മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ
ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും
സാധ്യതയും സ്വാതന്ത്യ്രവും നല്‍കപ്പെട്ട ചില ജീവിതമേഖലകളുണ്ട്.
ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത്
സാധ്യമോ പ്രായോഗികമോ അല്ല അത്തരം തീരുമാനം. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍
മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ
അന്യായമാണ്. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല.
നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ല.
അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍,
മനുഷ്യന്റെ മേല്‍ (ആസക്തി , വികാരം , വിചാരം , ) നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ
സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ.
അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക;
മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന
എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ
ശാസന.
നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക,
ഈ ആശയത്തെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്.
മനുഷ്യ ജീവിതത്തിന്റെ -കേന്ദ്രബിന്ദു- തൌഹീദ് ആണ് . ജീവിതം അതിനുചുറ്റുമാണ്
കറങ്ങേണ്ടത്. ആചാരങ്ങളും അനുഷ്ടാനങ്ങളും മുതല്‍ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം
തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം.
ഇബ്റാഹീം
നബി തന്റെ ജനതയുടെ ബഹുദൈവാരാധനയ്ക്കെതിരെ പൊരുതേണ്ടിവന്നു. "ഇവരെ ഇബ്റാഹീമിന്റെ
കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍
എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?' 'അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത്
വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.' അദ്ദേഹം ചോദിച്ചു:
'നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്േടാ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല
ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്േടാ?' അവര്‍ മറുപടി പറഞ്ഞു: 'ഇല്ല, പ്രത്യുത, ഞങ്ങളുടെ
പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.' അപ്പോള്‍ ഇബ്റാഹീം
പറഞ്ഞു: 'നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച്
നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്േടാ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും
ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്. അവന്‍ എന്നെ സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍തന്നെ
എനിക്ക് മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്.
ഞാന്‍ രോഗിയാവുമ്പോള്‍ ശമനമരുളുന്നതും അവന്‍തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും
ജീവിപ്പിക്കുകയും ചെയ്യുന്നവനാകുന്നു അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന്
ഞാന്‍ പ്രതീക്ഷപുലര്‍ത്തുന്നത് അവനിലാകുന്നു.'' (അശ്ശുഅറാഅ്: 6982)
നബിതിരുമേനി
തന്റെ ജനതയോട് ഇങ്ങനെ പറയാന്‍ കല്‍പിക്കപ്പെട്ടു. "ഈ ലാത്തയുടെയും ഉസ്സയുടെയും
മൂന്നാമതൊരു ദേവതയായ മനാത്തയുടെയും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും
ചിന്തിച്ചിട്ടുണ്ടോ ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍
അത് അന്യായമായ പങ്കുവെയ്ക്കല്‍ തന്നെ. വാസ്തവത്തില്‍ ഇവ നിങ്ങളും നിങ്ങളുടെ പിതാക്കളും
വിളിച്ച പേരുകളല്ലാതെ മറ്റൊന്നുമല്ല. ''(അന്നജ്മ്:19-23).
ബഹുദൈവാരാധനയ്ക്ക്
വഴിവെയ്ക്കുന്ന എല്ലാ കവാടങ്ങളും അല്ലാഹു ഖുര്‍ആനിലൂടെ കൊട്ടിയടയ്ക്കുന്നു. അല്ലാഹുവിനല്ലാതെ
ആര്‍ക്കും അദൃശ്യം അറിയുകയില്ലെന്നും അഭൌതികമാര്‍ഗത്തിലൂടെ രക്ഷിക്കാനോ ശിക്ഷിക്കാനോ
സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമല്ലെന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ എല്ലാ കാലത്തും ഉണ്ടായിരുന്ന ശിര്‍ക്ക് തന്നെയാണ് ഇരുപതാം
നൂറ്റാണ്ടിലും നടന്നുകൊണ്ടിരിക്കുന്നത് , എന്താണെന്നാല്‍ ഇന്ന് ജനങ്ങള്‍ ഏതു മത സമൂഹങ്ങളില്‍
പെട്ടവരാനെങ്കിലും അവന്റെ ആരാധന അവന്‍ സൃഷ്ടിച്ച അല്ലങ്കില്‍ സങ്കല്പിച്ച വസ്തുക്കള്‍ക്കും
മറ്റുകാര്യങ്ങല്‍ക്കുമാണ് , അതായത് , മറ്റൊന്ന് സാമൂഹ്യ ജീവിതത്തിന്റെ കെട്ടുറപ്പിന്
വേണ്ടി സംവിധാനിച്ച ആചാരാനുഷ്ടാനങ്ങള്‍, മറ്റൊന്ന് സാമൂഹ്യ ജീവിതത്തില്‍ വിനിമയം ചെയ്യപ്പെടുന്ന
നാണയം , മനുഷ്യന്റെ കൊടുക്കല്‍ വാങ്ങല്‍ സുതാര്യമാകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന
രൂപ,നാണയം കറന്‍സി ഏതുമാകട്ടെ അതിനെ ദൈവത്തെ സ്നേഹിക്കുന്നത് പോലെ അല്ലങ്കില്‍ അവന്റെ
സിക്ഷകളെ ഭയപ്പെടുന്നത് പോലെയാണ് ജനങ്ങള്‍ക്കിന്നു നാണയത്തിനോടുള്ള അടുപ്പം , ജനങ്ങള്‍
ഇന്ന് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രണ്ടു വസ്തുക്കളാണ് അല്ലങ്കില്‍ ഊര്‍ജ സ്രോതസ്സാണ്
ഇന്ധനവും ,വൈധ്യുധിയും , മൂലം ഉണ്ടാകുന്ന അനിചിതത്വം , ദൈവകല്‍പ്പനകളെ തള്ളിക്കളഞ്ഞു
അനുസരണം മുഴുവന്‍ , സര്‍ക്കാര്‍ സര്‍ക്കാരിതര നെത്രുത്വതെയോ ആണ് കീഴ്പെട്ടുകൊണ്ടിരിക്കുന്നത്
, ഈ ഒരവസ്ഥയില്‍ മനുഷ്യര്‍ എത്തിയതുകൊണ്ടാണ് അവന്റെ വിചാരണ നാളില്‍ അവന്റെ വിധിനിര്‍ണയത്തില്‍
ഈ വസ്തുക്കല്‍ക്കാണ് പ്രാമുക്യമെന്നു ഇവര്‍ ജല്പിച്ചുകൊണ്ടിരിക്കുന്നത് , സത്യത്തില്‍
അല്ലാഹുവിന്റെ റൂബൂബിയത്തിലും , സ്വമതിയത്തിലും, ഉലൂഹിയത്തിലും, കൈകടത്തലാണത് , അതിനാല്‍
മനുഷ്യര്‍ അവന്റെ സ്വരക്ഷക്കുവേണ്ടി ദൈവീക ഗുണങ്ങളെ അവഗണിച്ചു തള്ളുകയാണ് ചെയ്യുന്നത്
.
സമ്പത്ത്
- ഭൂമി - അല്ലാഹുവിന്റേതാണ്. അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും , ഭൂമിയില്‍നിന്നും
എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള
പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്.
സമ്പത്ത്
എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു
തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല.
ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക്
ആണ്.
No comments:
Post a Comment