Tuesday 30 October 2012

നിര്ദ്ധിഷ്ട പാത.



ഖുര്‍ആനിനെക്കുറിച്ച് നാം ചര്‍ച്ചചെയ്യുമ്പോള്‍ എന്താണ് അതിന്റെ ലക്ഷ്യമെന്ന് ചോദിക്കേണ്ടതുണ്ട്. മനുഷ്യരുടെ  ജീവിതങ്ങള്‍ മികച്ചതും സന്തോഷകരവുമാക്കുക. നാം പ്രകൃതിയെ മനസിലാക്കുന്നതിനും അതിനെ നമ്മുടെ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനുമുള്ള വിജ്ഞാനമാണ് ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പ്രധിപാതിക്കുന്നു. ചിലര്‍ ഈ അഭിപ്രായത്തെ എതിര്‍ത്തേക്കാം. ജ്ഞാനം ദുരുപയോഗപ്പെടുത്താന്‍ കഴിയും. മാനവരാശിയുടെ നേട്ടത്തിനായി ഉപയോഗിക്കാനും കഴിയും. എന്നാല്‍ ജ്ഞാനം ഖുര്‍ആനുമായി ഒത്തുവരുന്നില്ലങ്കില്‍  നാം ആപല്‍ക്കരവും താഴ്ന്ന നിലവാരമുള്ളതുമായ ജീവിതമായിരിക്കും നയിക്കേണ്ടിവരിക.



ഖുര്‍ആനിന്റെ നിര്‍ദ്ധിഷ്ട്ട പാതയിലായിരുന്നപ്പോള്‍ ഒരു സമൂഹം  അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.



വിജയത്തിന്റെ ഏറ്റവും നേരായതും കൃജുവുമായ ഒരു പാത - ഖുര്‍ആന്‍ - ഉണ്ടായിട്ടു പോലും ജനങ്ങള്‍  അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അശാസ്ത്രീയപാത തെരഞ്ഞെടുത്തു.


ജനങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ ബുദ്ധിപൂര്‍വവും യുക്തിസഹവുമായ ചിന്തയാണ് നാം വ്യാപിപ്പിക്കേണ്ടത്. അധസ്ഥിതിയും അന്ധവിശ്വാസവും ഉപേക്ഷിക്കാന്‍ നാം അവരെ പ്രാപ്തമാക്കണം. ജാതീയതയിലും വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും ആണ്ടിറങ്ങിയ നമ്മുടെ മനോഭാവം മാറ്റിയേതീരു.


ഖുര്‍ആന്‍ ആത്മീയവും  പ്രകൃതിശാസ്ത്രവും മാത്രമല്ല. സാമൂഹ്യശാസ്ത്രവും അതിലുള്‍ക്കൊള്ളുന്നു.


ലോകവ്യാപകമായ ഒരു മാന്ദ്യം യഥാര്‍ത്ഥ സാമ്പത്തിക തത്വങ്ങളുടെ അറിവിലൂടെ മാത്രമെ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളൂ. അല്ലാതെ പ്രകൃതിശാസ്ത്രങ്ങളോ എന്‍ജിനീയറിങ്ങോ കൊണ്ടല്ല.


ജനങ്ങളെ പഠിപ്പിക്കാനും അവരുടെ സാംസ്‌കാരികതലം ഉയര്‍ത്താനും രാഷ്ട്ര പുനര്‍നിര്‍മാണത്തിന് അവരെ സജീവമായി പങ്കെടുപ്പിക്കാനുമുള്ള ജനാധിപത്യം നമുക്ക് ആവശ്യമാണ്. ഖുര്‍ആനും ജീവിതവും കൈകോര്‍ത്തുപോകേണ്ടവയാണ്.


സംസ്കാരീക വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന ചില മൂല്യങ്ങള്‍ വേണം-ചിന്തിക്കാനും വിമര്‍ശിക്കാനും എതിരഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം, സഹിഷ്ണുത, വിജ്ഞാനത്തിന്റെ തടസങ്ങളില്ലാത്ത പ്രവാഹം എന്നിവയെന്ന് അവയെ പേരെടുത്തു വിളിക്കാം. ഒരു ജനാധിപത്യസമൂഹത്തിന്റെ മൂല്യങ്ങളാണിവ.

No comments:

Post a Comment