ജീവിതം തന്നെ താളം തെറ്റിയത്
കൊണ്ടാണ് സാമ്പത്തിക ജീവിതവും താളം തെറ്റുന്നത്.
മുഴു ജീവിതത്തിന്റെ തന്നെയും
അലകും പിടിയും മാറ്റുകയും അങ്ങനെ ഖുര്‍ആന്റെ വിധിവിലക്കുകല്‍ക്കനുസരിച്ചു
സ്വന്തം മനസ്സിനെ മെച്ചപ്പെടു ത്തുകയും ചെയ്താലല്ലാതെ, ആധൂനീക ജന വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍
പൂര്‍ണമായ രീതിയില്‍ പരിഹരിക്കാനാവുകയില്ല.
മുഹമ്മദ് നബി ( സ ) ജീവിച്ചിരുന്ന
കാലത്തും ജനം വിധ്വംസകമായ ഒരു സമ്പദ്ഘടനയുടെ അടിയില്‍ പെട്ട് ഞെരിപിരി കൊള്ളുകയായിരുന്നു.
ആധൂനീക യുഗത്തില്‍ സാമ്പത്തിക
തിന്മകള്‍ പെരുകാന്‍ രണ്ട് കാരണമുണ്ട്. ഒന്ന്, ഭരണാധികാരികള്‍ തീര്‍ത്തും ഭൗതികതയിലൂന്നിയ
ഒരു നാഗരികതയുടെ വക്താക്കളായിരിക്കുന്നു.
രണ്ട്, മുതലാളിത്തം അടിസ്ഥാനമായി സുരക്ഷിതമാക്കുക എന്ന കാലത്താണ് ഭരണകൂടങ്ങള്‍ ഇന്ത്യ ഭരിക്കുന്നത്.
അവര്‍ക്ക് കൃത്യമായ ഒരു സാമ്രാജ്യത്വ അജണ്ടയും ഉണ്ടാക്കിയിട്ടുണ്ട് . സ്വന്തം സ്വാര്‍ത്ഥ
താല്‍പര്യങ്ങള്‍ക്ക് വേണ്ടി കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ തദ്ദേശീയരെ ചൂഷണം ചെയ്യുക
എന്നതായിരിക്കുന്നു നയം.
ഇന്ന് ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ച്
ഒരാള്‍ക്കും ഒരു പ്രവര്‍ത്തന പരിപാടിയില്ല. നമുക്ക് സ്വീകരിക്കാവുന്ന ജീവിതരീതിയേത്,
രാഷ്ട്രത്തിന്റെ നയപരിപാടികള്‍ എന്തൊക്കെ? ഇതിനെക്കുറിച്ചൊന്നും വ്യക്തമായ ഒരു ധാരണയുമില്ല.
സാക്ഷരതരായപ്പോള്‍ തിന്മകള്‍
കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. മുതലാളിത്തം, സാമ്രാജ്യത്വം, ഭൗതികത എന്നിവയില്‍
കെട്ടിയുണ്ടാക്കിയ എടുപ്പ് ഇപ്പോഴും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു. ഈ എടുപ്പിനെ
നീക്കാനല്ല, അതിനെ മോടിപിടിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
സാമ്രാജ്യത്വ അധികാര ഘടനയെ
അരക്കിട്ടുറപ്പിക്കാന്‍ പാശ്ചാത്യര്‍
നിര്‍മിച്ച നിയമങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ നില്‍ക്കുന്നു. അവരുടെ അതേ ഭരണനയങ്ങളും
സംവിധാനങ്ങളും അതേ വിദ്യാഭ്യാസനയവും ആധിപത്യം ചെലുത്തുന്നു.
ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായി
ബോധമുള്ള
ഒരു രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തെ
എങ്ങനെ നയിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മാര്‍ഗരേഖ ഉണ്ടാക്കുമായിരുന്നു.
വ്യക്തികളില്‍ മാറ്റം
യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ സാമൂഹിക നീതി അതിനോടൊപ്പം താനേ വന്നുകൊള്ളും.
മനുഷ്യ നിര്‍മ്മിത തത്വശാസ്ത്രങ്ങളെ അപ്പാടെ മാറ്റുക എന്നതാണ് നാം ചെയ്യേണ്ട യഥാര്‍ഥ ജോലി. അത് ചെയ്യാത്ത
പക്ഷം ആവലാതികള്‍ക്കും അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണമായ രീതിയില്‍ പരിഹാരം
കണ്ടെത്താന്‍ നമുക്ക് സാധിക്കുകയില്ല.
ഖുര്‍ആനിന്റെ ഉത്ഭോധനത്തിന്റെ അടിത്തറകളില്‍
പുതിയൊരു ബദല്‍ വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് അനീതികള്‍ക്കും
അസമത്വങ്ങള്‍ക്കും പൂര്‍ണമായ രീതിയില്‍ പരിഹാരം.
ജീവിതക്രമത്തിലേക്ക് ഒരു
സമ്പൂര്‍ണ മാറ്റം കൊണ്ടുവരിക എളുപ്പമല്ല. അത് സാധ്യമാകുന്നതിന് മുമ്പുള്ള ഘട്ടങ്ങളില്‍
നാം ചില
കാര്യങ്ങള്‍ ചെയ്യണം.
തീര്‍ത്തും ഭിന്നമാണ് ഓരോ
മനുഷ്യന്റെയും മാനസികാവസ്ഥ.
നവീന മുതലാളിത്തം ജനങ്ങളെ എണ്ണമറ്റ കുരുക്കുകളിട്ട്
ബന്ധിച്ചിരിക്കുന്നു.
മാറ്റത്തിന് കാരണമാകുന്ന
ഘടകങ്ങളെ കുറിച്ച് അറിവില്ലെങ്കില്‍ ക്രിയാത്മകമായി ഖുര്‍ആനിലെ നിര്‍ദ്ദേശങ്ങള്‍ നടത്താന്‍ സാധിക്കുകയില്ല.
ഇജ്തിഹാദ് ആവശ്യമായിരിക്കുന്നത്
മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിലാണ്.
ഖുര്‍ആന്‍ നമ്മോട് നിരീക്ഷിക്കാനും
പ്രതികരിക്കാനും ആഹ്വാനം ചെയ്യുന്നു. ദിവ്യബോധനവും യുക്തിയും കൈ കോര്‍ത്ത് നിര്‍വ്വഹിക്കപ്പെടേണ്ട
പ്രക്രിയയാണ് ഇജ്തിഹാദ്.
ശരീഅത്ത് എന്നാല്‍ ലി ഖൗമിന്‍
യഫ്ഖഹൂന്‍, അഥവാ മനസ്സിലാകുന്നവര്‍ക്ക് വേണ്ടി എന്നാണ്. മനസ്സിലാക്കുക എന്നാല്‍ കേവല
പദാര്‍ത്ഥത്തിലുള്ള മനസ്സിലാക്കല്‍ അല്ല. അതിന്റെ ഉള്ളിലടങ്ങിയിരിക്കുന്ന യുക്തിദീക്ഷയെ
സംബന്ധിച്ച വിശകലനങ്ങള്‍ നടത്തുകയും അത് പുറത്ത് കൊണ്ടുവരികയുമാണ്.
ഖുര്‍ആന്‍ ഒരു നിയമം നിര്‍ദ്ദേശിക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യത്തിലേക്കും
ദിശ കാണിക്കാറുണ്ട്. നമ്മുടെ ചിന്തയെയും മനനത്തെയും നാം എല്ലാ മേഖലകളിലും ആരോപിക്കേണ്ടിയിരിക്കുന്നു.
അതാണ് സര്‍ഗാത്മകത. ഇജ്തിഹാദ് സ്ഥൂലമായ മേഖലകളിലും സൂക്ഷ്മമായ മേഖലകളിലുമുണ്ട്.
നമുക്ക് നമ്മുടെ ബോധങ്ങളുടെ
സമൂലമായ പുതുക്കിപ്പണിയല്‍ ആവശ്യമാണ്. കാരണം ഒരു വശം മാത്രം വികസിപ്പിക്കുക എന്നത്
മനുഷ്യസമൂഹത്തിന് ഉപകാരപ്പെടില്ല. പുതിയ വൈജ്ഞാനിക വിപ്ലവത്തിന് സമഗ്രമായ ഗ്രാഹ്യതയും
വ്യക്തമായ അറിവും സ്ഥൈര്യവും ആവശ്യമാണ്. കാരണം എല്ലാ കാര്യങ്ങളും പരസ്പര ബന്ധിതമാണ്.
പ്രകൃതിയുടെ വായനയും ആത്മീയതയുടെ
വായനയും പരസ്പര ബന്ധിതമാക്കേണ്ടതുണ്ട്. ഖുര്‍ആനിക ജ്ഞാന സിദ്ധാന്തമനുസരിച്ച് തന്നെ
അവ പരസ്പര പൂരകങ്ങള്‍ ആണ്.
പ്രകൃതിയെയും വഹ്‌യിനെയും മാനുഷ്യകത്തിന്റെ ഹൃദയത്തെയും ബന്ധിപ്പിക്കാന്‍
ഖുര്‍ആന്‍ പഠനം കൊണ്ട്
കഴിയേണ്ടതുണ്ട്, കൃത്യമായ സന്തുലനം സാധ്യമാകേണ്ടതുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലെ മഹാന്മാരായ ഫുഖഹാക്കളെ പരിശോധിക്കുമ്പോള്‍
അവരൊക്കെയും തസവ്വുഫില്‍ ആഴത്തില്‍ വേരുള്ള ആളുകളായിരുന്നു എന്നു കാണാന്‍ സാധിക്കും.
ധാര്‍മ്മിക വിജ്ഞാനീയത്തെയും ആത്മീയ ഘടകങ്ങളെയും ഉള്‍കൊണ്ട ഒരു ഫഖീഹുകളായിരുന്നു പൂര്‍വസൂരികള്‍.
ജനങ്ങളുടെ നന്മയെ മുന്നില്‍ കാണുന്ന ധാര്‍മികബോധത്തില്‍ നിന്നാണ്
യഥാര്‍ഥ പണ്ഡിതന്മാര്‍ കര്‍മം നിര്‍വഹിച്ചത്. അവര്‍ പറയുകയുണ്ടായി, ഒരു രാജാവിന്റെ
ഇഷ്ടക്കാരുടെ എണ്ണത്തില്‍ പേര് പെടുന്നതോടു കൂടി ഒരു പണ്ഡിതന്റെ പേര് അല്ലാഹുവിന്റെ
ഇഷ്ടക്കാരില്‍ നിന്നും നീക്കം ചെയ്യപ്പെടും. അതായത് സ്വയം
ദുഷിപ്പിക്കപ്പെടാതിരിക്കാന്‍ അവര്‍ ജാഗ്രത്തായിരുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ
ഉള്‍ക്കൊണ്ടതിലും ധാര്‍മികതയിലും അല്ലാഹുവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും മാതൃകകളായിരുന്നു.
അവര്‍ ഏറ്റവും മികച്ച ഇസ്‌ലാമിക പാരമ്പര്യം ഇവിടെ അവതരിപ്പിക്കുകയായിരുന്നു.
No comments:
Post a Comment