Tuesday 23 October 2012

എന്തുകൊണ്ട് ഞാന്?



എണ്ണമറ്റ അദ്ഭുതരഹസ്യങ്ങള്‍ നിറഞ്ഞ ലോകത്തിലൂടെ അലഞ്ഞുതിരിയുന്ന നാം ആ പ്രയാണത്തിനിടയില്‍ വിസ്മയതീനനാവുക എന്ന് വച്ചാല്‍ നമ്മുടെ ജന്മോദ്ദേശ്യവും വിധിയും നിറവേറ്റുക എന്നാണര്‍ത്ഥം. ആരോരളാണോ വിസ്മയതീനനാവാത്തത്, അദ്ഭുത രഹസ്യങ്ങള്‍ കണ്ടു മനസിളകാത്തത് ആരാണോ, അയാളെ ചതുപ്പ് നിലത്തില്‍


സ്വന്തത്തെകുഴിച്ചുമൂടുകയാണ് വേണ്ടത്..... മൃതനാണയാള്‍..... ഒരു കാലത്തും അയാള്‍ ജീവിച്ചിക്കുന്നില്ല.




ഖുര്‍ആനില്‍ മൂസാ നബി ( അ )  മിന്റെ ഒരു സംഭവം  പറയുന്നുണ്ട് :- ഫറവോന്റെ കല്പന പാലിച്ചാണ് മാരണക്കാര്‍ മത്സര രംഗത്തെത്തിയത്. ചക്രവര്‍ത്തിയുടെ പ്രീതിയും പ്രതിഫലവും കൊട്ടാരത്തിലെ സമുന്നത സ്ഥാനവും പ്രതീക്ഷിച്ചാണ് അവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്‌. അതിനാല്‍ കൊട്ടാരത്തിലെത്തിയ മാരണക്കാര്‍ ഫറവോനോടു ചോദിച്ചു: “ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ?” ഫറവോന്‍ പറഞ്ഞു: “ഉറപ്പായും നിങ്ങളപ്പോള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.” അങ്ങനെ മൂസാനബിയും മാരണക്കാരും തമ്മില്‍ മത്സരം നടന്നു. അതില്‍ മൂസാനബി വിജയിച്ചു. മാരണക്കാര്‍ പരാജിതരായി. അതോടെ അവര്‍ക്ക് സത്യം ബോധ്യമായി. തങ്ങളുടേത് വെറും ജാലവിദ്യയാണ്. മൂസാനബിയുടെത് ദൈവിക ദൃഷ്ടാന്തവും. ആ നിമിഷാര്‍ധത്തില്‍ അവരുടെ മനസ്സ് മാറി. ഭൌതികാസക്തിയും അതിന്റെ താല്പര്യങ്ങളും അവിടെനിന്ന് പടിയിറങ്ങി. പകരം പ്രപഞ്ചനാഥനും അവന്റെ പ്രവാചകനും പരലോകവിജയവും സ്ഥാനം പിടിച്ചു. അതിനാലവര്‍ പ്രഖ്യാപിച്ചു: “ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും നാഥനില്‍.”  ഈ നിമിഷാര്‍ധത്തിലെ മാറ്റം അവരുടെ ജീവിതത്തെ അഗാധമായി സ്വാധീനിച്ചു. അടിമുടി വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. സമ്മാനം സ്വീകരിക്കാന്‍ സന്നദ്ധമായി വന്ന കൈകള്‍ കൊത്തി നുറുക്കപ്പെടുന്നതും കുരിശില്‍ തറ ക്കപ്പെടുന്നതും നിസ്സാരവും അവഗണിക്കാവുന്നതുമായി അനുഭവപ്പെട്ടു. പുതിയ വിശ്വാസത്തിന്റെ പേരില്‍ എന്ത് കഷ്ട നഷ്ടവും സന്തോഷത്തോടെ സ്വാഗതം ചെയ്യാനവര്‍ സന്നദ്ധരായി. അതിന് വീട്ടുകാരുടെയോ മറ്റോ അനുവാദം ആരായ ണമെന്നുപോലും അവര്‍ക്ക് തോന്നിയില്ല. ഈ ഗ്രന്ഥം കായിലുള്ളവര്‍ ഒരു പുനര്‍വിചിന്തനത്തിനു തയാറാവേണ്ടവരല്ലേ. ?

എന്തുകൊണ്ട്‌ ഞാന്‍? എന്ന ചിന്ത ഒരിക്കല്‍ പോലും നമ്മുടെ ഉള്ളില്‍ മുളച്ചിട്ടില്ല.

നമ്മെക്കുറിച്ചു തന്നെ വിലയിരുത്താന്‍ ഒരാളും ധൈര്യപെടുന്നില്ല, ഇത്രയേ ഉള്ളു നമ്മുടെ ആത്മധൈര്യം?

ഫറവോന്റെ അനുയായികളായ  മാരണക്കാര്‍ പറഞ്ഞു:  ഞങ്ങള്‍ക്ക് വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പ്പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചു കൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ പൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു തന്നേക്കാം. നീ ഞങ്ങളെ നിര്‍ബന്ധിച്ച്‌ ചെയ്യിച്ച ഈ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയെക്കാം. അല്ലാഹുവാണ് ഏറ്റവും നല്ലവന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അവന്‍ തന്നെ.

ഖുര്‍ആനിലെ ഓരോ വചനങ്ങളും മനുഷ്യമനസ്സുകളെ അഗാധമായും വ്യാപകമായും ശക്തമായും സ്വാധീനിക്കുകയും കീഴ്പെടുത്തുകയും ചെയ്യുന്ന തെളിവുകളല്ലാതെ മറ്റൊന്നുമില്ല.

ഖുര്‍ആന്‍ വചനങ്ങള്‍ മാറ്റം വരുത്തിയ മറ്റൊരു വ്യക്തിത്വമാണ് ഉമര്ബുനുല്‍ ഖത്താബ് ( റ ) പ്രവാചകന്റെ കഥ കഴിക്കാന്‍ ഊരിപ്പിടിച്ച വാളുമായി വന്ന ഉമര്‍ ബിന്‍ ഖത്താബ് . വഴിയില്‍ വെച്ച് സഹോദരിയില്‍ നിന്ന് വിശുദ്ധ ഖുര്‍ ആനിലെ ഏതാനും സൂക്തങ്ങള്‍ കേള്‍ക്കാനിടയായി. അതു അദ്ദേഹത്തിന്‍റെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. അതോടെ അവിടം വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. ഇസ്ലാമിനോടുള്ള ശത്രുത സ്നേഹവും, പ്രവാചകനോടുള്ള വെറുപ്പ്‌ അടുപ്പവും സൌഹൃദവുമായി മാറി. അങ്ങനെ കൊലയാളിയാകാന്‍ വന്ന ഉമറു ബ്നുല്‍ ഖത്താബ് നിമിഷനേരം കൊണ്ട് കാവല്‍ക്കാരനായി മാറി.

വിശ്വാസത്തിന് കീഴ്പെട്ട മനസ്സുകള്‍ വിസ്മയകരമാംവിധം വിശുദ്ധജീവിതം നയിക്കാന്‍ ശക്തി നേടുന്നു.


യൂസുഫ് നബി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: “എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീ എന്നില്‍നിന്ന് തട്ടിമാറ്റിക്കളയുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍ പെട്ടവനായേക്കാം.”  മനസ്സംസ്കരണത്തില്‍ ഇവ്വിധം വിസ്മയകരമായ പങ്കുവഹിക്കാന്‍ ദൈവസ്മരണക്കും പരലോകബോധത്തിനുമല്ലാതെ സാധ്യമല്ല.

No comments:

Post a Comment