Thursday 4 October 2012

ഓരോ കാര്യത്തിലും നാഥനെ -അല്ലാഹു- ഓര്ത്തെടുക്കുക.



ഓരോ കാര്യങ്ങളില്‍ പെട്ട്‌ അല്ലാഹുവെ മറന്നുപോകുന്നതിനു പകരം ഓരോ കാര്യത്തിലും ആ നാഥനെ ഓര്‍ത്തെടുക്കുക എന്നത്‌ മഹാഭാഗ്യമാണ്‌.

നമ്മുടെ മനസ്സില്‍ അല്ലാഹുവിനുള്ള സ്ഥാനമെത്രയാണോ അത്രയാണ്‌ അവന്റെയടുക്കല്‍ നമുക്കുള്ള സ്ഥാനമെന്ന്‌ നാം സ്വയം മനസ്സിലാക്കുക .

അല്ലാഹുവിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുമ്പോള്‍ സ്വന്തം ശരീരത്തെച്ചൊല്ലിയുള്ള ഭയപ്പാടുകളെല്ലാം നിസ്സാരമായിത്തോന്നുന്ന അനുഭവമുണ്ടാകും. ജീവിതത്തെക്കുറിച്ച ഭയവും അതോടെ ഇല്ലാതാകും.

സ്‌നേഹിച്ചും ലാളിച്ചും നാം വളര്‍ത്തിയ നമ്മുടെ മക്കള്‍ നമ്മെ അവഗണിച്ചാലോ, അത്‌ നമ്മുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. നാം ജീവിച്ചതു തന്നെ ആ മക്കള്‍ക്കു വേണ്ടിയാണ്‌. അധ്വാനിച്ചത്‌, സമ്പാദിച്ചത്‌, പിശുക്കു കാണിച്ചതുപോലും മക്കള്‍ക്കു വേണ്ടിയായിട്ടും, ജോലിയും ശമ്പളവുമായി കഴിഞ്ഞാല്‍ ഉപ്പയെയും ഉമ്മയെയും അവര്‍ പരിഗണിക്കാതെയായാല്‍ തീര്‍ച്ചയായും അത്‌ വല്ലാത്ത സങ്കടമാണ്‌. ആ മാതാപിതാക്കള്‍ വേദനയോടെ പറയും: ``അവന്‍ ഞങ്ങളെ വിലവെക്കുന്നില്ല!'' നോക്കൂ. ഇതേ വാക്ക്‌ സര്‍വശക്തനായ രക്ഷിതാവ്‌ അവന്റെ ചില അടിമകളെക്കുറിച്ച്‌ പറയുന്നു. ``അവര്‍ അല്ലാഹുവിന്‌ നല്‍കേണ്ട വില തരുന്നില്ല! എന്ന വചനം എന്തുകൊണ്ട് നാം യഥാവിധി ഗ്രഹിക്കുന്നില്ല . പ്രാവത്തീകമാക്കുന്നില്ല .


അല്ലാഹുവിന്റെ  കല്‌പനകളെ അനുസരിക്കുമ്പോള്‍ വാക്കുകള്‍ക്കതീതമായ സന്തോഷമനുഭവിക്കും. `ഞാന്‍ കൊണ്ടുവന്ന കാര്യത്തെ നിങ്ങളുടെ ഇഷ്‌ടം പിന്തുടരുന്നതു വരെ നിങ്ങള്‍ വിശ്വാസിയാവുകയില്ല എന്ന ഉത്ഭോധനം നാം മറക്കരുത് '.

ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്‍ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്‍ത്തിക്കുമ്പോള്‍ കുറ്റബോധം കുറഞ്ഞുവരുന്നു.

വികലമായ പരിസ്ഥിതി നയങ്ങളും രാഷ്ട്രീയ ഇടപെടലുകളും നിയന്ത്രണമില്ലാത്ത നഗരവത്കരണവും പ്രകൃതിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ നാം തിരിച്ചറിയാതെ പോകുന്നു. പ്രകൃതിയില്‍ നിന്ന്‌ അകന്നു പോകുന്നാരു സമൂഹം വിനീതരാകുന്നത്‌ പ്രകൃതിക്ഷോഭങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ മാത്രമാണ്‌ അവ നാം കണ്ടില്ലെന്നു മനപ്പൂര്‍വം നടിക്കരുത് ..

ജാതിയും മതവും ദേശീയതയും പ്രത്യയശാസ്ത്രങ്ങളും സഹജീവികളെ സഹായിക്കുന്നതിന്‌ തടസ്സമാകാതിരിക്കട്ടെ. വികസനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടപ്പെടുന്ന ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളും ഒരു പുനഃപരിശോധനയ്ക്ക്‌ വിധേയമാകേണ്ട സമയം അതിക്രമിചിരുക്കുന്നു എന്ന് നാം തിരിച്ചറിയുക , ഉണരുക , മാറ്റത്തിന് തയ്യാറാവുക

നൈമിശീകമായ ഭൌധീക വസ്തുക്കള്‍ക്ക് ( യന്ത്രങ്ങള്‍ , വൈദ്യുതി , ഇന്ധനം , ) അടിമകളാ യിട്ടാണ് ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത് . ഇന്ന് അതായി ജനങ്ങളുടെ  ശീലം. പുരാതനകാലത്ത് എകാതിപത്യത്തിനും , സ്വച്ചതിപത്യത്തിനും അടിമകളായവര്‍ ഇന്നും ചില കേവല വസ്തുക്കള്‍ക്ക് വീണ്ടും അടിമകളായിത്തീര്‍ന്നു. ശീലങ്ങള്‍ക്ക്‌ അടിമകളാകുന്നവര്‍ക്ക്‌ അവ അനിവാര്യമായിത്തീരുകയാണ്‌.

No comments:

Post a Comment