അല്ലാഹുവിനെ കുറിച്ചുള്ള അറിവാകുന്നു മറ്റെല്ലാത്തിനെക്കാളും മീതെ.
അല്ലാഹു നമ്മെ മറ്റുള്ളവരുടെ കണ്ണില്‍ മറയിടുന്നതോടെ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള സ്വകാര്യതയും ശാന്തിയും ലഭിക്കുന്നു. അതിനാല്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ സത്യസന്ധവും അല്ലാഹുവിന് വേണ്ടി മാത്രമുള്ളതുമായിത്തീരുന്നു. ആരും ശ്രദ്ധിക്കുന്നില്ല എന്നിരിക്കെ ഞാന്‍ ആരു കാണാന്‍വേണ്ടി അഭിനയിക്കണം?
യഥാര്‍ത്ഥത്തില്‍ ഒരുവന്‍ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ കപടന്മാരുടെ കണ്ണുകള്‍ക്ക് മൂടി വീണതിനാല്‍ കാണുന്നില്ലെന്നേയുള്ളൂ.
ഞങ്ങളുടെ ഉള്ളില്‍ മോഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നല്ലതും ഞ്ചനാത്മകവുമായ ഒരായിരം മോഹങ്ങള്‍. ഈ മായാ മോഹങ്ങളുടെ സംഘര്‍ഷം സൃഷ്ടിക്കുന്ന യാതനകളാല്‍ തളര്‍ന്നു പോയിരിക്കുന്നു. ഞങ്ങള്‍. ഈ വ്യര്‍ത്ഥ ഹങ്ങളെയെല്ലാം ചാമ്പലാക്കി കളയുന്ന ദൃഢവിശ്വാസം എവിയെയാണ്? അല്ലാഹു പ്രത്യുത്തരം നല്‍കുന്നു. ഞാന്‍ പറയുന്നത് പോലെ നിങ്ങളുടെ മൃഗീയമായ നഫ്‌സ് നിങ്ങളുടെയും എന്റെയും ശത്രുവാകുന്നു. ``നിങ്ങള്‍ എന്റെ ശത്രുവിനെയും നിങ്ങളുടെ ശത്രുവിനെയും മിത്രങ്ങളാക്കരുത്.
അല്ലാഹുവിന്റെ തിരിച്ചറിവ് എന്നാല്‍ എന്താണ്, അഥവാ അല്ലാഹു ആരാണ്? സ്വയത്തെ തിരിച്ചറിയുക എന്നാല്‍ എന്താണ്, അഥവാ ഞാന്‍ ആരാണ്? ഈ വിഷയങ്ങളാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ കലിമ എത്രത്തോളം നാം മനസ്സിലാക്കുന്നുവോ അത്രത്തോളം അമലും ശുഅ്‌ലും അതിലുണ്ടായി തീരുക എന്നത് വളരെ പ്രധാനമാണ്.
കൂടുതല്‍ പഠിക്കുക എന്നതല്ല നമ്മുടെ വിജയത്തിന്റെ അടയാളം. എത്രത്തോളം ഇല്‍മ് നമ്മളില്‍ വന്നു ചേരുന്നുവോ അത്രത്തോളം നാം അതുകൊണ്ട് ഫലപ്രദരാവണം. അത് നാഫിഅ് ആയി മാറണം. ഏതെല്ലാം രംഗങ്ങളില്‍ ആ ഇല്‍മിന്റെ ഉപകാരം നമുക്ക് ലഭിക്കേണ്ടതുണ്ടോ അവിടെയെല്ലാം അത് ലഭ്യമാവണം എന്നുള്ളതാണ് .
മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ എല്ലാ കാര്യങ്ങളും അവസാനിക്കും. മൂന്ന് കാര്യങ്ങളൊഴികെ. അതിലൊന്നാണ് നാഫിഅ് ആയ ഇല്‍മ്. അതില്‍ പെട്ടതാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്ന ഇല്‍മ്. മുലൂകി യത്ത് എന്ന വാക്കിന്റെ അര്‍ത്ഥം ഉടമാവകാശം എന്നാണ്. ഖുദ് ശിനാസി എന്നാല്‍ എനിക്ക് ഉടമാവകാശം ഇല്ലാ എന്നാണ് അതിന്നര്‍ത്ഥം. അപ്പോള്‍ പിന്നെ എനിക്കെന്താണുള്ളത്? എനിക്ക് കൈവശാവകാശം മാത്രമേ ഉള്ളൂ. കൈവശാവകാശത്തിന് പറയുന്ന പേരാണ് അമാനത്ത്. അപ്പോള്‍ എനിക്ക് മുലൂകിയത്ത് ഇല്ല, അമാനത്ത് മാത്രമേ ഉള്ളുവെന്നത് സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്. ഹഖ് ശിനാസി എന്നാല്‍ അല്ലാഹുവിന് മാത്രമാണ് മില്‍ക്കിയത്ത് എന്ന് അറിയലാണ്. അവനെപ്പോലുള്ള ഒരു വസ്‌തുവും ഇല്ല(അശ്ശൂറാ: 11) എന്ന ആയത്തിന്റെ അര്‍ത്ഥം
എനിക്കും മുലൂകിയത്തുണ്ട് അല്ലാഹുവിനും മുലൂകിയത്തുണ്ട് എന്ന് പറയുമ്പോള്‍ താന്‍ അല്ലാഹുവിനെ പോലെയാണ് എന്നു വരും. അപ്പോള്‍ അവിടെ ശിര്‍ക്ക് വരും. എനിക്ക് മുലൂകിയത്ത് ഇല്ല എന്ന് നാം പറയുമ്പോള്‍ താനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വസ്‌തുവിനെ മനസ്സില്‍ ഹാജരാക്കിക്കൊണ്ട് പറയണം. ശരീരം, ശരീരാവയവങ്ങള്‍, കുട്ടികള്‍, ഭാര്യ, മാതാപിതാക്കള്‍, താന്‍ പാര്‍ക്കുന്ന വീട്, തന്റെ സ്വത്തുക്കള്‍ ഇതിലൊന്നും എനിക്ക് മുലൂകിയത്തില്ല എന്നറിയണം. ഓരോ വസ്‌തുവിനെയും മനസ്സില്‍ ഹാജരാക്കിക്കൊണ്ട് അതില്‍ നിന്നൊക്കെ തന്റെ മുലൂകിയത്തിനെ നിരാകരിക്കണം. ഇതാണ് കലിമയുടെ പ്രാരംഭ അമല് (അറിവ് ).
അല്ലാഹുവിന്റെ ഹിക്‌മത്ത് നോക്കുക. നിസ്‌കാരത്തില്‍ കൈകെട്ടിക്കഴിഞ്ഞാല്‍ പിന്നെ മനസ്സില്‍ അല്ലാഹു അല്ലാത്തതിനെക്കുറിച്ച വിചാരം ഉണ്ടാവാന്‍ പാടില്ല എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ഇത് സാധിക്കുക? താനും തന്റെ മനസ്സില്‍ വരുന്നതുമെല്ലാം അവന്റെ മുല്‍ക്കാണെന്നും അവയിലൊന്നും തന്നെ തനിക്ക് മുലൂകിയത്ത് ഇല്ല എന്നും തിരിച്ചറിഞ്ഞ് അവയില്‍ നിന്ന് താന്‍ ഒഴിഞ്ഞാല്‍ തന്റെ നിസ്‌കാരത്തിനുള്ള ശ്രദ്ധ പരിപൂര്‍ണമായി. അപ്പോള്‍ നിസ്‌കാരത്തില്‍ ഈ ചിന്തകള്‍ വന്നതു തന്നെ നിസ്‌കാരത്തിന്റെ പൂര്‍ത്തീകരണത്തിന് ഒരു കാരണമായിത്തീരുന്നു. തുടര്‍ന്ന് ഇതില്‍ നിന്ന് മുന്നോട്ടു കടന്ന് പരിപൂര്‍ണമായി ഹഖില്‍ ലയിച്ചിട്ടുള്ള നിസ്‌കാരത്തിലേക്ക് കടന്നു ചെല്ലാം. അതിന് ആദ്യം മനസ്സിലുള്ള കാടും പൊന്തയും വെട്ടിത്തെളിക്കണം. അല്ലെങ്കില്‍ പിന്നെ, ``നിസ്‌കാരത്തില്‍ അല്ലാഹു അല്ലാത്ത വിചാരങ്ങള്‍ വരാന്‍ പാടില്ല'' എന്നിങ്ങനെ പറയാമെന്നല്ലാതെ ആ പറയുന്ന ആള്‍ക്ക് തന്നെ ആ അവസ്ഥ ലഭിക്കുകയില്ല.
ലോകത്തുള്ള ഏത് വലിയ യൂണിവേഴ്‌സിറ്റികളിലും പഠിപ്പിക്കപ്പെടാത്ത നാഫിഅ് ആയ ഇല്‍മാണ് ഖുര്‍ആന്‍ സ്വായത്തമാകിയ പണ്ടിതന്മാരില്‍നിന്നു നാം പഠിക്കുന്നത്.
എനിക്ക് മുലൂകിയത്ത് ഇല്ല എന്ന ഈ ഇല്‍മ് അറിയേണ്ട ക്രമത്തില്‍ അറിഞ്ഞ് അതുകൊണ്ട് ഉണ്ടാവേണ്ട അവസ്ഥകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ അല്ലാഹു മാത്രമായിരിക്കും ഏതു ലോകത്തെയും രാജാവ്.
അല്ലാഹുവിന്റെ മുലൂകിത്തിനെക്കുറിച്ചുളള ഉണര്‍വുള്ള ബോധം അവനില്‍ ഉളവാകുമ്പോള്‍ . സര്‍വ്വ സൃഷ്ടികളില്‍ നിന്നും ഒരുവന്‍ ഐശ്വര്യവാനാകും. ഈ ഐശ്വര്യം സിദ്ധിച്ചുകൊണ്ട് അല്ലാഹു അല്ലാത്തതില്‍ നിന്ന് അവന്റെ ഖല്‍ബ് മുറിയുന്നുവോ അപ്പോഴാണ് ഇല്‍മ് അവന് നാഫിഅ് ആയി തീരുന്നത്.
ഈ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും മുലൂകിയത്ത് ഇല്ല. അപ്പോള്‍ ഇതെല്ലാം തന്റെ ഉടമസ്ഥന്റേതാണ് എന്ന് അടിമ തിരിച്ചറിയും. അപ്പോള്‍ ആകാശ ഭൂമികളിലുള്ളതെല്ലാം ഉടമസ്ഥന്‍ തനിക്ക് കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു എന്ന കാര്യം ബോധ്യമാകും. അവയൊന്നും തന്നെ യജമാനന്‍ തന്റെ പേരിലാക്കി തന്നിട്ടില്ല എന്നു മാത്രം.
അല്ലാഹു തന്റെ അടിമയെ ഹിസാബില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് മുലൂകിയത്ത് നല്‍കാതെ കൈവശാവകാശം മാത്രം നലികിയിട്ടുള്ളത് . എന്നാല്‍ അവയെല്ലാം തന്നെ തന്റെ അടിമക്ക് വിധേയപ്പെടുത്തിയും കൊടുത്തിരിക്കുന്നു.
ഹിസാബിനെ നേരിടേണ്ടി വരിക എന്നത് തന്നെ വലിയ ഒരു ശിക്ഷയാണ്. നമ്മുടെ അശ്രദ്ധയും ഓര്‍മ്മക്കുറവും നിമിത്തം അമാനത്തില്‍ ഒരു പാട് വഞ്ചനകളും വീഴ്‌ചകളും നമ്മുടെ ഭാഗത്തു നിന്ന് സംഭവിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ഒരു രോമത്തിന്റെയൊ നഖത്തിന്റെയോ കാര്യത്തിലുള്ള അമാനത്ത് പോലും നമ്മള്‍ പാലിച്ചിട്ടില്ല.
എന്റേതാണ് എന്ന തെറ്റായ ബോധത്തില്‍ ഇതിനോടെല്ലാം അക്രമം കാണിച്ചു പോയിട്ടുണ്ട്. ഈയൊരു രംഗത്ത് എനിക്ക് മില്‍ക്കിയത്തില്ല എന്ന ഇല്‍മ് അടിമക്ക് നാഫിഅ് ആയിത്തീരും.
യഥാര്‍ത്ത ഇല്‍മ്, എനിക്ക് മുലൂകിയത്തില്ല, എന്ന് നാം മനസ്സിലാക്കുമ്പോള്‍
പിന്നെ എനിക്ക് എന്താണുള്ളത് എന്ന് അന്ധാളിപ്പിക്കുന്ന ഇല്‍മല്ല. താന്‍ പാപ്പരായി
പോയി എന്ന പ്രയാസവും മുഷിപ്പും ഉണ്ടാക്കുന്ന ഇല്‍മല്ല. മറിച്ച് നാഫിഅ് ആയ ഇല്‍മാണ്.
അടിമയുടെ പ്രയാസത്തെയും മുഷിപ്പിനെയും നീക്കിക്കളയുന്ന ഇല്‍മാണ്. അതോടൊപ്പം അല്ലാഹുവിനോടുള്ള
സ്‌നേഹത്തെയും തെറ്റായ പ്രവര്‍ത്തിമൂലമുണ്ടാകുന്ന ശിക്ഷയുടെ കാഠിന്യത്തെയും ഉളവാക്കുകയും
അല്ലാഹു തനിക്ക് എല്ലാം വിധേയപ്പെടുത്തിത്തന്നിരിക്കുന്നുവെന്ന ജ്ഞാനം പകര്‍ന്നു തരികയും
ചെയ്യുന്ന ഇല്‍മാണ്‌അപ്പോള്‍ നമ്മില്‍ ഉണ്ടാകുന്നത് .
നാഫിഅ് ആയ ഇല്‍മ്. അത് പഠിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്.
എനിക്ക് മുലൂകിയത്ത് ഇല്ല എന്ന ഇല്‍മ് നാഫിഅ് ആവുമ്പോള്‍ അത് അതിന്റെ
ഉപകാരത്തെ ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും എത്തിച്ചുകൊണ്ടിരിക്കും.
ഇല്‍മ് ഒരു സ്വിഫത്താണ്. അതിന്റെ സ്ഥാനം ഖല്‍ബും തലച്ചോറുമാണ്. മുഴവന്‍
ശരീരാവയവങ്ങളിലേക്കും അതിന്റെ ഉപകാരം എത്തിച്ചേരണം. അവക്കെല്ലാം ഈ ഉപകാരത്തെ അനുഭവിക്കാന്‍
സാധിക്കണം.
നാഫിഅ് ആയ ഇല്‍മ് എന്നതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അത് ഘട്ടംഘട്ടമായി
മനസ്സിലാക്കേണ്ടതാണ്. ദുനിയാവിലും ഖബറിലും ആഖിറത്തിലുമെല്ലാം ഉപകാരം ചെയ്യുന്ന എപ്പോഴും
എനിക്ക് തുണയായിട്ടുള്ള ഒരു ഇല്‍മാണ് ഇത് എന്ന സന്തോഷമാണ് നമ്മില്‍ ആദ്യം ഉണ്ടാവേണ്ടത്.
ചിന്ത ശരീരത്തിന്റെ മാധ്യമമില്ലാതെ തന്നെ പ്രവര്‍ത്തിക്കുന്നു. അതുപമിക്കപ്പെടുന്നത്
ഒരുപകരണവും കൂടാതെ പ്രപഞ്ചത്തെയാകെ ചുറ്റിക്കൊണ്ടിരിക്കുന്ന സക്രിയമായ ബുദ്ധിയോടാണ്.
ഭൗതിക ലോകവും അതിലെ സുഗന്ധങ്ങളും കസ്‌തൂരിയുടെ സുഗന്ധം പോലെയാകുന്നു.
കസ്‌തൂരിയില്‍ കാണുന്ന ഈ സുഗന്ധം ക്ഷണികമാണ്. യാഥാര്‍ത്ഥ്യം കസ്‌തൂരി പോലെയാകുന്നു.
നഫ്‌സില്‍ ബുദ്ധിയെ തിരയുന്നവനെ കണ്ട് നീ ചിരിക്കുക, കാരണം അത് അമൂര്‍ത്തമാകുന്നു.
അതിനാല്‍ മനുഷ്യന്‍ അതിനോടൊത്ത് തന്നെ നില്‍ക്കുന്നതാണ് ഉചിതം.
കസ്‌തൂരി തേടുന്നവന്‍ ബുദ്ധിമാനാണെങ്കില്‍ വെറും സുഗന്ധം കൊണ്ടുമാത്രം
തൃപ്‌തിയടയില്ല. സുഗന്ധംമാത്രം സ്വന്തമാക്കാനുദ്യമിക്കുന്നവര്‍ വിഡ്‌ഢികളാവുന്നു.
കസ്‌തൂരിയുടെ ഒരു ഗുണം മാത്രമാവുന്നു സുഗന്ധം. കസ്‌തൂരി ഈ ലോകത്ത്
നിലനില്‍ക്കുന്നിടത്തോളം കാലം സുഗന്ധവും നമ്മിലേക്കെത്തുന്നു. എന്നാലത് ഈ ലോകത്തോട്
വിടപറയുന്നതോടെ അതിന്റെ സുഗന്ധവും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
സുഗന്ധത്തെ പിന്‍തുടര്‍ന്ന് കസ്‌തൂരിയിലെത്തുകയും തുടര്‍ന്ന് അവിടെ
തന്നെ കൂടുകയും ചെയ്യുന്നവരാകുന്നു ഭാഗ്യവാന്മാര്‍. അവര്‍ക്കൊരിക്കലും മരണമില്ല. കസ്‌തൂരിയുടെ
ഗുണങ്ങളാല്‍ പ്രചോദിതരായിക്കൊണ്ട് അതിന്റെ സത്തയുടെ അനശ്വരമായ ഭാഗമായി തീര്‍ന്നിരിക്കുന്നു
അവര്‍. സുഗന്ധവാഹകരായ അവര്‍ കസ്‌തൂരിയുടെ സുഗന്ധം പകര്‍ന്നുകൊണ്ട് ലോകത്തിന്നാകമാനം
പുതുജീവന്‍ പകരുന്നു.