Wednesday, 3 October 2012

കരാര് പാലിക്കാത്തവന് ദീനില്ല.



വിശ്വസ്തതയില്ലാത്തവന് വിശ്വാസമില്ല. കരാര്‍ പാലിക്കാത്തവന് ദീനില്ല. ഒരു കാര്യം ചെയ്യാമെന്നേറ്റാല്‍ അത് ചെയ്യുന്നവനാണ് യഥാര്‍ത്ത മനുഷ്യന്‍  ഒരുകാര്യത്തെപറ്റി സംസാരിക്കുമ്പോള്‍ അത് പൂര്‍ത്ത്തിയാക്കണമെന്ന ബോധ്യം അവനുണ്ടായിരിക്കണം. അത് പൂര്‍ത്തിയാക്കാന്‍ അവന്‍ അദ്ധ്വാനിക്കുകയും വേണം. വാഗ്ദത്തപാലനം രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ്‌ സ്ഥിതി ചെയ്യുന്നത്. ഓര്‍മ്മ ശക്തിയാണ് അതിലൊന്ന്.  നിശ്ചയദാ൪ട്യമാണ് മറ്റൊന്ന്.

ഓര്‍മ്മ ശക്തിയുടെയും നിശ്ചയദാ൪ട്യത്തിന്ടെയും കുറവ് മനുഷ്യനെ പിഴപ്പിക്കുന്നു. ഓര്‍മ്മ ശക്തി നിലനിര്‍ത്താന്‍ ശ്രമിക്കുകയും നൈമിഷികമായ പ്രലോഭനങ്ങലില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്താലേ മനുഷ്യന് വാക്കുപാലിക്കാന്‍ പറ്റുകയുള്ളു.

അല്ലാഹു എന്നോട് ചില നിര്‍ബന്ധകര്‍മ്മങ്ങള്‍ ചെയ്യണമെന്നു കല്പിച്ചിരിക്കുന്നു. അറിവില്ലാതെ അത് നിര്‍വഹിക്കാന്‍ എനിക്ക് സാധ്യമല്ല. അവന്‍ ചിലകാര്യങ്ങള്‍ വര്‍ജ്ജിക്കണമെന്നും എന്നോട് കല്പിച്ചിരിക്കുന്നു. അറിവില്ലാതെ അത് ഉപേക്ഷിക്കാനും എനിക്കാവില്ല. ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാന്‍ അവന്റെ കല്പനയുണ്ട്. അതിനു മുമ്പേ ദൈവാനുഗ്രഹങ്ങളെ ഞാന്‍ അറിയേണ്ടിയിരിക്കുന്നു. മനുഷ്യരോട് നീതിപാലിക്കനമെന്നാണ്‌ അല്ലാഹുവിന്റെ ശാസന. അതിനു നീതിയെക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു. .       പരീക്ഷണഘട്ടങ്ങളില്‍ ക്ഷമയവലംബിക്കണം എന്ന ദൈവശാസനം നിറവേറ്റാന്‍ തനിക്ക്‌ അറിവ്‌ വേണം. ചെകുത്താനുമായി ശത്രുതയുടെ നിലപാട്‌ സ്വീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതിനും അറിവില്ലാതെ എനിക്ക് സാധിക്കില്ല. ഒരു സത്യവിശ്വാസി വിജ്ഞാനസംബന്ധിയായ യാത്രയാരംഭിക്കുന്നത് ഇത്തരത്തിലുള്ള ബോധം മനസ്സില്‍വെച്ച്കൊണ്ടായിരിക്കും; അല്ലങ്കില്‍  ആയിരിക്കണം.



അഞ്ചു മനോഹര പുഷ്പങ്ങള്‍ വിരിഞ്ഞു നില്‍കേണ്ട ഒരുധ്യാനമാണ് ഒരുവന്റെ വ്യക്തിത്വം.
1.       പണ്ഡിതന്മാരുടെ ജ്ഞാനം.       2.       നേതാക്കളുടെ നീതി. 
3.       അടിമകളുടെ ആരാധന.            4.       വ്യാപാരികളുടെ വിശ്വസ്തത.
5.       തൊഴിലാളികളോടുള്ള ഗുണകാംക്ഷ.
എന്നാല്‍, ഇബ്ലീസ്‌ വന്നു തന്റെ കൊടിയടയാളങ്ങള്‍ അവക്കുനേരെ സ്ഥാപിച്ചു.
1.       ജ്ഞാനത്തിനു സമീപം അസൂയയും.      2.       നീതിക്കെതിരെ ആക്രമവും.
3.       ആരാധനയോടൊപ്പം പ്രകടനാത്മകതയും. 
4.       വിശ്വസ്തതക്ക് സമീപം വഞ്ചനയും.5.       ഗുണകാംക്ഷക്കെതിരെ ചൂഷണവും



നല്ല രീതിയില്‍ പ്രതികരിക്കാന്‍ കഴിയുന്നവനാണ് മാന്യന്‍.

വാക്കുകള്‍ ചിലപ്പോള്‍ മനുഷ്യബന്ധങ്ങള്‍ക്കിടയിലെ മതിലുകളായി തീരും. ചിലപ്പോള്‍ നാവിന്നു വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടാകും. പിണക്കങ്ങള്‍ ഉണ്ടാകുന്നത് അധികവും നമ്മുടെ വാക്കുകളിലൂടെയാണ്.

ഭാര്യാ-ഭര്‍ത്ത് ബന്ധം, മാതാപിതാക്കളും മക്കളും, സഹോദരന്മാര്‍ തമ്മില്‍, സഹോദരികള്‍ തമ്മില്‍ സുഹ്രത്തുക്കള്‍ , കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളി, മുതലാളി, പള്ളി മുതല്‍ പള്ളിക്കൂട കമ്മിറ്റികള്‍ വരെ, മത നേതാക്കള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ എന്ന് വേണ്ട സമൂഹത്തിലെ എല്ലാ ബന്ധങ്ങളെയും വാക്ക് സാരമായി ബാധിക്കുന്നു. വര്‍ഷങ്ങളായുള്ള പിണക്കം, ചിലത് മരണം വരെ, അവസാനിക്കാത്ത കുടുംബകലഹം, വിവാഹ മോചനം, ആത്മഹത്യ , വീടുകള്‍ ചിന്ന ഭിന്നമാകുന്നതും പുതിയ വീടുകള്‍ ഉണ്ടാക്കേണ്ടി വരുന്നതും, ഒത്തു തീരാത്ത സ്വത്തു തര്‍ക്കങ്ങള്‍, പുതിയ അതിരുകളും മതിലുകളും ജനിപ്പിക്കുന്നതിന്നും , വിദ്വേഷം, പക, വെറുപ്പ്‌, അടിപിടി, രക്തചൊരിച്ചില്‍, കലാപങ്ങള്‍, അവസാനം കൊലപാതകങ്ങള്‍ക്ക് വരെ ചില വാക്കുകള്‍ കാരണമാകുന്നു. അപ്പോള്‍ അതിന്റെ പ്രാധാന്യം വളരെ ഗൌരവമായി നമ്മുടെ സമൂഹം ചിന്തിക്കേണ്ടതുണ്ട്. ഇതു നിസ്സാരമായി തള്ളേണ്ട ഒന്നല്ല എന്നര്‍ത്ഥം.

മറ്റുള്ളവരെ ആക്ഷേപിക്കുന്നവനോ, ശാപവാക്കുകള്പറയുന്നവനോ, അല്ല യഥാര്‍ത്ഥ വിശ്വാസി.

അറിവും ആലോചനയും മര്യാദയും ജ്ഞാനത്തില്‍ പെടുന്നു. ലജ്ജയും, ഉദാരതയും, മനശുദ്ധിയും, ആത്മാഭിമാനവും, മാനത്തിന്റെതും. വിവേകവും, ക്ഷമയും, കാര്യബോധവും ബുദ്ധിയുടെ ഭാഗവും. സത്യസന്ധതയും, ദൈവബോധതോടെയുള്ള കര്മാനുഷ്ടാനവും, നിരീക്ഷണശീലവും, സല്സ്വഭവവും, നീതിയുടെ ഘടകങ്ങളാകുന്നു. നാല് സവിശേഷ ഗുണങ്ങളാകുന്നു മനുഷ്യനെ മറ്റു ജന്തുക്കളില്‍ നിന്നും വേര്‍തിരിക്കുന്നത് .

No comments:

Post a Comment