Wednesday, 3 October 2012

നാണയം , സമ്പത്ത് , ആചാരങ്ങള് ,



ബഹുദൈവത്വം എല്ലാനിലക്കും നിരര്‍ഥകമാണ്. മനുഷ്യസങ്കല്‍പ്പങ്ങളാലല്ല, പ്രമാണങ്ങളുടെ പിന്തുണയോടെയാണ് ദൈവാസ്തിക്യം തെളിയിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്.

മറ്റൊരാള്‍ക്ക് ആശ്രയമാവുക എന്ന സ്വമദിയ്യത്തിലധിഷ്ഠിതമായ സവിശേഷതയാണ് അല്ലാഹുവിന്റെ വിശേഷണമാകുന്നത്. അതില്‍ കൂറുകാരെ  ആരോപിക്കുമ്പോള്‍- സക്കാത്ത് കൊടുത്ത പണം , മനുഷ്യര്‍ സമൂഹത്തില്‍ ആചരിക്കുന്ന ആചാരങ്ങള്‍ അതായത് നിസ്കാരം , നോമ്പ് , ഹജ്ജു , വിശ്വാസം നാവുകൊണ്ട് പറയല്‍, ദിക്ര് ഹല്ക്ക , സ്വലാത്ത് മജ്ലിസ് , എന്നീ പേരുകളില്‍  തുടങ്ങിയ ആചാരങ്ങള്‍ തുടങ്ങിയവയ്ക്ക് നാം നിശ്ചയിച്ച കൂലി കണക്കാക്കി അതിന്റെ ഫലമനുസരിച്ചാണ് എന്നെല്ലാമുള്ള ധാരണ അല്ലാഹുവിന്റെ സമദിയ്യത്തിനെ ന്യൂനീകരിക്കുന്നതാണ് , അത് തൌഹീദിന് വിരുദ്ധമാകുന്നു.

അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുകയെന്നാല്‍ സത്തയിലും വിശേഷണങ്ങളിലും അവന്‍ ഏകനാണെന്നും അവന് തു ല്യനോ സദൃശനോ ഇല്ലെന്നും വിശ്വസിക്കലാകുന്നു.

സൃഷ്ടിക്കുക, ഭരിക്കുക, ആരാധന അര്‍ഹിക്കുക തുടങ്ങിയ വിശേഷണങ്ങള്‍ അല്ലാഹുവിന്റെ  മാത്രം പ്രത്യേകതയാണ്. ഈ കാര്യങ്ങളത്രയും അല്ലാഹുവിന് അംഗീകരിച്ചുകൊടുക്കുന്നതാണ് തൌഹീദ്. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ സ്വമദിയ്യത്തിലധിഷ്ഠിതമാണ്. സ്വമദിയ്യത്തിലധിഷ്ഠിതമായ വിശേഷണങ്ങള്‍ തനതായ രൂപത്തില്‍ മറ്റൊരു ശക്തിയില്‍ ആരോപിക്കല്‍ തൌഹീദിന് വിരുദ്ധമാണ്.( നാണയം , സമ്പത്ത് , ആചാരങ്ങള്‍ , )

കാഫിറുകള്‍ . അതായത് ( അല്ലാഹുവിന്റെ സത്ത, -ദാത്ത്-  ഗുണങ്ങള്‍, -സ്വിഫാത്-  പ്രവര്‍ത്തികള്‍  -അഫ്ആല്‍- എന്നിവയില്‍ പങ്കുകാരെ ആരോപിക്കുക.)  അല്ലാഹുവിന്റെ വിശേഷണങ്ങള്‍ തനതായ അര്‍ഥത്തില്‍ അവരുടെ ആരാധ്യ വസ്തുക്കളിലും ആരോപിച്ചിരുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ഒന്നുപോലും തനതായ രൂപത്തില്‍ സൃഷ്ടിയില്‍ ആരോപിക്കാന്‍ പാടില്ല. അത് തൌഹീദിന് വിരുദ്ധമാണ്.

മനുഷ്യന്റെ രക്ഷാ ശിക്ഷകള്‍ തീരുമാനിക്കുന്നതില്‍ , അല്ലാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവര്‍ത്തിയോ ഗുണമോ മറ്റൊരാള്‍ക്കുണ്ടെന്നു ധരിക്കുകയോ , അല്ലങ്കില്‍ മറ്റു വസ്തിക്കളിലോ രൂപങ്ങളിലോ സങ്കല്‍പ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തില്‍ അപരനില്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ് ഠിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായരൂപത്തില്‍ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിര്‍ക്കു തന്നെയാണ്.

1 comment:

  1. പ്രാര്ത്ഥന

    പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
    കേൾക്കും,പ്രവർത്തനങ്ങളെല്ലാം കാണും
    പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
    ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

    പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
    പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
    പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന റിയും
    പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

    വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
    നിൻ വിധിയേ നടക്കൂവെന്നതു നിജം
    പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
    പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC

    ReplyDelete