Saturday, 20 October 2012

ബലി.



'സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ദൈവേതര ശക്തികള്‍ക്ക് ബലിനടത്തുന്ന സമ്പ്രദായം മനുഷ്യര്‍ സ്വന്തം നിലക്ക് നിര്‍മിച്ചതാണ്. മൃഗങ്ങളെ അകാരണമായി നശിപ്പിക്കുക എന്നതോ, അവയോട് ക്രൂരത കാണിക്കുക എന്നതോ ആയിരുന്നില്ല അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. കാലാന്തരത്തില്‍ ദൈവം നിശ്ചയിച്ച നിയമങ്ങള്‍ക്കപ്പുറം പൌരോഹിത്യം അവരുടെ വകയായി നിര്‍മിച്ച നിയമങ്ങളില്‍ പെട്ടതാണ് അവയെല്ലാം. ദൈവമല്ലാത്തവര്‍ക്കുള്ള ബലിയും അപ്രകാരം തന്നെ.

മനുഷ്യരുടെ ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ മാസം പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധം ഉപയോഗപ്പെടുത്തുക എന്നതാണ് മൃഗബലിയുടെ ഭൌതികമായ പ്രയോജനം. അതോടൊപ്പം തന്റെ സൌകര്യങ്ങളും സമ്പത്തും ദൈവപ്രീതിക്കായി ദൈവനിയമങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ് എന്ന പ്രഖ്യാപനവും അതുള്‍കൊള്ളുന്നു.


ബലിപെരുന്നാല്‍ ദിനത്തിലെ ബലി  വലിയ ഒട്ടേറെ സന്ദേശം ഉള്‍കൊള്ളുന്നതാണ്. അത് കേവലം  മൃഗബലിയല്ല.

അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള എല്ലാ വിഭവങ്ങളും അല്ലാഹുവിന്റേതുതന്നെയാണ് എന്ന് മനസാ കര്‍മണാ മനുഷ്യന്‍ സമ്മതിക്കേണ്ടതുണ്ട്.
അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹത്തിനുള്ള നന്ദിപ്രകടനമെന്ന നിലക്കും അവന്റെ മഹത്വത്തിന്റെ അംഗീകാരമെന്ന നിലക്കുമാണ് ബലി നമ്മുടെ ബാധ്യതയായിത്തീരുന്നത്. അതായത് അഹങ്കാരം , അസൂയ , കാപട്യം , സ്വര്തഥ , ആഗ്രഹം , ആസക്തി , സമ്പാദനം , തിടങ്ങിയവകളെയാണ് ബലി കഴിക്കേണ്ടത്‌ .

ബലിക്ക് പിന്നില്‍ ദൈവനിഷേധികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ചിലകാര്യങ്ങള്‍കൂടിയുണ്ട് എന്ന് സൂചിപ്പിക്കുകയാണ്. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൂടി വായിക്കുക. ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്‍മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.' (22:36-37)

1 comment:

  1. പ്രാര്ത്ഥന

    പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
    കേൾക്കും,പ്രവർത്തനങ്ങളെല്ലാം കാണും
    പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
    ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

    പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
    പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
    പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന റിയും
    പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

    വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
    നിൻ വിധിയേ നടക്കൂവെന്നതു നിജം
    പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
    പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC

    ReplyDelete