Wednesday 24 October 2012

സൂക്ഷ്മത പാലിക്കുക.



ഒന്നും പഠിക്കാതെയും ഉന്നതമായ മൂല്യങ്ങള്‍ പുലര്‍ത്താതെയും സാമൂഹിക മര്യാദകള്‍ വേണ്ട വിധം പാലിക്കാതെയും മറ്റുള്ളവരേക്കാള്‍ ഓന്നത്യത്തിലെത്താനുള്ള എളുപ്പവഴിയാണ് ഇതെന്ന് വിശ്വാസികളാണെങ്കില്‍ നിങ്ങളാണുന്നതര്‍” എന്ന ഖുര്‍ആന്‍ വാക്യം തെറ്റായി പലരും ധരിച്ചതിനാല്‍ തങ്ങള്‍ വിശ്വാസികളായാല്‍ മതി, സമൂഹത്തിലുള്ള മുഴുവനാളുകളേക്കാളും ഉന്നതര്‍ തങ്ങളായി എന്ന മൂഡവിശ്വാസത്തിലാണ് ഈ വിഭാഗം.

വിശ്വാസികളാവുമ്പോള്‍ എല്ലാ കാര്യത്തിലും ഉന്നതരാവണം എന്ന ഒരു സന്ദേശം ഖുര്‍ആനിലുള്ളത് ആര്‍ക്കും വായിച്ചെടുക്കാനാവുന്നില്ല. എല്ലാ കാര്യങ്ങളും പൂര്‍ണതയോടെ ചെയ്യുന്നവര്‍, ഏതൊരു കാര്യവും കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യുന്നവര്‍, ജീവിതം തന്നെ സമ്പൂര്‍ണ മാതൃകയാക്കുന്നവര്‍, പരുഷവും വിരസവുമായ കാലഘട്ടത്തിന്റെ കൃത്രിമമായ കാപട്യങ്ങള്‍ക്കതീതരായി, നടപ്പിലും ഇരിപ്പിലും വാക്കിലും പ്രവൃത്തിയിലും ഹാവഭാവങ്ങളിലുമെല്ലാം പൂര്‍ണത പ്രതിഫലിപ്പിക്കുന്ന മനുഷ്യരാവണം വിശ്വാസികള്‍. അതായത് വിശ്വാസികള്‍ ഔന്നത്യം പുലര്‍ത്തുന്നവരാവണം.

വിശ്വാസി സമൂഹത്തില്‍ സമയനിഷ്ടയും സ്വഭാവപരമായ ഔന്നത്യവും വളര്‍ത്തിയെടുക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ ആവശ്യമാണ്‌. നിശ്ചിതസമയങ്ങളില്‍ ദിനേന ജീവിതത്തില്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ വളരെ പിന്നോട്ടാണെന്ന് കാണാം. സമയത്തിനു വളരെയേറെ വില കല്പിക്കുന്നുണ്ട് ഖുര്‍ആന്‍. ഇവിടെ ജീവിച്ചുതീര്‍ക്കുന്ന ഓരോ നിമിഷത്തെക്കുറിച്ചും ദൈവത്തോട് അന്ത്യനാളില്‍ കണക്ക് ബോധിപ്പിക്കേണ്ടവനാണ് മനുഷ്യന്‍. അതിനാല്‍ ദിനരാത്രങ്ങളിലെ ഒരു നിമിഷവും പാഴാക്കുന്നവനായിരിക്കില്ല വിശ്വാസി. കാലം എന്ന പേരില്‍ ഖുര്‍ആനില്‍ ഒരധ്യായം പോലുമുണ്ട്.

നീണ്ട താടി, തൊപ്പി, ഹാജി എന്ന പട്ടം, പള്ളിക്കമ്മിറ്റിയില്‍ ഭാരവാഹിത്തം തുടങ്ങി സമൂഹത്തില്‍ മതത്തിന്റെ ചിഹ്നങ്ങളായി കാണപ്പെടുന്നവയില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ഉള്ളവരില്‍ പലരും ജീവിതത്തില്‍ നമസ്കാരം, നോമ്പ് എന്നിവ മാത്രം ദൈവത്തിന്‌ കൊടുക്കുകയും അവയൊഴിച്ചുള്ള മേഘലകള്‍ സര്‍ക്കാരിനും ധേഹെച്ചകള്‍ക്കും തീരെഴുതുകയും ചെയ്തവരാണെന്ന് കാണുന്നു. കച്ചവടത്തിലെ മാന്യത, ജീവനക്കാര്‍ക്ക് വേതനം കൊടുക്കുമ്പോള്‍ ഒരു മുസ്ലിമില്‍നിന്നു പ്രതീക്ഷിക്കാവുന്ന സാഹോദര്യബോധം, അയല്പക്കബന്ധങ്ങളിലെ മാന്യത,ആളുകളുമായി ഇടപഴകുന്നതിലെ സുതാര്യത തുടങ്ങി പലതും അവര്‍ക്ക് മതത്തിന് പുറത്താണ്. ഇവര്‍ക്കാണ് മതം ഒരു മുഖംമൂടിയാകുന്നത്.

പാപം പൊറുക്കാന്‍ പിഴ കൊടുത്താല്‍ മതിയെന്ന സ്ഥിതി വന്നപ്പോള്‍ പള്ളി അധികാരികള്‍ പല ആധൂനീക  സംവിധാനങ്ങളും  സാധാരണക്കാര്‍ക്കിടയിലും വ്യാപിപ്പിക്കുകയും ഒരു വരുമാനമാര്‍ഗമാക്കുകയും ചെയ്തു.

ജീവിതശുദ്ധിയുടെ കാര്യത്തില്‍, കൈവരിച്ചതിലേറെ ഉണ്ടെന്ന് വിശ്വസിക്കുകയും നന്മ പകര്‍ത്തേണ്ട കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതിലേറെ ധ്യാനിക്കുകയും ചെയ്യുന്നതിലാണ് ഇവര്‍ക്ക് കൂടുതല്‍ താല്പര്യം.

കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ അത് ശരീരത്തിന്നേല്‍ക്കാതെ സൂക്ഷിച്ചു നടന്നു പോകാറില്ലേ, അങ്ങനെ തിന്മയുടെ വഴിയില്‍ പെടാതെ സൂക്ഷിച്ച്
നന്മയുടെ വഴിയിലൂടെ പോവുക എന്നര്‍ത്ഥം വരുന്ന തരത്തില്‍ തഖ്‌വയെ വിശദീകരിച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്ത് കാര്യം ചെയ്യുമ്പോഴും സൂക്ഷ്മത പാലിക്കുക എന്ന ഒരര്‍ത്ഥം ഇതില്‍ ഒളിഞ്ഞിരിക്കുന്നു.

മനുഷ്യനടക്കം പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും യാതൊരു കുറ്റവും കുറവുമില്ലാത്ത രീതിയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് പറഞ്ഞു തന്നത് എന്തിനാണ്? വിശ്വാസികള്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത്തരത്തില്‍ അതിസൂക്ഷ്മതയും കൃത്യതയും കാണിക്കാന്‍ തന്നെ.

വിശ്വാസി ഏത് കാര്യം ചെയ്യുമ്പോഴും ഉണ്ടാവും അഥവാ ഉണ്ടാവണം വൃത്തിയും വെടിപ്പും. കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇങ്ങനെ സൂക്ഷ്മത പാലിക്കല്‍ കൂടിയാണ് തഖ്‌വ. മുത്തഖി- സൂക്ഷ്മാലു – ആവുകയെന്നാല്‍ ബാഹ്യമായ രൂപങ്ങളാര്‍ജിക്കളല്ല. പ്രവര്‍ത്തനത്തിലും ജീവിതത്തിലുടനീളവും സൂക്ഷ്മതയും വെടിപ്പും വൃത്തിയും പാലിക്കലാണ്.

ഏറ്റവും നല്ല  ഗുണം ആര്‍ജിക്കുമ്പോള്‍ വിശ്വാസി ഉന്നതനാവും. “വിശ്വാസി ഉന്നതനാണ്” എന്ന ലേബല്‍ കൊണ്ട് ആര്‍ജിക്കാവുന്നതല്ല ഈ ഗുണം.

നിങ്ങള്‍ക്കറിവില്ലാത്ത കാര്യത്തിന്റെ പിന്നാലെ പോകരുത്. തീര്‍ച്ചയായും കണ്ണും കാതും ഹൃദയവും എല്ലാം ചോദിക്കപ്പെടും.

ഖുര്‍ആന്‍ മനുഷ്യനെ നല്ല സ്വഭാവം പഠിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഇന്നും ഇത് പലരും ശീലിക്കേണ്ടതായിട്ടാണിരിക്കുന്നത്.

No comments:

Post a Comment