എന്തിനാണ് ഖുര്‍ആന്‍? ഖുര്‍ആന്‍ കേവലം ഒരു ഉപദേശം കൊടുക്കലല്ല. തന്റെ പ്രശ്‌നത്തിനുള്ള സംഗതി
അഥവ കാരണം എന്താണെന്നുള്ള ഒരു ഉള്‍കാഴ്‌ച വ്യക്തിക്ക് മനസ്സിലാക്കി കൊടുത്ത്
സ്വന്തം തീരുമാനം എടുക്കുവാനുള്ള ഒരു പ്രാപ്‌തി വ്യക്തിയില്‍ ഉണ്ടാക്കി കൊടുക്കലാണ് ഖുര്‍ആനിലൂടെ അല്ലാഹു അവന്റെ വചനങ്ങളില്ലോടെ
ചെയ്യുന്നത്.
ഒരു വ്യക്തി
അവന്റെ അവബോധത്തെ തിരിച്ചറിയുവാനായി സഹായിക്കുന്ന മാധ്യമമാക്കേണ്ടത്
ഖുര്‍ആനിനെയാണ്. ഖുര്‍ആന്‍ പ്രായോഗിക തലത്തില്‍ ഉപയോഗിക്കുവാന്‍
ഉള്ളതല്ല
എന്ന് കരുതുന്നതിനാല്‍ പലരും ഉപദേശം
എന്ന
നിലയിലാണ് സ്വീകരിച്ചു വരുന്നത്.
ഓരോരുത്തര്‍ക്കും അവരവരുടെതായ
ഒരു ദിശാബോധം ഉണ്ട്. അതനുസരിച്ചു മാത്രമേ ഓരോരുത്തരും പ്രവര്‍ത്തിക്കുകയുള്ളൂ. ആ ദിശാബോധത്തെ
ശരിയായ വഴിയിലൂടെ തിരിച്ചുവിടുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
തനിക്കു സഹായം വേണമെന്ന്
ആവശ്യമുള്ള കക്ഷികള്‍ ഖുര്‍ആന്‍നിനെ
തേടി വരും. ഇവര്‍ക്ക് മാത്രമേ
ഖുര്‍ആന്‍
പ്രയോജനപ്പെടൂ . അവര്‍ക്കു
മാത്രമേ ഖുര്‍ആനിലൂടെ ചികിത്സ ഫലപ്രദമായി ഫലിക്കൂ.
നിത്യവും കാണുന്ന ഒരു വ്യക്തിയോട്
അകന്നു കഴിയുമ്പോള്‍ ഉണ്ടായിരുന്ന സ്‌നേഹാദരങ്ങളും, താല്‍പര്യവും തോന്നുകയില്ല.
നമ്മുടെ ജീവിതത്തില്‍ അത്യാവശ്യം,
ആവശ്യം, അനാവശ്യം എന്നിങ്ങനെ പല ഘടകങ്ങളുണ്ട്. നാം ഓരോന്നിനും കൊടുക്കുന്ന മുന്‍ഗണന
അനുസരിച്ചായിരിക്കും നമ്മുടെ ജീവിത രീതിയും ജീവിത ശൈലിയും ചിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഖുര്‍ആന്റെ ഭഷയില്‍ ഇതിനെ ( അദാഉ )ടൈം മാനേജ്‌മെന്റ് എന്ന് പറയപ്പെടുന്നു.
ജീവിതത്തിലും ടൈം ടേബിള്‍
പോലെ ഒരു ക്രമീകരണം ആവശ്യമാണ്. ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഒരോ ആഴ്‌ചയില്‍
ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഓരരോ മാസത്തിലും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്നിവ മുന്‍ഗണന
ക്രമത്തില്‍ എടുത്ത് പ്രവര്‍ത്തിക്കേണ്ടതാകുന്നു. അതിനായി സംഗതികള്‍ ക്രമീകരിക്കേണ്ടതാകുന്നു.
കാര്യങ്ങള്‍ നമ്മുടെ യുക്തിക്ക് അനുസൃതമായി പരിഗണിക്കണം. അത്യാവശ്യം, ആവശ്യം, അനാവശ്യം
എന്നിവ നാം യുക്തി പൂര്‍വ്വം തിരിച്ചറിയണം എന്നു മാത്രം. അതനുസരിച്ച് പ്രവര്‍ത്തിക്കണം.
എല്ലാ ആളുകളും സമര്‍ത്ഥന്മാരാണ്. എന്നാല്‍
എല്ലാ ആളുകളും
എല്ലാ കര്യങ്ങളിലും എല്ലാ വിഷയങ്ങളിലും ഒരേ പോലെ
സമര്‍ത്ഥന്മാരാവില്ല. ആദ്യമായി ഓരോ വ്യക്തികളും ഇക്കാര്യം തിരിച്ചറിയണം. മനസ്സിലാക്കണം. എല്ലാവരുടേയും
ബ്രെയിന്‍ കപ്പാസിറ്റി ഒരേ പോലെയല്ല. ഉദാഹരണമായി , കായിക മത്സരത്തിലെ ഒരു ഓട്ട പന്തയത്തില്‍ പല കായിക താരങ്ങളും ഒരേ
സമയം പങ്കെടുക്കുന്നു. അതില്‍ ഒരേ ഒരാളാണ് ആദ്യം എത്തി വിജയിക്കുന്നത്. മറ്റുള്ള
മത്സരാര്‍ത്ഥികള്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് അവരെ തള്ളി കളയുകയോ പുച്ഛിക്കുകയോ
ചെയ്യാറില്ല. അടുത്ത മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി നന്നായി പരിശിലിപ്പിച്ചെടുക്കും.
എന്നാല്‍ ഒരു നല്ല കായിക താരത്തിനാകട്ടെ ഒരു നല്ല സാഹിത്യകാരനോ, ശില്‍പിയോ ആയി തീരുവാന്‍
കഴിഞ്ഞെന്നു വരില്ല.
ഏതെങ്കിലും ഒരു നേതാവ്
പറയുന്ന മുദ്രാവാക്യം കണ്ണുമടച്ച് അതേ പടി ഏറ്റു പറയുന്ന സമൂഹത്തെയല്ല നമുക്കിന്ന്
ആവശ്യം.
ജനങ്ങള്‍ ഇന്നു തെറ്റും,
ശരിയും ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കുന്നില്ല. അവര്‍ക്ക് അതിനുള്ള ബോധവും, ബുദ്ധിശക്തിയും
ഇല്ല
എന്നല്ല പ്രയോജനപ്പെടുത്തുന്നില്ല. ഒരു കുട്ടിയായാലും, ഒരു വ്യക്തിയായാലും ശിക്ഷിക്കപ്പെടുന്നത്
ഇന്ന കാര്യത്തിനാണെന്ന് മനസ്സിലാക്കണം. പൊരുള്‍ അിറയാതെ ശിക്ഷിച്ചതു കൊണ്ട് യാതൊരു
ഫലവുമില്ല. ശിക്ഷ ലഭിക്കുന്നത് ബോധ്യപ്പെടണം. എന്നാല്‍ മാത്രമാണ് ഒരു വ്യക്തി അല്ലങ്കില്‍
കുട്ടി ആ തെറ്റ് ആവര്‍ത്തിക്കപ്പെടാതിരിക്കൂ.
ഒരു പെരുമാറ്റം ശരിയോ തെറ്റോ
എന്ന് തീരുമാനിക്കപ്പെടുന്നത് അതിന്റെ ഫലം നോക്കിയാണ്. ശിക്ഷ കിട്ടുവാന്‍ വഴി വെക്കുന്നതൊക്കെ
തെറ്റാണ്. കൂടുതല്‍ ശിക്ഷ കിട്ടുന്നത് കൂടുതല്‍ തെറ്റ്. ഒരു പെരുമാറ്റ വൈകല്യം തിരുത്തുവാനാണ്
ശാസിക്കുന്നതും, ശിക്ഷിക്കുന്നതും ഒക്കെ. പക്ഷെ ആളുകള്‍ ഇതറിയുന്നില്ല എന്ന് ഖുര്‍ആന്‍
.
പഠിക്കുവനായി നമുക്ക് നന്നായി പഠിക്കാം:- പഠിപ്പിക്കുന്നതിനായി
ധാരാളാം പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്കൊന്നും മറ്റുള്ളവരെ എങ്ങിനെ നന്നായി
പഠിക്കുവാന്‍ സഹായിക്കാം എന്നറിഞ്ഞുകൂടാ. അതിന് ആദ്യം എങ്ങിനെ നന്നായി പഠിക്കാം എന്നറിഞ്ഞിരിക്കണം.
ആദ്യമായി ഒരുവന്‍ സ്വയം പഠിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കണം. ഈ ചുമതല
ഏറ്റെടുക്കാത്ത വ്യക്തി
പഠിക്കുവാന്‍ സമര്‍ത്ഥനായിരിക്കുകയില്ല.
തീവ്രമായ ആഗ്രഹം: ഖുര്‍ആന്‍ പഠിക്കണമെന്നും,
യഥാര്‍ത്ഥ ലക്‌ഷ്യം
നേടണമെന്നും ആഗ്രഹിക്കാത്ത ഒരു വ്യക്തിക്ക്, ആ വ്യക്തി എത്ര ബുദ്ധിമാനണെങ്കിലും
ഒരു പ്രയോജനവും ഉണ്ടാകുകയില്ല.
സ്വയം തീരുമാനമെടുത്ത് പ്രയത്‌നിക്കലാണ് ശരിയായ പഠനം. അതായത്
പഠന പ്രക്രിയ സ്വയം പ്രാവര്‍ത്തികമാക്കേണ്ടതാണ്.
വ്യക്തമായ ലക്ഷ്യം: ഖുര്‍ആന്‍ പഠിക്കുന്നതിനു
വളരെ വ്യക്തമായ ഒരു ലക്ഷ്യം വേണം. കൂടാതെ അടുക്കും
ചിട്ടയും , ക്രമമായും നിരന്തരമായും പ്രയത്‌നിക്കണം.
ഖുര്‍ആന്‍ പ്രാവര്‍ത്തീകമാക്കുക
എന്നതിന് ക്രമമായും നിരന്തരമായും ഒരു പഠന പദ്ധതി
അത്യാവശ്യമാണ്. അടുക്കിലും, ചിട്ടയിലും പഠിച്ചാല്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയിലിരിക്കും.
ആവശ്യാനുസരണം പെട്ടെന്ന് പ്രയോഗിക്കുവാന്‍ കഴിയുന്നു. ഒരു പെട്ടിയില്‍ വെക്കയുന്ന
സാധനങ്ങള്‍ അനുയോജ്യമായ രീതിയില്‍ അടുക്കി വെച്ചാല്‍ പെട്ടി നിറയെ സാധനങ്ങള്‍ ഉണ്ടെങ്കിലും
വേണ്ടത് വേണ്ട സമയത്ത് എളുപ്പത്തില്‍ കണ്ടെത്തി എടുക്കാം. വലിച്ചു വാരിയിട്ടാല്‍
കുഴഞ്ഞും, മറിഞ്ഞും കിടക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു പ്രത്യേക സാധനം എടുക്കാന്‍ ബുദ്ധിമുട്ടാകും.
അതിനാല്‍ തന്നെ ഖുര്‍ആന്‍ പഠിക്കേണ്ടതു
പോലെ പഠിക്കുക. ചെയ്യേണ്ടതു വേണ്ട സമയത്ത് ചെയ്യുക. സ്വയം പരിശോധന ഈ ആവശ്യത്തിന്
അനിവാര്യമാണ്.
കാര്യക്ഷമത: കാര്യക്ഷമത എന്ന വാക്കിന് ഏറ്റവും കുറച്ച് മൂലധനം
മുടക്കി ഏറ്റവും കൂടുതല്‍ ഫലം അഥവ ലാഭം ഉണ്ടാക്കുക എന്നാണ് അര്‍ത്ഥം.
വായിക്കുന്നവയുടെ അര്‍ത്ഥം മനസ്സിലാക്കി പഠിക്കുക, എത്ര മാത്രം
മനസ്സിലാക്കി എന്ന് മുറക്ക് പരിശോധിക്കുക, പഠിക്കുവാനുള്ള ഒരു പ്രത്യേക ഭാഗം മുഴുവന്‍
ഒരുമിച്ചായി വായിക്കുക, വേണ്ടത്ര ഏകാഗ്രത ഉണ്ടായിരിക്കണം, പഠിക്കുവാന്‍ എടുക്കുന്ന
ഭാഗത്തില്‍ പരിപൂര്‍ണ്ണ ശ്രദ്ധ അര്‍പ്പിക്കുക, "എനിക്ക് ഈ വിഷയം എളുപ്പം മനസ്സിലാകുന്നതാണ്,
ഇത് എനിക്ക് എളുപ്പം പഠിക്കുവാന്‍ കഴിയുന്നു എന്ന് മുറയ്‌ക്ക് സ്വയം പറഞ്ഞ് മനസ്സിനെ
ദൃഢമാക്കുക, നേരത്തെ അിറയാവുന്ന കാര്യങ്ങളോട്
അനുരൂപമായ കാര്യങ്ങള്‍ പരസ്‌പരം ബന്ധപ്പെടുത്തണം, എന്നീ കാര്യങ്ങള്‍ ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധിക്കെണ്ടവയാണ്.
ലഭിക്കപ്പെടുന്നത് ഇനി പറയുന്നവയാണ്. 1. അച്ചടക്കം, 2. നല്ല ആശയ വിനിമയത്തിനുള്ള കഴിവ്, 3. നല്ല മനോധൈര്യം, 4. പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്.
No comments:
Post a Comment