തന്റെ ജീവതം പൂര്‍ണ്ണമായി അല്ലാഹുവിനു സമര്‍പ്പിച്ചുകഴിഞ്ഞശേഷം
ചെയ്യുന്ന കര്‍മ്മങ്ങളോട് യാതൊരു അലട്ടലുമില്ല. അവര്‍ക്ക് ജീവിതത്തില്‍ ധര്‍മ്മത്തിനാണ് പ്രാധാന്യം.
മനുഷ്യ
നിര്‍മ്മിത ആത്മീയതയും ഭൗതികതയും മാക്സിസവും ഗാന്ധിസവും
വിശ്വാസവും അവിശ്വാസവുമൊക്കെ ഇന്ന് മനുഷ്യരുടെ ദുര്‍ബലതയെ ചൂഷണം ചെയ്യുവാനുള്ള മാര്‍ഗങ്ങളായി
അധഃപതിച്ചിരിക്കുന്നു.
പണ്ട് അധികാരിക്ക് വേണ്ടിയിരുന്നത് കരബലവും ധനബലവുമായിരുന്നു.
ഇന്നത് ബുദ്ധിബലത്തിലേക്ക് മാറിയിരിക്കുന്നു.
അധികാരം, അഹന്ത, ആഡംബരം, ക്ഷണികസുഖം (മദ്യം, മാംസം, മദിരാക്ഷി)
എന്നിവയില്‍ ആസക്തരാണ് ഇന്നത്തെ ബഹുഭൂരിപക്ഷ ജനങ്ങളും .
ആസക്തികളെ അതിജീവിക്കാനോ ആത്മാവിനെ അറിയുവാനോ കഴിയാത്ത
മന്ദബുദ്ധിക
കളായി മാറിയിരിക്കുന്നു ആധൂനീക ജന സഞ്ചയം .
കണ്ണിന് കാഴ്ച നഷ്ടപ്പെട്ടാലും, കാലുകള്‍ക്ക് ശേഷി കുറഞ്ഞാലും
പണത്തിനായി
കടിപിടി കൂട്ടുന്നു.
അധികാരത്തിന്റേയും പണത്തിന്റേയും പിന്‍ബലത്തില്‍ മനുഷ്യന്‍
മനുഷ്യനു നേരെ നടത്തുന്ന ഓരോ അധാര്‍മ്മിക പ്രവൃത്തികളോടും കരുണാപൂര്‍വ്വം ഒരുമിച്ചു ജീവിക്കുന്ന ആളുകളുടെ കൂട്ടായ്മയാണ്
കപടസമൂഹത്തിനു എതിരായി നിലകൊള്ളേണ്ടത്.
അഹന്തയല്ല, ആത്മബോധ മാണ് ഓരോ വ്യക്തികളിലും വേണ്ടത്.
സ്നേഹവും കാരുണ്യവും പരിശുദ്ധിയും ചേര്‍ന്ന ആത്മാവിനെ സംബന്ധിക്കുന്നതാണ്
ആത്മീയത.
അറിവില്ലായ്മ, അജ്ഞത, അഹങ്കാരം എന്നിങ്ങനെ മൂന്നുവിധ തടസങ്ങള്‍
ഖുര്‍ആന്‍
യഥാവിധി മനസ്സിലാക്കാന്‍ തസ്സമാകുന്നു .
മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം
നിരീക്ഷിക്കേണ്ടതുണ്ട്.
വസ്തുതകള്‍ മനസ്സിലാക്കാതെ അന്ധവിശ്വാസികളായ ഇന്നത്തെ സമൂഹം
അശാസ്ത്രീയമായ നോമ്പുകളിലൂടെയും, നേര്‍ച്ചകളിലൂടെയും, ആഹാര നീഹാരാദികളിലെ നിയന്ത്രണമില്ലായ്മയിലൂടെയും
സ്വയം നശിക്കുന്നത് തടയുവാന്‍ മാറ്റത്തിന് വിധേയമായി നാം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്.
ശരിയായ അറിവ് പ്രദാനം ചെയ്യാന്‍ അറിവിന്റെ സര്‍വസ്വമായ
അല്ലാഹുവിന്റെ
അനുഗ്രഹം ആവശ്യം
തന്നെ.
മാനസികമായ ശക്തിനേടാതെ വിവേകവും വിചാരവും ഉണ്ടാകില്ല.
മനസ്സില്‍ വിഷാദം വീശിയാല്‍ ജീവിതം തകര്‍ന്നതുതന്നെ.
ജീവിത വിജയത്തിന് ഉചിതമാംവിധം മനസ്സിനെ ശക്തിപ്പെടുത്തുക.
അപ്പോള്‍ ഖുര്‍ആന്‍
മനസ്സിനെ സ്വാധീനിക്കും.
മനസ്സ് ശാന്തമാകാത്തിടത്ത് ഒരിക്കലും അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ടാകില്ല.
അല്ലാഹുവിന്റെ
അനുഗ്രഹം ഉണ്ടാകുകയെന്നാല്‍
കിട്ടുന്ന സമ്പത്ത് വിവേകപൂര്‍വം വിനിയോഗിക്കുക എന്നതാണ്.
മനസ്സിന്റെ അസ്വസ്ഥത മാറ്റാന്‍ അലാഹുവിന്റെ കലാം - സംസാരം - നമുക്ക് സഹായമേകുന്നു.
കരുത്തിന്റെ മാതാവാണ് ഖുര്‍ആന്‍.
കാമ , ക്രോധ, ലോഭ, മോഹ, മദ, മാത്സര്യ, ഡംഭു, അസൂയാദി, വൈരികളെ
കീഴടക്കാതെ ഒരിക്കലും ഖുര്‍ആനിലെ വെളിച്ചം നേടാനാവുന്നില്ല.
ബാഹ്യവസ്തുക്കള്‍ തനിക്ക് ആനന്ദം നേടിത്തരുമെന്ന വ്യാമോഹം
നിലനില്‍ക്കുകയാല്‍ ആത്മാവിന്റെ ആനന്ദം നാം അറിയുന്നില്ല.
മനസ്സിന്റെ അന്ധകാരത്തെ മാറ്റി സത്യധര്‍മങ്ങളുടെ മധുരോദാരഭാവം
വളര്‍ത്തുക.
ലാ
ഇലാഹ ഇല്ലള്ളാ എന്ന മഹിതമായ മന്ത്രംകൊണ്ട് ഈശ്വരചൈതന്യം
നിറയ്ക്കുക. ദേശീയത ശക്തമാക്കുക. പാപവാസനകളെ കഴുകിക്കളയുക. എന്തുവന്നാലും നമ്മുടെ നാശം
നാം തന്നെയെന്ന ചിന്ത ഉറപ്പിച്ച് അധഃപതിക്കാതിരിക്കുക.
No comments:
Post a Comment