മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഭക്ഷണത്തെ നിഷേധിക്കുന്നതോ ഭക്ഷണത്തില്‍ മുഴുകുന്നതോ ശരിയായ
രീതി അല്ല.
അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുത്ത് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ്
വേണ്ടത്.
മദ്ധ്യമഗതിയുടെ തത്ത്വങ്ങള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും
എന്നതുപോലെ ഭക്ഷണകാര്യത്തിലും പ്രസക്തമാണ്.
ശരീരത്തെ അമിതമായ ഭക്ഷണം കൊണ്ട് പീഡിപ്പിക്കുന്നവരെ പ്രകൃതി
വിടില്ല.
ഭക്ഷണം കൊടുക്കാതെ, വെയിലും കാറ്റും ഏല്‍പിക്കാതെ ശരീരത്തെ
കഠിനമായി
പീഡിപ്പിക്കുന്നത് ഖുര്‍ആന്റെ വിധിവിലക്കുകള്‍ക്ക്
വിരുദ്ധമാണ് .
എന്റെ ശരീരം എന്ന മമതയെ ഉപേക്ഷിച്ച് ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാന്‍
പ്രകൃതി വരദാനമായി നല്‍കിയ ശ്രേഷ്ഠമായ ഉപകരണമാണ് ശരീരം എന്ന കാഴ്ചപ്പാടുകളോടുകൂടി
വേണം ശരീരത്തെ ശ്രദ്ധിക്കേണ്ടതും പോഷിപ്പിക്കേണ്ടതും.
ശരീരത്തെ പവിത്രവും ശുദ്ധവും ആരോഗ്യപൂര്‍ണവുമാക്കിത്തീര്‍ക്കേണ്ടത്
ഓരോ
വ്യക്തികളുടെയും മുഖ്യമായ ഉത്തരവാദിത്വമാണ്.
പ്രകൃതിയുമായി നേരിട്ടു ഇടപഴകാനുള്ള അവസരം ശരീരത്തിന്
നല്‍കണം. പുറത്തെ കാറ്റുകൊള്ളാതെ വീട്ടിനുള്ളില്‍ കതകടച്ചിരുന്ന് ഫാന്‍ ഇടുന്നവരാണ്
നമ്മള്‍. പ്രകൃതിയിലെ കാറ്റും സൂര്യപ്രകാശവും ശുദ്ധജലവും ഭൂമിയുമായുള്ള സമ്പര്‍ക്കവും
നിഷേധിക്കപ്പെട്ടാല്‍ മനുഷ്യര്‍ രോഗികളായിത്തീരും.
ചെരുപ്പില്ലാതെ നടക്കരുത് എന്ന ഒരു അബദ്ധധാരണ എല്ലാവര്‍ക്കുമുണ്ട്. ( ഇന്ന് ഭൂമിയിലെ മലിനാവസ്ഥ
കണക്കാക്കിയാണ് ) ചെരിപ്പ് ധരിക്കുന്നതോടെ ഭൂമിയുമായുള്ള
നമ്മുടെ ബന്ധം വെട്ടിമാറ്റുകയാണ് ചെയ്യുന്നത്. നഗ്നപാദരമായി ഭൂമിയില്‍ നടക്കുന്നത്
ശരീരത്തിന്റെയും ബുദ്ധിയുടെയും വളര്‍ച്ചയ്ക്കും മാനസിക വികാസത്തിനും അത്യാവശ്യമാണ്.
( ഭൂമിയും മണ്ണും മലിനമാക്കാതെ നോക്കേണ്ടത് ഓരോ വ്യക്തികളുടെയും ബാധ്യതയാണ്
).
ഭൂമിയുടെ ഊര്‍ജ്ജം നമ്മുടെ പാദങ്ങളിലൂടെ ശരീരത്തിലേക്ക്
പ്രവഹി ക്കുകയും, നമ്മുടെ ഉള്ളിലുള്ള ദുഷിച്ച ഊര്‍ജ്ജം ഭൂമിയിലേക്കും പ്രവഹിക്കണം.
അതിന് ഉപയുക്തമായ രീതിയിലാണ് മനുഷ്യന്റെ ശരീരഘടന. ചെരിപ്പ് ധരിക്കുന്നതോടെ നാം ഭൂമിയില്‍
നിന്നും പ്രകൃതിയില്‍ നിന്നും അകലുന്നു എന്ന്
മനസ്സിലാക്കണം .
No comments:
Post a Comment