ളവനായി കാണാറുണ്ട്,
എന്നാല്‍ അത് വ്യക്തിഗതം ആയ ഒന്നല്ല .. നമ്മുടെ
വിശ്വാസ പ്രമാണത്തെ കുറിച്ചുള്ള ന്യായമായ അഭിമാനം മാത്രം ആണത്, അല്ലാതെ അത് അഹങ്കാരം
ആകുന്നില്ല.
അര്‍ഹത ഇല്ലാത്ത തന്നെ പറ്റി
, അമിതമായ നിലയില്‍ സ്വയം അഭിമാനം
കൊള്ളുന്ന ദുരഭിമാനം ആണ് അഹങ്കാരം.
ഒരു ധൃഡവിശ്വാസിക്ക്
വിമര്‍ശനവും സ്വതന്ത്രമായ ചിന്താഗതിയും ഒഴിച്ചുകൂടാനാവാത്ത
രണ്ടു ഗുണങ്ങളാണ്.
ഒരാള്‍ മഹാനായതുകൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ല. അദ്ദേഹം പറയുന്നതെന്തും
_അത് രാഷ്ട്രീയത്തെ കുറിച്ചോ , സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ, മതത്തെ കുറിച്ചോ, ധാര്‍മിക
കാര്യങ്ങളെ കുറിച്ചോ ഉള്ളതായാലും, അദ്ദേഹം പറയുന്നതെന്തും_ ശരിയാണ്. നിങ്ങള്‍ക്ക് ബോധ്യപെട്ടാലും
ഇല്ലെങ്കിലും " അങ്ങ് പറയുന്നത് ശരിയാണ് " എന്ന് പറയണം. ഇത്തരത്തിലുള്ള മനോഭാവം
പുരോഗതിയിലേക്ക് നയിക്കില്ല. നേരെ മറിച്ചു അത് പ്രത്യക്ഷത്തില്‍ തന്നെ പിന്തിരിപ്പന്‍
മനോഭാവം ആണ്.
ഒരാള്‍ക്ക് യുക്തിസഹമായി
ചിന്തിക്കാനുള്ള കഴിവ് കുറെയെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ തനിക്ക് ചുറ്റുമുള്ള പരിതസ്ഥിതിയെ
കുറിച്ച് യുക്തിയുക്തമായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കും.
ഈ പ്രപഞ്ചം എന്തെന്നും എന്തുകൊണ്ടെന്നും
ഒക്കെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാനും ഉത്തരം തേടാനുമുള്ള ഒഴിവുസമയം വേണ്ടെത്ര
ഉണ്ടായിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലതിരുന്നത് കാരണം, അവരവരുടെ
വഴിക്ക് ഉത്തരങ്ങള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് അടിസ്ഥാന ജീവിത തത്വങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നത്,
ഓരോരുത്തരും തങ്ങളുടെതാണ്
ഏറ്റവും ശരിയായ വിശ്വാസം എന്ന് ശഠിക്കുന്നു. ഇവിടെയാണ് നമ്മുടെ ദൌര്‍ഭാഗ്യം.
ജ്ഞാനികളുടെയും ചിന്തകരുടെയും
അനുഭവങ്ങളെയും ആശയ പ്രകാശനങ്ങളെയും ഭാവിയില്‍ നമുക്ക് അജ്ഞതക്കെതിരായി നടത്തേണ്ട സമരങ്ങള്‍ക്ക്
വേണ്ട ഒരു അടിസ്ഥാനമായി ഉപയോഗിക്കുകയും, നിഗൂഡമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍
ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, ഉദാസീനരാനെന്നു തെളിയിക്കപെട്ടു കഴിഞ്ഞ നമ്മള്‍
വിശ്വാസത്തെ ചൊല്ലി മുറവിളി കൂട്ടുകയാണ് ചെയ്യുന്നത്. അങ്ങനെ ഇവരെല്ലാം തന്നെ മനുഷ്യ
സമൂഹത്തിന്റെ പുരോഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന കുറ്റമാണ് ചെയ്യുന്നത്.
No comments:
Post a Comment