മാനവീക വിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ്
തൗഹീദ് അഥവാ ദൈവത്തിൻറെ ഏകത്വം.
ബഹുദൈവത്വം എല്ലാ
നിലക്കും നിരർത്ഥകമാണ്.
അല്ലാഹുവിന് ഒരു പങ്കാളികളും
ഇല്ല എന്ന വിശ്വാസമാണ് തൗഹീദ്.
ആരാധ്യനായിരിക്കുക
എന്നത് കൊണ്ടു വിവക്ഷ അസ്തിത്വം അനിവാര്യമായവൻ എന്നാണ്. ഖുർ ആനിലെ സൂറത്തുൽ ഇഖ് ലാസിൽ
തൗഹീദിന്റെ വിവക്ഷ ഖുർ ആൻ വ്യക്തമാക്കുന്നു.
അള്ളാഹുവിന്റെ
വിശേഷണങ്ങൾ സ്വമദിയത്തിലധിഷ്ടിതമാണ്. സ്വമദിയ്യത്തിലധിഷ്ടിതമായ
വിശേഷണങ്ങൾ തനതായ രൂപത്തിൽ മറ്റൊരു ശക്തിയിൽ ആരോപിക്കൽ തൌഹീദിന് മ്വിരുദ്ധമാണ്.
അവിശ്വാസികൾ
അള്ളാഹുവിന്റെ വിശേഷണങ്ങൾ തനതായ അർത്ഥത്തിൽ അവരുടെ ആരാധ്യ വസ്തുക്കളിലും ആരോപിച്ചിരുന്നു.
( മനുഷ്യര്‍ നിര്‍വഹിക്കുന്ന ആചാരങ്ങള്‍ , അനുഷ്ടാനങ്ങള്‍ , സ്ത്രോത്രങ്ങള്‍ , മന്ത്രങ്ങള്‍
, ദിക്റുകള്‍ , സ്വലാതുകള്‍ , ദാന ധര്‍മങ്ങള്‍ മുതലായവ ചിലതുമാത്രം ).
No comments:
Post a Comment