Sunday 28 October 2012

ഇബ്റാഹീം നബി.



ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന പാശ്ചാത്യസാമ്രാജ്യശക്തികള്‍ നാടുകളെ അധീനപ്പെടുത്തി ദീര്‍ഘകാലം അവരുടെ ആസുത്രിതവും നിരന്തരവുമായ ശ്രമഫലമായി സമൂഹത്തിന്റെ തൌഹീദുസങ്കല്‍പത്തിന് സാരമായ ക്ഷതം പറ്റി. ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന സമഗ്രവീക്ഷണം നഷ്ടമായി.

ഖുര്‍ആന്‍ സമ്പൂര്‍ണവിപ്ളവത്തിന്റെ ആദര്‍ശസ്രോതസ്സെന്ന സ്ഥിതി വിസ്മൃതമായി. പുതിയ ലോകം പണിയുന്ന വിപ്ളവവാക്യമെന്ന ബോധം ചോര്‍ന്നുപോയി. അത് ആരാധനാമേഖലയില്‍ പരിമിതമാക്കപ്പെട്ടു.

സാമൂഹികരംഗത്ത്  , വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് പ്രപഞ്ചനാഥനായ അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ് .  ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും ഖുര്‍ആനും  ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്.

സമ്പത്ത് ( ഭൂമി ) എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്.

സമ്പത്ത് അല്ലാഹുവിന്റേതാണ്. ( ഭൂമിയും അതിലുള്ള സര്‍വ്വ വസ്തുക്കളും ).അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനുമാണ്. സമ്പത്തിന്റെ ആര്‍ജവവും , ചെലവഴിക്കലും എപ്രകാരമെന്നു ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നുണ്ട് . ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്.
സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു.

ഇബ്റാഹീം നബിക്കും തന്റെ ജനതയുടെ ബഹുദൈവാരാധനയ്ക്കെതിരെ പൊരുതേണ്ടിവന്നു. "ഇവരെ ഇബ്റാഹീമിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?' 'അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.' അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്േടാ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്േടാ?' അവര്‍ മറുപടി പറഞ്ഞു: 'ഇല്ല, പ്രത്യുത, ഞങ്ങളുടെ പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.' അപ്പോള്‍ ഇബ്റാഹീം പറഞ്ഞു: 'നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്േടാ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്.  അക്കാലത്തുണ്ടായിരുന്ന ജനതയുടെ നിലപാടുകള്‍ തന്നെയ്യാണ് ആധുനീക യുഗത്തിലെ ജനങ്ങളും അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് , ഏതുപോലെ എന്നാല്‍ ജനങ്ങള്‍ അവരുടെ ആചാരങ്ങളെയും , അനുഷ്ടാനങ്ങളെയും , മന്ത്രങ്ങളെയും , സ്ത്രോത്രങ്ങളെയും , ദൃശ്യമോ അദൃശ്യമോ ആയ വിഗ്രഹങ്ങലാക്കി ആരാധിക്കുകയും , കേവലം നാണയത്തിന് വേണ്ടി ആരോഗ്യവും , ബുദ്ധിയും  സര്‍ഗശെഷിയും വ്യയം ചെയ്യുന്നു . കൂടാതെ ആധുനീക സമൂഹം യന്ത്രങ്ങള്‍ക്കു അടിമകളും അവയുടെ സുശ്രൂഷകരുമാണ് . ഇന്ധനവും വൈധ്യുധിയും ആഗോള ജനതയെ ഭയപ്പെടുത്തുന്ന രണ്ടു സ്വത്വങ്ങളാണ് , നാണയം ദാജ്ജാലായും , ഇന്ധനവും , വൈധ്യുധിയും , യുജൂജ് മഅജൂജയും പരിണമിക്കപ്പെട്ടു എന്ന വസ്തുത തൌഹീദ് നഷ്ടപെട്ട ഒരു ജനതയും അന്ഗീകരിക്കില്ല. അല്ലാഹുവിന്റെ  വിധിവിലക്കുകള്‍ തള്ളിക്കളഞ്ഞത് കൊണ്ടാണ് ഇന്ന് സര്‍ക്കാര്‍ , സര്‍ക്കാരിതര നിയമങ്ങള്‍ അനുസരിക്കെണ്ടാവരായി തീര്‍ന്നത് .

No comments:

Post a Comment