Tuesday, 23 October 2012

മഹത്തായ ലക്ഷ്യം നേടുവാന്.



ഞാനെന്നഭാവം മാറി വിനയാന്വിതരാകുക.

ഫലസമൃദ്ധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്.

തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു സ്വയം നടിക്കാതിരിക്കുക.

ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ സ്നേഹകാരുന്യങ്ങള്‍ക്ക് സ്വയം അര്‍ഹാനായിത്തീരുകയും ചെയ്യുക എന്നത് മനുഷ്യന്റെ  മുഖ്യ ലക്ഷ്യങ്ങളിലോന്നാണ്.

മഹത്തായ ലക്‌ഷ്യം നേടുവാന്‍ പ്രവാചക രുടെ മാതൃക അനുധാവനം ചെയ്യുകയാണ് വേണ്ടതെന്നു ഖുര്‍ആന്‍ വിശ്വാസികളെ ഉത്ഭോധിപ്പിക്കുന്നു.

വിശ്വാസികളുടെ മാര്‍ഗടര്‍ഷനത്തിനായി പ്രവാചക രുടെ മാതൃക വ്യക്തമാക്കികൊണ്ട് ഇന്നും നിലനില്‍ക്കുന്നു .

ദൈവേച്ചയുടെ പ്രായോഗിക മാതൃകയാണ് പ്രവാചകചര്യയായ ഖുര്‍ആന്‍ .

ഒരു സമൂഹത്തിലെ വ്യക്തികള്‍ എല്ലാവരും ഒരേ തൊഴില്‍ ചെയ്യുന്നവരോ ഒരേ സ്ഥാനം വഹിക്കുന്നവരോ ആവില്ല. മനോഭാവങ്ങളിലും അഭിരുചികളിലും ഉള്ള വൈവിധ്യവും തൊഴിലിലും ഉദ്യോഗങ്ങളിലും കാണുന്ന വൈജാത്യങ്ങളും മൌലിക ജീവിതത്തിന്റെ അനിവാര്യതകലാണ്. ലോകത്തിനു രാജാക്കന്മാരും ഭരണാധികാരികളും വേണം;പൌരന്മാരും പ്രജകളും വേണം; ന്യായാധിപമാരും നിയമപന്ധിതന്മാരും വേണം; സൈന്യവും സൈന്യാധിപരും വേണം. ലോകത്തില്‍ സമ്പന്നരും ദാരിദ്രരുമുണ്ട്. യോഗിയും യോട്ധാവുമുണ്ട്. ഓരോ വിഭാഗത്തിനും സ്വന്തം ജീവിതമെഖലയില്‍ വഴി കാണിക്കാന്‍ ഓരോ മാതൃകാപുരുഷന്‍ ആവശ്യമാണ്‌. എന്നാല്‍ ഖുര്‍ആന്‍  ഇവരോടെല്ലാം ആവശ്യപ്പെടുന്നത് പ്രവാചകനെ അനുധാവനം ചെയ്യാനാണ്. തോഴിലെതുമാകട്ടെ, പടവിയെതുമാകട്ടെ, അതിലെല്ലാം പ്രവാച്ചകമാത്രുയുന്ടെന്നും വൈവിദ്യമാര്‍ന്ന തൊഴില്മെഖലകളിലെല്ലാം ഒരാടര്ശാത്മക ജീവിതത്ത്തുള്ള പ്രായോഗിക മാതൃക പ്രവാചകന്‍ സമര്‍പ്പിചിട്ടുന്ടെന്നുമാനിതിനര്‍ത്ഥം. ഈ അവകാശവാദം, അനുധാവനം ചെയ്യപ്പെടുന്ന മാത്ര്കാപുരുശന്റെ പരിപൂര്‍ണതയെ ഖുര്‍ആന്‍ ഉള്‍കൊള്ളുന്നു. കാരണം ഒരു സമ്പന്നന്‍ ദാരിദ്രന്നോ ദരിദ്രന്‍ സംപന്നാണോ ഭരണാധികാരി പ്രജകല്‍ക്കോ പ്രജകള്‍ ഭാരനാധികാരിക്കോ മാത്രുകയാവില്ല. അയാള്‍ ഒരു സാര്‍വലൌകിക മാത്രുകയാവണം; സമഗ്രവും സ്ഥായിയും ആയ ഒരു മാതൃക.

തൊഴിലിലും പദവികലിലുമുല്ല വൈവിദ്യങ്ങള്‍ക്ക് പുറമേ മനുഷ്യകര്മങ്ങളില്‍ ഭിന്നസന്നര്ഭാങ്ങളിലും സാഹചര്യങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒട്ടേറെ മനോഭാവങ്ങളും അഭിരുചികളും ഉള്‍പ്പെട്ടതാണ് മനുഷ്യജീവിതം. നാം നടക്കുകയും ഇരിക്കുകയും ചെയ്യുന്നു; തിന്നുകയും ഉറങ്ങുകയും ചെയ്യുന്നു; ചിരിക്കുകയും കരയുകയും ചെയ്യുന്നു; എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. നാം വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ രീതികളില്‍ പെരുമാറുന്നു എന്ന് ചുരുക്കം. ചിലപ്പോള്‍ നാ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. മറ്റു ചിലപ്പോള്‍ വ്യാപാരവൃത്തികളിലെര്‍പ്പെടുന്നു. ചിലപ്പോള്‍ നാം അതിഥികള്‍; മറ്റു ചിലപ്പോള്‍ ആതിതെയര്‍. ഈ സന്ദര്ഭാങ്ങല്‍ക്കൊരോന്നും ചേര്‍ന്ന പെരുമാറ്റ രീതിക്ക് പ്രവാചകന്റെ  മാതൃക നമുക്ക് ആവശ്യമാണ്‌.

കായക്ലേശം വേണ്ടുന്ന കര്‍മങ്ങള്‍ കൂടാതെ മനുഷ്യന്റെ മനസ്സും മസ്തിഷ്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേറെയുണ്ട്. നാമവയെ ‘ വികാരങ്ങള്‍ ‘ എന്ന് വിളിക്കുന്നു. നമ്മുടെ വികാരങ്ങള്‍, അല്ലെങ്കില്‍ ചോദനകള്‍ സദാ മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ നാം സന്തുഷ്ടര്‍; മറ്റു ചിലപ്പോള്‍ കൊപിഷ്ടര്‍. ആശാനിരാശകളും സന്തോഷസന്താപങ്ങളും വിജയപജയങ്ങളും സൃഷ്ടിക്കുന്ന അനുഭൂതികള്‍ ഇടയ്ക്കിടെ നമ്മെ പിടികൂടുകയും നമ്മുടെ കര്മങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന മാനസിക ഭാവങ്ങളാണ്. ഈ വികാരങ്ങളുടെ സന്തുലനമാണ്‌ ഉദാത്തവും ഉത്കൃഷ്ടവുമായ സ്വഭാവശീലങ്ങളുടെ താക്കോല്‍. അതിനാല്‍, തീവ്രതയും അമിതത്വവും ബാധിക്കാവുന്ന മാനുഷിക പ്രവണതകള്‍ക്ക് മേല്‍ നിയന്ത്രണം കൈവരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരാന്‍ കഴിയുന്ന പ്രായോഗിക ധാര്മികനിഷ്ടയുടെ മാതൃക നമുക്കാവശ്യമാണ്-നമ്മുടെ വികാരങ്ങളെയും അനുഭൂതികളെയും അച്ചടക്കം ശീളിപ്പിക്കാനുതകുന്ന ഒരു പ്രായോഗിക മാതൃക. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊണ്ട്‌ കൊണ്ട് പ്രവാചകന്‍ മുഹമ്മദ്‌ നബി ( സ ) ഇന്നും ഖുരാനിലൂടെ മാതൃകയായിട്ടുണ്ട്‌ .

വൈവിദ്യമാര്‍ന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് നാം ദൃ ഡമനസ്കാരും അച്ചഞ്ജലരും  ധൈര്യശാലികളും സഹാനശീലരും വഴക്കമുള്ളവരും ആത്മാര്‍പ്പണ സന്നദ്ധരും ഉദാരമാനസ്കാരും ദയാലുകളും ആകേണ്ടി വരും. ഈ വിഭിന്ന സന്ദര്ഭാങ്ങളിലോരോന്നിലും നമ്മുടെ പെരുമാറ്റരീതികളെ ക്രമവല്‍ക്കരിക്കുവാന്‍ നമുക്കൊരു മാതൃക വേണം. ഖുര്‍ആനിലൂടെ മുഹമ്മദ്‌ നബി ( സ ) തങ്ങളിലല്ലാതെ മറ്റാരിലാണ് നാമീ മാതൃക തേടുക?.

ഭിന്ന സാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കര്മാനിരതരായ എല്ലാവിഭാഗം ജനങ്ങള്‍ക്കും മാനദന്ധമായി സ്വീകരിക്കാവുന്ന ഒരു മാതൃക പ്രവാചകന്റെ  ജീവിതം ഖുര്‍ആനിലൂടെ ദര്‍ശിക്കാം.

മനുഷ്യമനസ്സിലെ അപൂര്‍വ സിദ്ധിവിശേഷമാണ് വിശാസം. പ്രവര്‍ത്തനങ്ങളെ ആത്മാര്‍ഥവും സംശുദ്ധവുമാക്കുന്ന ചൈതന്യമാണ് അതിനെ നിലനിര്‍ത്തുന്നത്. മനുഷ്യന്‍ ഒറ്റപ്പെട്ട അസ്തിത്വമോ സര്‍വചരാചരങ്ങളും ആശ്രയിക്കുന്ന പരാശക്തിയോ അല്ല. അവ രണ്ടിനും ഇടക്കാണ് അവന്റെ ഇടം. സ്രഷ്ടാവിന്റെ അനശ്വരതയാണ് മനുഷ്യനെ വിശ്വാസത്തിന്റെ ഉടമയാക്കുന്നത്.

മനസ്സിനെ മലിനമാക്കി കര്‍മരംഗം പാപപങ്കിലമാക്കുന്ന ഭാവന ജനതയെ മഹാദുരന്തത്തിലേക്കാണ് നയിക്കുക.

സമൂഹം അഭിമുഖീകരിക്കുന്ന അപകടകരമായ ഈ അവസ്ഥ മാറണമെങ്കില്‍ ഭാവന വിശ്വാസത്തില്‍നിന്ന് ഊര്‍ജം സ്വീകരിക്കണം.

ആന്തരിക മാറ്റത്തെപ്പോലെ ബാഹ്യകര്‍മങ്ങളിലും പരിവര്‍ത്തനം വരുത്തുകയാണ് വിശ്വാസത്തിന്റെ ലക്‌ഷ്യം.

No comments:

Post a Comment