ആത്മസംസ്കരണം എന്നാല്‍ ശരീരത്തെ പീഡിപ്പിക്കലാണ് എന്നു കരുതുന്നവരുണ്ട്.
വനാന്തരങ്ങളില്‍ കഴിഞ്ഞ് സന്യാസ ജീവിതം നയിക്കലാണ് എന്ന വിശ്വാസക്കാരുണ്ട്. അവിവാഹിതരായി
കഴിഞ്ഞാല്‍ ആത്മസംസ്കരണത്തിന്റെ സായൂജ്യം അനുഭവിച്ചു എന്ന് ആശ്വാസം കൊള്ളുന്നവരെയും
കാണാം. ഇതൊന്നും ഇസ്ലാമിന്റെ ആത്മസംസ്കരണ രീതിയല്ല.
ആത്മസംസ്കരണത്തിന് അറബിയില്‍ തസ്കിയത്ത് നഫ്സ് എന്നാണ് പറയുന്നത്.
വിശുദ്ധി, വളര്‍ച്ച എന്നീ അര്‍ഥങ്ങളുള്ള അറബി പദമായ 'സകാ'യില്‍ നിന്നുള്ളതാണ് തസ്കിയത്ത്
എന്നത്. പ്രയോജനപ്രദമായ അറിവ് കൊണ്ടും സല്‍കര്‍മങ്ങള്‍കൊണ്ടും അല്ലാഹു കല്‍പിച്ച കര്‍മങ്ങള്‍
ചെയ്യുകയും നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയുമാണ് ആത്മസംസ്കരണം.
ആത്മാവിനെ സ്പര്‍ശിച്ചറിയാന്‍
ശ്രമിച്ചിട്ടില്ലാത്ത പ്രസ്ഥാനങ്ങള്‍ മനുഷ്യനെ കേവലം പദാര്‍ഥമായി മാത്രം കാണുന്നതിനാല്‍
അവയുടെ പരിധിക്ക് പുറത്താണ് ആത്മസംസ്കരണം.
ഖുര്‍ആനിന്റെ മുഖ്യ അജണ്ടകളിലൊന്ന്
മനസ്സിന്റെ സംസ്കരണം തന്നെ.
ശരീരം, ആത്മാവ്, മനസ്സ്, ഹൃദയം എന്നിവ അതീവ സന്തുലിതത്വത്തോടെ ഉള്‍ച്ചേര്‍ന്ന
അതുല്യവും അത്ഭുതകരവുമായ സൃഷ്ടിയാണല്ലോ മനുഷ്യന്‍. ശരീരത്തിന്റെ വികാസത്തിനും വളര്‍ച്ചക്കും
പോഷകാഹാരം അനിവാര്യമാണ്. ശരീരത്തിന് ഹാനികരമായ വിഷഹാരികള്‍ അകത്ത് പ്രവേശിക്കാതിരിക്കാനും
നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ മനസ്സിന്റെ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ
പോഷകാഹാരം നല്‍കുകയും ( അല്ലാഹു
ഖുര്‍ആനിലൂടെ മനുഷ്യര്‍ക്ക് നല്‍കുന്ന ധൃഷ്ട്ടാന്തങ്ങളെ കുറിച്ച് പഠിക്കുകയും അവ മനസ്സിലാക്കി
പരിവര്ത്തിക്കപെടുകയും എന്നത് )അതിന്റെ വികാസത്തിന് ഹാനികരമായത്
തടയുകയും ചെയ്തില്ലെങ്കില്‍ വളര്‍ച്ച പ്രാപിച്ച ശരീരത്തില്‍ വളര്‍ച്ച പ്രാപിക്കാത്ത
മനസ്സിന്റെ സാന്നിധ്യം സൃഷ്ടിക്കുന്ന അവസ്ഥ വളരെ മോശമായിരിക്കും .
വിശുദ്ധ ഖുര്‍ആനില്‍ ഈ അണ്ഡകടാഹത്തിലെ പതിനൊന്ന് കാര്യങ്ങള്‍ കൊണ്ട്
സത്യം ചെയ്തതിന് ശേഷം പറയുന്നത് ആത്മസംസ്കരണത്തിലൂടെ മാത്രമേ മനുഷ്യന് വിജയിക്കാന്‍
കഴിയൂ എന്നാണ്. മനുഷ്യാത്മാവിനെ സ്വയം സംസ്കരിക്കലും മറ്റു ജനങ്ങള്‍ക്ക് മാത്രുകയാകലുമായിരുന്നു
മുഹമ്മദ് നബി ഉള്‍പ്പടെയുള്ള
എല്ലാ പ്രവാചകന്മാരെയും നിയോഗിച്ചതിന്റെ സുപ്രധാനമായ ലക്ഷ്യം.
തങ്ങളില്‍ നിന്ന് തന്നെ അല്ലാഹു ഒരു പ്രവാചകനെ
നിയോഗിച്ചയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ അനുഗ്രഹം ചെയ്തിരിക്കുന്നു.
അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതികൊടുക്കുന്നു. അത് സ്വജീവിതത്തില്‍ പകര്‍ത്തുന്നവരുടെ
ജീവിതം സംസ്കരിക്കുന്നു.
വിശ്വാസികള്‍ ശരീരികമായ
ആരാധനകളില്‍ മാത്രം മുഴുകുകയും ഹൃദയത്തിന്റെ ആരാധനകള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു
കാലത്താണ് നാമിന്നും ജീവിക്കുന്നത്.
ചികിത്സ അനിവാര്യമായി വരുന്ന ഒന്നാണ് ഹൃദയ
രോഗങ്ങള്‍. മാംസപേശികള്‍ കൊണ്ട് നിര്‍മിതമല്ലാത്ത അദൃശ്യമായ ഹൃദയം. ദൈവികവും പൈശാചികവുമായ
സ്വാധീനങ്ങളുടെ വിളനിലം. ശരീരത്തിന്റെ സര്‍വ സൈനാധിപന്‍. അതിനെ ബാധിക്കുന്ന രോഗങ്ങള്‍
നിരവധിയാണ്. കോപം, അസൂയ, പിശുക്ക്, ഭൌതിക പ്രമത്തത, അഹങ്കാരം, പ്രകടനാത്മകത, തനിക്ക്
താന്‍ പോന്നവനാണെന്ന വിചാരം തുടങ്ങി ഹൃദയത്തെ കാര്‍ന്നു തിന്നുന്ന അനേകം അര്ഭുധങ്ങള്‍.
ഇതില്‍ നിന്നെല്ലാം മുക്തമാവണമെന്ന വിചാരം മനസ്സിനെ സദാ മഥിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍
മരത്തില്‍ ചിതല്‍പുറ്റുകള്‍ കണക്കെ ആ രോഗങ്ങള്‍ നമ്മെ നശിപ്പിക്കും. . മനസ്സിനകത്ത്
ഒരു രാസത്വരകം പോലെ നമസ്കാരം
പ്രവര്‍ത്തന നിരതമായാല്‍
മാത്രമേ ജീവിതത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണുകയുള്ളൂ.
നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എല്ലാം മനുഷ്യനെ വിവിധ രൂപേണ
ശുദ്ധീകരിക്കുന്ന റിഫൈനറികളാകാണമെങ്കില്‍ ഖുര്‍ആനില്‍ ഉപയോഗിച്ച ഈ പദങ്ങള്‍ കൊണ്ട് അല്ലാഹു എന്താണ്
ഉദ്ധേശിചിരിക്കുന്നത് എന്താണെന്ന് ഓരോ വ്യക്തിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്
.
മ്ളേച്ച പ്രവൃത്തികളില്‍ നിന്നും മാനസിക ചാപല്യങ്ങളില്‍ നിന്നും
നമസ്കാരവും, സാമ്പത്തിക രോഗങ്ങളില്‍ നിന്ന് മുക്തി പ്രാപിക്കാന്‍ സകാത്തും, സഹാനുഭൂതിയും
കാരുണ്യവും സൃഷ്ടിക്കാന്‍ വ്രതാനുഷ്ഠാനവും, ഏകമാനവികബോധം രൂപപ്പെടുത്താന്‍ ഹജ്ജും ഫലപ്രദമായ
ആത്മസംസ്കരണ വഴികള്‍ ആകാന്‍
ഖുര്‍ആന്‍ മനുഷ്യന് പ്രായോഗീകമാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഇതെല്ലാം പതിവായ
ഒരു അനുഷ്ഠാനം എന്ന നിലയിലേക്ക്
തരംതാഴുകയും മനുഷ്യന്‍ അവഹെളിതനാകുകയും ചെയ്യും.
മനസ്സിന് നവോന്മേഷം പകരാനും പുതിയ പാഠങ്ങള്‍ പഠിക്കാനും യാത്രകള്‍
ഉപകരിക്കും. . നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കണമെന്നും സത്യനിഷേധികളുടെ പരിണാമം എങ്ങനെയായിരുന്നുവെന്ന്
ചിന്തിക്കണമെന്നും ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു.
വ്യക്തിയുടെ മനസ്സില്‍ മാറ്റമുണ്ടാവാതെ ഒരു ആരാധനകള്‍ കൊണ്ടും പ്രയോജനമില്ല. മനുഷ്യ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്.
അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുശിച്ചാലോ ശരീരം മുഴുവന്‍ ദുഷിച്ചു.
സാമൂഹികവും സാംസ്ക്കാരികവുമായ ഏതു രംഗത്തുമെന്ന
പോലെ ദിശാ ബോധമില്ലാത്ത ഇന്നത്തെ സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന ഏറ്റവും വലിയ അപചയമാണ്
ഖുര്‍ആന്‍ യഥാവിധി
പഠിച്ചു മനസ്സിലാക്കിയിട്ടില്ല എന്നത് .
മനുഷ്യന്റെ എന്നവ്യക്തിത്വത്തെക്കുറിച്ചും വ്യക്തിത്വത്തിന് അല്ലാഹു നല്‍കുന്ന അംഗീകാരത്തെക്കുറിച്ചും
നമുക്ക് മനസ്സിലാകണമെങ്കില്‍ അല്ലാഹുവും മനുഷ്യനും ഈപ്രപഞ്ചവും
തമ്മിലുള്ള ബന്തമെന്താനെന്നു നാം ശരിയായി അറിയേണ്ടതുണ്ട് .
No comments:
Post a Comment